തോല്‍ക്കുമ്പോള്‍ പെട്ടെന്നു തളര്‍ന്നു പോകുന്ന ആളാണോയെന്ന് ഫഹദിനോട് പോത്തന്‍! വൈറലായി മറുപടി! കാണൂ
ഞാന്‍ പ്രകാശനു ശേഷം ഫഹദ് ഫാസില്‍ വേഷമിട്ട കുമ്പളങ്ങി നൈറ്റ്‌സ് മുന്നേറികൊണ്ടിരിക്കുകയാണ്. ഫെബ്രുവരി ഏഴിന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍നിന്നും ലഭിച്ചത്. ഒരിടവേളയ്ക്കു ശേഷം ഫഹദ് വില്ലന്‍ വേഷത്തിലെത്തിയ ചിത്രം കൂടിയായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ്. തൊണ്ടിമുതലും ദൃക്‌സാക്ഷിക്കു ശേഷം ദിലീഷ് പോത്തന്‍,ശ്യാം പുഷ്‌കരന്‍,ഫഹദ് ഫാസില്‍ ടീമിന്റെ ചിത്രം കൂടിയായിരുന്നു ഇത്.
ഫഹദിനൊപ്പം സൗബിന്‍ ഷാഹിര്‍,ഷെയ്ന്‍ നിഗം തുടങ്ങിയവരും സിനിമയില്‍ ശ്രദ്ധേയ വേഷങ്ങളിലെത്തിയിരുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിനും പാട്ടുകള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഫഹദ് ഫാസിലിന്റെയും സൗബിന്‍ ഷാഹിറിന്റെയും പ്രകടനത്തെക്കുറിച്ചായിരുന്നു സിനിമ കണ്ടവര്‍ക്ക് പറയാനുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം കുമ്പളങ്ങി നൈറ്റസിന്റെതായി പുറത്തിറങ്ങിയ വീഡിയോയില്‍ ദിലീഷ് പോത്തന്റെ ചോദ്യത്തിന് ഫഹദ് നല്‍കിയ ഉത്തരം ശ്രദ്ധേയമായി മാറിയിരുന്നു.

കുമ്പളങ്ങി നൈറ്റ്‌സ്
നവാഗതനായ മധു സി നാരായന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് ഒരുകുട്ടം സാധാരണക്കാരുടെ കഥയാണ് പറയുന്നത്. സൗബിന്‍ ഷാഹിര്‍,ഷെയ്ന്‍ നിഗം,ശ്രീനാഥ് ഭാസി തുടങ്ങിയവര്‍ സഹോദരങ്ങളായാണ് ചിത്രത്തില്‍ എത്തുന്നത്. കുമ്പളങ്ങി നൈറ്റ്‌സ് പ്രധാനമായും ഇവരുടെ കഥ തന്നെയാണ്. ചിത്രത്തില്‍ വില്ലന്‍ റോളിലാണ് ഫഹദ് എത്തുന്നത്. വര്‍ക്കിംഗ് ക്ലാസ് ഹീറോസിന്റെ ബാനറില്‍ ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും നസ്രിയയുമാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മാണത്തിന് പുറമേ ശ്യാം പുഷ്‌കരനാണ് കുമ്പളങ്ങി നൈറ്റ്സിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും.

റിയലിസ്റ്റിക്ക് രീതിയിലുളള അവതരണം
സുശിന്‍ ശ്യാമൊരുക്കിയ പാട്ടുകളും കുമ്പളങ്ങി നൈറ്റ്‌സിന്റെതായി നേരത്തെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റിയലിസ്റ്റിക്ക് രീതിയിലുളള അവതരണം കൊണ്ടാണ് കുമ്പളങ്ങി നൈറ്റ്‌സ് പ്രേക്ഷകരുടെ ഇഷ്ടചിത്രമായിരിക്കുന്നത്. ശ്യാം പുഷ്‌കരന്റെ തിരക്കഥ തന്നെയാണ് സിനിമയുടെ നട്ടെല്ലെന്ന് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് അടക്കമുളളവര്‍ സിനിമ കണ്ട ശേഷം അഭിപ്രായപ്പെട്ടിരുന്നു. പോസിറ്റീവ് റിപ്പോര്‍ട്ടുകളാണ് സിനിമയ്ക്ക് എല്ലായിടത്തുനിന്നുമായി വന്നുകൊണ്ടിരിക്കുന്നത്.

