»   » ഗ്യാങ്സ്റ്ററില്‍ നിന്നും മമ്മൂട്ടിയെ ഒഴിവാക്കിയോ?

ഗ്യാങ്സ്റ്ററില്‍ നിന്നും മമ്മൂട്ടിയെ ഒഴിവാക്കിയോ?

Posted By:
Subscribe to Filmibeat Malayalam
Mammootty
ഗ്യാങ്സ്റ്ററില്‍ നിന്നും മമ്മൂട്ടിയെ ഒഴിവാക്കിയോ? അത് ശരിയാണെങ്കില്‍ താരത്തിന്റെ ആരാധകരുടെ ചങ്കുപൊട്ടാന്‍ വേറൊന്നും വേണ്ട. കഴിഞ്ഞ ഒരു വര്‍ഷമായി ആഷിക് അബുവിന്റെ മമ്മൂട്ടി ചിത്രം കാത്തിരിയ്ക്കുന്നവരാണ്. അവര്‍.

സാള്‍ട്ട് ആന്റ് പെപ്പറിനും മുമ്പേ മമ്മൂട്ടിയെ നായകനാക്കി ആഷിക് അനൗണ്‍സ് ചെയ്ത ചിത്രമാണ് ഗ്യാങ്സ്റ്റര്‍. ഏറെക്കാലത്തിന് ശേഷം മമ്മൂട്ടി അധോലോകനായകനായി അവതരിയ്ക്കുന്ന ചിത്രം. ആരാധകരുടെ പ്രതീക്ഷകള്‍ മാനംമുട്ടാന്‍ വേറൊന്നും വേണ്ടല്ലോ എന്നാല്‍ കഴിഞ്ഞദിവസം ചില വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മമ്മൂട്ടിയ്ക്ക് പകരം ഫഹദ് ഫാസില്‍ ചിത്രത്തില്‍ നായകനാവുമെന്നാണ്.

മമ്മൂട്ടി ചിത്രങ്ങള്‍ പരാജയപ്പെടുന്നതും ന്യൂജനറേഷന്‍ സിനിമകളിലൂടെ ഫഹദ് നടത്തുന്ന മുന്നേറ്റവും കൂട്ടിവായിക്കുമ്പോള്‍ ഇത് ശരിയാണെന്ന് കുറെപ്പേരെങ്കിലും കരുതിക്കണും. ഡാഡി കൂളിലൂടെ തന്നെ കൈപ്പിടിച്ചുയര്‍ത്തിയ മമ്മൂട്ടിയോട് ആഷിക് ഇങ്ങനെ ചെയ്യുമോയെന്നും പലരും ചോദിച്ചു കാണണം.
എന്നാലിത് സംബന്ധിച്ച് ആഷിക് ക്യാമ്പില്‍ നിന്നും ലഭിയ്ക്കുന്ന വിവരങ്ങള്‍ തികച്ചും വ്യത്യസ്തമാണ്.

ചിത്രീകരണം തുടരുന്ന ഡാ തടിയാ പൂര്‍ത്തിയാക്കിയതിന് ശേഷം അടുത്ത വര്‍ഷം പകുതിയോടെ ഗ്യാങ്‌സ്റ്റര്‍ ആരംഭിയ്ക്കുമെന്നാണ് ആഷിക് അറിയിച്ചിരിയ്ക്കുന്നത്. സ്റ്റൈലിഷ് ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം രണ്ട് താരങ്ങള്‍ കൂടിയെത്തും. വേറാരുമല്ല ഫഹദ് ഫാസിലും ശേഖര്‍ മേനോനുമായിരിക്കും അവര്‍. ആഷികിന്റെ ഡാ തടിയായിലെ നായകനാണ് ഡിജെ ശേഖര്‍ മേനോന്‍.

ഡിസംബറില്‍ ഡാ തടിയാ തിയറ്ററുകളിലെത്തും. ഇതിന് ശേഷം ഗ്യാങ്‌സ്റ്ററിന്റെ അണിയറ ജോലികള്‍ തുടങ്ങാനാണ് ആഷിക് ഒരുങ്ങുന്നത്. മോളിവുഡിലെ യുവസംവിധായകരില്‍ നമ്പര്‍ വണ്ണായി മുന്നേറുന്ന ആഷിക്ക് മമ്മൂട്ടിയ്ക്ക് ഹിറ്റ് നല്‍കുമെന്ന വിശ്വാസത്തില്‍ തന്നെയാണ് ആരാധകര്‍.

English summary
Mammootty was first signed by director Aashiq Abu to do a film called Gangster, which he planned to start after he completes Da Thadiya
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam