»   » വിര്‍ജിന്‍ ചിത്രത്തില്‍ ഫഹദും പാര്‍വതിയും

വിര്‍ജിന്‍ ചിത്രത്തില്‍ ഫഹദും പാര്‍വതിയും

Posted By: AkhilaKS
Subscribe to Filmibeat Malayalam

നവാഗതനായ മഹേഷ് നാരയണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഫഹദ് ഫാസിലും പാര്‍വതിയും ഒന്നിക്കുന്നു. വിര്‍ജിന്‍ എന്നാണ് ചിത്രത്തിന്റ പേര്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടങ്കിലും ജോഡികളാകുന്നത് ഇത് ആദ്യമായാണ്.

ചലച്ചിത്ര എഡിറ്ററായ ചിത്രത്തിന്റെ സംവിധായകന്‍ മറ്റ് ചിത്രങ്ങളുടെ എഡിറ്റിംഗ് തിരക്കിലായതിനാല്‍ അടുത്ത വര്‍ഷത്തോടെയാണ് ചിത്രത്തിന്റെ പണി ആരംഭിക്കുക. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ മാത്രമാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മറ്റ് കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നാണ് അറിയുന്നത്.

fahad-parvathy

സിജു എസ് ഭാവ സംവിധാനം ചെയ്യുന്ന നാളെ എന്ന ചിത്രത്തിലും വിനീത് കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന അയാള്‍ ഞാനല്ല എന്ന ചിത്രത്തിലുമാണ് ഫഹദ് ഇപ്പോള്‍ അഭിനയിച്ച്‌കൊണ്ടിരിക്കുന്നത്.

ബാംഗ്ലൂര്‍ ഡെയ്‌സിന്റെ തമിഴ് റീമേക്കിലും ആര്‍ ജെ സാറയുടെ വേഷം ചെയ്യുന്നതും പാര്‍വതി തന്നെയാണ്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചാര്‍ലി എന്ന ചിത്രത്തില്‍ പാര്‍വ്വതിയാണ് നായികയായി എത്തുന്നത്. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മ്മാനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

English summary
fahad fazil and parvathi menon will soon come together to enact the lead roles in the upcoming movie titled Virgin, which is the directorial debut of renowned editor Mahesh Narayanan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam