ഫഹദിന്റെ ആദ്യ ചിത്രം കൈ എത്തും ദൂരത്ത് അല്ല !

By Aswathi

ഫഹദ് ഫാസില്‍ ആദ്യമായി അഭിനയിച്ച ചിത്രം വമ്പന്‍ പരാജയമാണെന്നാണ് എല്ലാവരും പറയുന്നത്. അതേതാണ് ആ ചിത്രം എന്ന് ചോദിച്ചാല്‍ കൈ എത്തും ദൂരത്ത് എന്നായിരിക്കും ഉത്തരം. പറഞ്ഞത് ശരിയാണ്, ഫഹദ് ഫാസില്‍ അഭിനയിച്ച കൈ എത്തു ദൂരത്ത് എന്ന ചിത്രം പരാജയമായിരുന്നു.

എന്നാല്‍ ഫഹദ് ഫാസില്‍ ആദ്യമായി അഭിനയിച്ച ചിത്രം പരജായമാണെന്ന് പറയാന്‍ കഴിയില്ല. മലയാളികള്‍ എക്കാലവും മികച്ച ചിത്രമെന്ന പേരോടെ നെഞ്ചേറ്റിയ ഒരു ചിത്രത്തിലൂടെയാണ് ഫഹദ് ഫാസില്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.

fahad-fazil

അതെ, ഫഹദ് ഫാസില്‍ ആദ്യമായി വേഷമിട്ടത് 1992 ല്‍ ഫാസില്‍ തന്നെ സംവിധാനം ചെയ്ത പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിന് വേണ്ടിയാണ്. ബാലതാരമായാണെന്ന് മാത്രം. ഫഹദ് മാത്രമല്ല, അനുജന്‍ ഫര്‍ഹാന്‍ ഫാസിലും ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

കാക്ക പൂച്ച എന്ന പാട്ട് രംഗത്താണ് ഫഹദ് ഫാസില്‍ എത്തുന്നത്. ഒരുപാട് കുട്ടികള്‍ എത്തുന്ന പാട്ട് രംഗത്തെ ഒരു കുട്ടി. പേരോ, ഡയലോഗുകളോ ഒന്നുമില്ല. മമ്മൂട്ടിയുടെ ആദ്യ ചിത്രം അനുഭവങ്ങള്‍ പാളിച്ചകള്‍ ആണെന്ന് മലയാളികള്‍ അംഗീകരിക്കുന്നുവെങ്കില്‍ ഫഹദിന്റെ ആദ്യ ചിത്രവും അംഗീകരിക്കണം. കൈ എത്തും ദൂരത്ത് ഫഹദ് ഫാസില്‍ ആദ്യമായി നായകനായി എത്തിയ ചിത്രമാണ്.!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X