ഫഹദ് പരസ്യസംവിധായകനാകുന്നു

കയ്യില്‍ കിട്ടുന്നത് ഏതുതരം കഥാപാത്രമായാലും അതില്‍ തന്റേതായ ടച്ച് കൊണ്ടുവരാന്‍ ഫഹദ് എന്നും ശ്രമിക്കാറുണ്ട്. ഒരുപക്ഷേ ഫഹദ് എന്ന നടന്റെ വിജയരഹസ്യവും അതുതന്നെയാകും. ഇപ്പോഴിതാ ആദ്യമായി ഒരു മുഴുനീള കോമഡി ചിത്രത്തിന്റെ ഭാഗമാകാന്‍ ഒരുങ്ങുകയാണ് ഫഹദ്.

സിജു എസ്. ബാവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു പരസ്യ സംവിധാകന്റെ വേഷമാണ് ഫഹദിന്. മറ്റൊരു പ്രധാന വേഷത്തില്‍ ബിജു മേനോനും ചിത്രത്തില്‍ ഫഹദിനൊപ്പം അഭിനയിക്കും.

fahad-biju

ഒരു നല്ല എന്റെര്‍ടെയ്‌നറായിരിക്കും ചിത്രമെന്ന് നിര്‍മ്മാതാവ് വിനോദ് വിജയന്‍ പറഞ്ഞു. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ തീരുമാനിച്ചിട്ടില്ല. ഡിസംബറില്‍ ചിത്രീകരണം തുടങ്ങും. കൊച്ചി, വയനാട്, ബാംഗ്ലൂര്‍, വാഗമണ്‍ എന്നിവിടങ്ങളിലായിരിക്കും ഷൂട്ടിങ് നടക്കുക. അമല്‍ നീരദിന്റെ ഇയ്യോബിന്റെ പുസ്തകം, വിനോദ് സുകുമാരന്റെ ഐഎസ്എം എന്നിവയാണ് ഫഹദിന്റേതായി ഇനി പുറത്തിറങ്ങാനുളള ചിത്രങ്ങള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X