»   » സൂപ്പര്‍താരത്തെ വെള്ളിത്തിരയിലെത്തിക്കാന്‍ ഫഹദ്

സൂപ്പര്‍താരത്തെ വെള്ളിത്തിരയിലെത്തിക്കാന്‍ ഫഹദ്

Posted By:
Subscribe to Filmibeat Malayalam

 

Fahadh Faasil
വെള്ളിത്തിരയില്‍ തിളങ്ങി നില്‍ക്കുന്ന താരങ്ങളുടെ യഥാര്‍ഥ ജീവിതം ഒരു പക്ഷേ അത്ര തിളക്കമുള്ളതാവില്ല. സിനിമാതാരങ്ങളുടെ ജീവിതം പലപ്പോഴും സിനിമയ്ക്ക് പ്രമേയമായിട്ടുണ്ട്. ജയറാമിനെ നായകനാക്കി ഒരുക്കിയ നായിക പഴയകാല നടി ശാരദയുടെ ജീവിതമാണ് വെള്ളിത്തിരയിലെത്തിച്ചത്.

ഇപ്പോഴിതാ ഒരു സൂപ്പര്‍താരത്തിന്റെ ജീവിതം വെള്ളിത്തിരയിലെത്തിക്കാനൊരുങ്ങുകയാണ് സെന്തില്‍ കുമാര്‍. റെഡ് കാര്‍പ്പറ്റ് എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഫഹദാണ് സൂപ്പര്‍താരമായി വേഷമിടുന്നത്. മലയാളത്തില്‍ തിളങ്ങി നില്‍ക്കുന്ന ഒരു നടന്റെ ജീവിതത്തിലെ ഉയര്‍ച്ചതാഴ്ചകളാണ് ചിത്രത്തിന്റെ പ്രമേയം.

സെലിബ്രിറ്റികളുടെ ജീവിതത്തില്‍ മാധ്യമങ്ങള്‍ക്ക് ഒഴിവാക്കാനാകാത്ത സ്ഥാനമുണ്ട്. ഒരു നടന്റെ ജീവിതത്തേയും പ്രശസ്തിയേയും മാധ്യമങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും ചിത്രം പരിശോധിക്കുന്നു. മംമ്തയാണ് ചിത്രത്തിലെ നായിക. ഒരു മോഡലിന്റെ വേഷമാണ് നടി കൈകാര്യം ചെയ്യുന്നത്. 

ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ശ്രിത ശിവദാസും റെഡ് കാര്‍പ്പറ്റില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ടിവി അവതാരകയുടെ വേഷമാണ് നടിയ്ക്ക് ചിത്രത്തില്‍. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് സെന്തില്‍ തന്നെയാണ്. തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങളെ തിരഞ്ഞെടുത്ത് മുന്നോട്ടു നീങ്ങുന്ന ഫഹദിന്റെ കരിയറിലെ മറ്റൊരു ശക്തമായ വേഷമായിരിക്കും ഇതെന്ന് വിലയിരുത്തപ്പെടുന്നു.

English summary
My film is based on the rise and fall of an actor, played by Fahadh," says the director

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam