For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബിജു മേനോനും ഫഹദ് ഫാസിലും ആദ്യമായി ഒന്നിക്കുന്നു

    By Aswathi
    |

    നായക കഥാപാത്രങ്ങള്‍ ചെയ്യാന്‍ പോകാത്തത് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റടെുക്കാന്‍ കഴിയാത്തതുകൊണ്ടാണെന്നാണ് ഈ അടുത്ത് ബിജു മേനോന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. മള്‍ട്ട് സ്റ്റാര്‍ ചിത്രങ്ങളാണ് തനിക്കധികവും ലഭിക്കുന്നതെന്നും ബിജു പറഞ്ഞിരുന്നു.

    ഇനി ബിജു മേനോന്‍ കോ സ്റ്റാര്‍ ആകുന്നത് ഫഹദ് ഫാസിലിനൊപ്പമാണ്. ഛായാഗ്രഹകനായ സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. ചിത്രത്തിന്‍ പ്രാരഭ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

    fahad-biju-menon

    ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളോ അറിവായിട്ടില്ല. വെള്ളിമൂങ്ങയുടെ വിജയത്തിന് ശേഷം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബിജു മേനോനാണ് തന്റെ അടുത്ത ചിത്രത്തെ കുറിച്ച് പറഞ്ഞത്.

    സഹനടനായി കോമാളിത്തം കൊണ്ട് ചിരിപ്പിച്ചു വന്നിരുന്ന ബിജു വെള്ളിമൂങ്ങിയില്‍ നായകനായി ഞെട്ടിച്ചു. ചിത്രം തിയേറ്ററില്‍ തകര്‍ത്തോടുകയാണ്. അജു വര്‍ഗീസാണ് ചിത്രത്തില്‍ ബിജുവിന്റെ സന്തത സഹചാരി.

    കുഞ്ചാക്കോ ബോബനൊപ്പമാണ് ബിജുവിന്റെ ടീം വര്‍ക്ക് മികച്ചു നിന്നത്. 'ഓര്‍ഡിനറി'യില്‍ തുടങ്ങി 'ഭയ്യാ ഭയ്യാ' വരെ വന്നു നില്‍ക്കുന്നു ആ കൂട്ടുകെട്ട്. യുവതാരനിരയില്‍ ആസിഫ് അലിയ്‌ക്കൊപ്പവും ബിജു രണ്ട് ചിത്രങ്ങള്‍ ചെയ്തു

    English summary
    If all goes well, Fahadh Faasil and Biju Menon will team up for next movie, helmed by cinematographer P Sukumar. It is the first time the duo is teaming up for a movie. However, the other details regarding the movie is still under the wrap .
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X