രണ്ടാം ഗെറ്റ്ടുഗെതര്‍ വീഡിയോ
കുമ്പളങ്ങി നൈറ്റ്‌സ് ടീമിന്റെ രണ്ടാം ഗെറ്റ്ടുഗെതര്‍ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയിരുന്നത്. വീഡിയോയില്‍ ദിലീഷ് പോത്തന്‍,ഫഹദ് ഫാസില്‍,സൗബിന്‍ ഷാഹിര്‍,ശ്യാംപുഷ്‌കരന്‍ തുടങ്ങിയവര്‍ നടത്തിയ സംഭാഷണം ശ്രദ്ധേയമായിരുന്നു. ഫഹദുമായി സംസാരിക്കുന്ന സമയമാണ് ദിലീഷ് പോത്തന്റെ വക ഒരു ചോദ്യം വന്നത്.

ഫഹദിനോട് ദിലീഷ് പോത്തന്‍
തോല്‍ക്കുമ്പോള്‍ പെട്ടെന്ന് തളര്‍ന്നുപോകുന്ന ആളാണോ എന്നായിരുന്നു ഫഹദിനോട് ദിലീഷ് പോത്തന്‍ ചോദിച്ചത്. ഇതിനുത്തരമായി തോല്‍വിയില്‍ നിന്നല്ലേ ഞാന്‍ തുടങ്ങിയതെന്നും തളര്‍ന്നിട്ടില്ലെന്നും ഫഹദ് പറഞ്ഞു. ഞാനൊരുപാട് തോറ്റിറ്റിട്ടുണ്ട്. പക്ഷേ ജീവിതത്തില്‍ തളര്‍ന്നിട്ടില്ല. ഒരു പടം ഓടിയില്ലെങ്കില്‍ എന്റെ ആദ്യ പത്തു ചിന്തകള്‍ ആ സിനിമയുടെ സാമ്പത്തിക നഷ്ടത്തെക്കുറിച്ച് ആയിരിക്കില്ല. നമ്മള്‍ തെറ്റായിരുന്നല്ലോ എന്നാണ് ചിന്തിക്കുക.ഫഹദ് പറയുന്നു

നമ്മുടെ ചിന്തകളല്ലേ സിനിമ
നമ്മുടെ ചിന്തകളല്ലേ സിനിമ. ആറുമാസം, ഒരു വര്‍ഷം രാവും പകലുമായിട്ടാണ് കഷ്ടപ്പെട്ടിട്ടാണ് സിനിമ ഇറക്കുന്നത്. ഇത്രയും സമയമെടുത്ത് ആലോചിച്ചെടുത്ത തീരുമാനം തെറ്റായിപ്പോയല്ലോ എന്ന തിരിച്ചറിവാണ് എന്നിലുണ്ടാവുക. അല്ലാതെ പൈസ പോയന്നല്ലാ. തൊഴില്‍ ചെയ്യാന്‍ അറിയാവുന്നിടത്തോളം നമ്മള്‍ ഉണ്ടാക്കിയ നഷ്ടം നികത്താന്‍ പറ്റും. നമ്മുടെ ചിന്തകള്‍ തെറ്റായിരുന്നു എന്നതാണ് എറ്റവും വലിയ തോല്‍വി, മനുഷ്യന്റെ കാര്യത്തില്‍. ദിലീഷ് പോത്തന്റെ ചോദ്യത്തിന് മറുപടിയായി ഫഹദ് പറഞ്ഞു.


Click it and Unblock the Notifications