ഫഹദും ഒരു ബംഗാളി തൊഴിലാളി
അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ട് സമ്പന്നമാണ് ഇപ്പോള്‍ ദൈവത്തിന്റെ സ്വന്തം നാടായ കേരളം. ആ വഴിയ്ക്ക് അന്യ സംസ്ഥാന തൊഴിലാളികളുടെ ഗള്‍ഫ് എന്ന വിളിപ്പേരും കേരളത്തിന് കിട്ടി. ഈ തൊഴിലാളികളെയും മറ്റും ചുറ്റിപ്പറ്റി കേരളത്തില്‍ നടക്കുന്ന സംഭവങ്ങള്‍ അനവധിയാണ്. പിന്നെ എന്തുകൊണ്ട് ഇവരുടെ ജീവിതം ആസ്പദമാക്കി ഒരു സിനിമ തന്നെ എടുത്തൂകൂട.
അങ്ങനെ അക്കു അക്ബര്‍ തീരുമാനിച്ചു. കേരളത്തിലെ അന്യ സംസ്ഥാന തൊഴിലാളികളുടെ ജീവിതം ആസ്പദമാക്കി ഒരു സിനിമ. ചിത്രത്തില്‍ നായകനായി ഫഹദ് ഫാസില്‍ അഭിനയിക്കും. അന്യസംസ്ഥാന തൊഴിലാളികളുടെ കഥ പറയുന്ന ചിത്രത്തില്‍ അവരിലൊരാളായ ബംഗാളി യുവാവിന്റെ വേഷത്തിലാണ് ഫഹദ് എത്തുന്നത്. കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നതില്‍ വ്യത്യസ്തനായ ഫഹദിന് ഈ വേഷം അനായാസേന ചെയ്യാവുന്നതായിരിക്കും.

ചിത്രത്തിലെ മറ്റ് താരങ്ങളെയോ നടിയെയോ തീരുമാനിച്ചിട്ടില്ല. ഈ വര്‍ഷം ഒടുവില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കാനാണ് സംവിധായകന്‍ പദ്ധതിയിട്ടിരിക്കുന്നത് പേരും മറ്റ് കാര്യങ്ങളും തീരുമാനിച്ചിട്ടില്ലെന്നും അറിയുന്നു. ജയറാമിനെ നായകനാക്കി വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിലൂടെ ശ്രദ്ധയനാ സംവിധായകനാണ് അക്കു അക്ബര്‍. ഇതിന്റെ രണ്ടാം ഭാഗമായി ഭാര്യ അത്ര പോര എന്ന ചിത്രം ഒരുക്കിയെങ്കിലും പ്രതീക്ഷിച്ച വിജയം കാണാനവില്ല.
ഇപ്പോള്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ഫഹദ് ഫാസിലിന് ചെയ്തു തീര്‍ക്കാന്‍ ചിത്രങ്ങള ഒത്തിരിയാണ്. വണ്‍ ബൈ ടു വാണ് അടുത്തതായി തിയേറ്ററിലെത്തുന്ന ഫഹദ് ഫാസില്‍ ചിത്രം. അത് കഴിഞ്ഞാല്‍ ഗോഡ്‌സ് ഓണ്‍ കണ്‍്ട്രി. ഇതൊന്നും കൂടാതെ മണിയറയിലെ ജിന്ന്, ഈയൂബിന്റെ പുസ്തകം, വമ്പത്തി, കാര്‍ട്ടൂണ്‍, ആന്റിക്രൈസ്റ്റ്, ശിവഗംഗ സിനിമാ ഫാക്ടറി, മണി രത്‌നം എന്നീ ചിത്രങ്ങളിലും ഫഹദ് കരാറൊപ്പിട്ടിട്ടുണ്ട്.


Click it and Unblock the Notifications











