»   » ലാലേട്ടന്റെ അധിപനിലെ ഡയലോഗ് പറഞ്ഞ് ഫഹദ്: സൂപ്പറെന്ന് നസ്രിയയും അവതാരകനും

ലാലേട്ടന്റെ അധിപനിലെ ഡയലോഗ് പറഞ്ഞ് ഫഹദ്: സൂപ്പറെന്ന് നസ്രിയയും അവതാരകനും

Written By:
Subscribe to Filmibeat Malayalam

വ്യത്യസ്ഥ ചിത്രങ്ങളിലൂടെ മലയാളത്തിലെ മികച്ച നടന്‍മാരിലൊരാളായി മാറിയ താരമാണ് ഫഹദ് ഫാസില്‍. 2002ല്‍ കൈയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തെത്തിയ ഫഹദ് പിന്നീട് വലിയൊരു ഇടവേളയ്ക്കു ശേഷമാണ് സിനിമയിലെത്തിയിരുന്നത്. കേരള കഫേയിലെ സിനിമകളിലൊന്നായിരുന്ന മൃത്യുഞ്ജമായിരുന്നു ഫഹദിന്റെ തിരിച്ചുവരവിലെ ആദ്യ ചിത്രം. പിന്നീടങ്ങോട്ട് ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത് ഫഹദ് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയിരുന്നു.

ബാഹുബലിയിലെ ഐറ്റം ഡാന്‍സുകാരി കായംകുളം കൊച്ചുണ്ണിയിലും! നോറ കൂടി വന്നതോടെ കൊച്ചുണ്ണി ഞെട്ടിക്കും..!

അന്നയും റസൂലും,മഹേഷിന്റെ പ്രതികാരം, നോര്‍ത്ത് 24 കാതം,ഇയ്യോബിന്റെ പുസ്തകം,ആര്‍ട്ടിസ്റ്റ് തുടങ്ങിയവ ഫഹദിന്റെ കരിയറില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളായിരുന്നു. ആര്‍ട്ടിസ്റ്റ്‌, നോര്‍ത്ത് 24 കാതം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു ഫഹദിന് മികച്ച് നടനുളള ആദ്യ സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. അഞ്‌ജലി മേനോന്റെ ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രത്തിനു ശേഷമാണ് ഫഹദും നസ്രിയയുമായുളള വിവാഹം നടന്നത്. അടുത്തിടെ നടന്ന വനിതാ ഫിലിം അവാര്‍ഡ്‌സില്‍ ഫഹദും നസ്രിയയും ഒരുമിച്ചാണ് പങ്കെടുക്കാന്‍ എത്തിയിരുന്നത്.

fahadh fasil

പുരസ്‌കാര നിശയില്‍ ഫഹദിനായിരുന്നു മികച്ച നടനുളള പുരസ്‌കാരം ലഭിച്ചിരുന്നത്. പുരസ്‌കാര ദാന ചടങ്ങിനിടയില്‍ ഫഹദിനോടും നസ്രിയയുമായി അവതാരകന്‍ സൗഹൃദ സംഭാഷണം നടത്തിയിരുന്നു. സംഭാഷണത്തിനിടെ ഫഹദ് ലാലേട്ടന്റെ ചിത്രമായ അധിപനിലെ ഡയലോഗ് പറയുന്നത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 'എനിക്ക് സാറിന്റെ അള്‍സേഷന്‍' പട്ടിയെ വേണം എന്ന ഡയലോഗ് എതു ചിത്രത്തിലേതാണെന്നും ആരാണ് പറഞ്ഞിരിക്കുന്നതെന്നും അവതാരകന്‍ ഫഹദിനോട് ചോദിക്കുകയുണ്ടായി.

fahadh-nazriya

ഇതിനു മറുപടിയായി ഫഹദ് ആദ്യം ശ്രീനിവാസന്‍ എന്നു പറഞ്ഞെങ്കിലും പിന്നീട് മാറ്റി അത് ലാലേട്ടന്റെ അധിപന്‍ എന്ന ചിത്രത്തിലേതാണെന്ന് പറഞ്ഞു. അധിപനിലെ ആ പ്രശസ്തമായ ഡയലോഗ് പറയാന്‍ അവതാരകന്‍ ആവശ്യപ്പെട്ടപ്പോള്‍ ഫഹദ് അതും മടികൂടാതെ ചെയ്യുകയും ചെയ്തു. ഫഹദിന്റെ അടുത്ത് നിന്ന് നസ്രിയ ഇതെല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു.

വിവാദങ്ങള്‍ക്കൊടുവില്‍ ആഭാസത്തിന് യു/എ സര്‍ട്ടിഫിക്കറ്റ്; ചിത്രം വിഷുവിന് തിയ്യേറ്ററുകളില്‍

പുമരത്തിലെ കെഎസ് ചിത്ര പാടിയ മനോഹര ഗാനം പുറത്തിറങ്ങി: വീഡിയോ കാണാം

English summary
fahadh's says about mohanlal dialogue

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X