ലിപ് ലോക്ക് വിനയായോ, വണ്‍ ബൈ ടു ഉടനെത്തില്ല
കൊച്ചി: ഫഹദ് ഫാസിലിനെ പൊലീസായി കാണാനുള്ള യോഗം അടുത്തെങ്ങും ഉണ്ടാകുമെന്ന് തോന്നുന്നില്ല, ഫഹദ് ആദ്യമായി പൊലീസ് വേഷത്തിലെത്തുന്ന വെണ്‍ ബൈ ടു വിന്റെ പ്രദര്‍ശനം വീണ്ടും നീട്ടി. ഏപ്രില്‍ 11ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞത്.എന്നാല്‍ പ്രദര്‍ശനം വീണ്ടും നീട്ടുകയാണ്. ചിത്രത്തിന്‍റെ റിലീസ് എന്നുണ്ടാകുമെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിട്ടില്ല.
അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന വണ്‍ ബൈ ടുവില്‍ ഫഹദിനെ കൂടാതെ മുരളി ഗോപി, ഹണി റോസ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. മാര്‍ച്ച് 20 നാണ് ചിത്രത്തിന്റെ റിലീസ് എന്നാണ് ആദ്യം പറഞ്ഞിരുന്നത്, ഈ തീയതിയാണ് വീണ്ടും നീട്ടിയത്.

ചിത്രത്തിന്റെ ട്രെയിലര്‍ തരംഗമായിരുന്നു.ഹണിറോസിന്‍റെ ലിപ് ലോക്ക് തന്നെയായിരുന്ന മുഖ്യ ആകര്‍ഷണം. സൈക്കോളജിക്കല്‍ ത്രില്ലറായ വണ്‍ ബൈ ടുവിന്റെ റിലീസിനായി ആരാധകര്‍ ഇനിയും കാത്തിരിയ്ക്കണം.
<center><iframe width="100%" height="338" src="//www.youtube.com/embed/Y5d0JQKbOtM" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications











