»   » രണ്ടാമൂഴത്തിന് പിന്നാലെ ഖസാക്കിന്റെ ഇതിഹാസവും സിനിമയാകുന്നു, നായകനായി ഫഹദ് ഫാസില്‍???

രണ്ടാമൂഴത്തിന് പിന്നാലെ ഖസാക്കിന്റെ ഇതിഹാസവും സിനിമയാകുന്നു, നായകനായി ഫഹദ് ഫാസില്‍???

Posted By: Karthi
Subscribe to Filmibeat Malayalam

സാഹിത്യകൃതകളുടെ ചലച്ചിത്ര ഭാഷ്യം ഇറങ്ങുന്നത് എല്ലാ ഭാഷകളിലും പതിവാണ്. പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്ത സാഹിത്യ കൃതികള്‍ക്കെന്ന പോലെ അവയുടെ ചലച്ചിത്ര ഭാഷ്യത്തിനും പ്രേക്ഷക പിന്തുണ ലഭിക്കാറുണ്ട്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ബജറ്റില്‍ പുറത്തിറങ്ങുന്ന രണ്ടാമൂഴത്തേക്കുറിച്ചാണ് ഇപ്പോള്‍ ഇന്ത്യന്‍ സിനിമാ ലോകം സംസാരിക്കുന്നത്. 

പ്രേക്ഷകരും നിരൂപകരും വാനോളം പുകഴ്ത്തിയ ടേക്ക് ഓഫ് ബോക്‌സ് ഓഫീസില്‍ നേടിയത്! ഞെട്ടിക്കും?

മഹേഷിന്റെ സൃഷ്ടാവ് ശ്യാം പുഷ്‌കരന്‍ സംവിധായകനാകുന്നു!!! നായകനായി സൂപ്പര്‍ സ്റ്റാര്‍???

മലയാള സിനിമയിലെ ആദ്യകാല സിനിമകളേറെയും സാഹിത്യ കൃതികളെ അവലംബിച്ചുള്ളതായിരുന്നു. ഇപ്പോഴും അത്തരത്തില്‍ സിനികള്‍ ഉണ്ടാകുന്നുണ്ട്. വിഖ്യാത എഴുത്തുകാരന്‍ ഒവി വിജയന്റെ ഖസാക്കിന്‍ ഇതിഹാസവും ചലച്ചിത്രമാക്കുന്നതിനേക്കുറിച്ച് ഒട്ടേറെ സംസാരങ്ങള്‍ ഇതിനകം നടന്നുകഴിഞ്ഞു. ആ ചര്‍ച്ചകള്‍ക്ക് വീണ്ടും ചൂടുപിടിക്കുകയാണ്.

വമ്പന്മാര്‍ വന്ന് മടങ്ങി

ഖസാക്കിന്റെ ഇതിസാഹം സിനിമയാക്കാന്‍ പലരും മുന്നോട്ട് വന്നിരുന്നു. ദൃശ്യാവിഷ്‌കാരത്തില്‍ ഒതുങ്ങുന്നതായിരുന്നില്ല ഖസാക്കിന്റെ ഭാഷ എന്ന കാരണത്താല്‍ വന്നവര്‍ പിന്മാറി. ശ്യാമ പ്രസാദായിരുന്നു ആദ്യം മുന്നോട്ട് വന്നത്. നിരവിധി സാഹിത്യകൃതികളെ സിനിമയാക്കിയ അദ്ദേഹത്തിനെ ഖസാക്കിനെ സിനിമയിലേക്ക് ഉള്‍ക്കൊള്ളിക്കാന്‍ സാധിച്ചില്ല.

രഞ്ജിത്തും വികെപിയും

സാഹിത്യകൃതികളെ സിനിമയാക്കിയിട്ടുള്ള രഞ്ജിത്തും പക്ഷെ ഖസാക്കിനെ വെള്ളിത്തിരയിലെത്തിക്കാന്‍ സന്നദ്ധനായില്ല. ഒടുവില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നത് വികെ പ്രകാശിന്റെ പേരായിരുന്നു. മമ്മൂട്ടിയെ നായകനാക്കി വികെ പ്രകാശ് ഖസാക്കിന്റെ ഇതിഹാസം സിനിമയാക്കുന്നു എന്ന തരത്തിലായിരുന്നു വാര്‍ത്ത.

ഫഹദ് ഫാസിലിന്റെ ആഗ്രഹം

ഖസാക്കിന്റെ ഇതിഹാസം സിനിമയാക്കാനുള്ള ആഗ്രഹവുമായി ഒടുവിലെത്തിയിരിക്കുന്നത് ഫഹദ് ഫാസിലാണ്. ഒരു അഭിമുഖത്തിലായിരുന്നു ഖസാക്ക് സിനിമയായി കാണാനുള്ള തന്റെ ആഗ്രഹം ഫഹദ് തുറന്ന് പറഞ്ഞത്.

ഫഹദിന്റെ വേഷം

ഖസാക്കിന്റെ ഇതിഹാസം നോവല്‍ താന്‍ വായിച്ചു. അത് ഒരുപാട് ഇഷ്ടമായി. ആരെങ്കില്‍ ആ നോവല്‍ സിനിമയാക്കിയെങ്കിലെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് ഫഹദ് അഭിമുഖത്തില്‍ പറഞ്ഞത്. നോവല്‍ സിനിമയായില്‍ അതില്‍ ഫഹദിന്റെ റോള്‍ എന്തായിരിക്കും എന്നതിനേക്കുറിച്ചൊന്നും ഫഹദ് പറയുന്നില്ല.

രണ്ട് റിലീസുകള്‍

പെരുന്നാളിന് രണ്ട് ചിത്രങ്ങളാണ് ഫഹദിന്റേതായി പുറത്തിറങ്ങുന്നത്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയും, റാഫി സംവിധാനം ചെയ്യുന്ന റോള്‍ മോഡല്‍സും. ഒരു ഉത്സവ ദിനത്തില്‍ ആദ്യമായാണ് രണ്ട് ഫഹദ് ചിത്രങ്ങള്‍ല തിയറ്ററിലെത്തുന്നത്.

English summary
In a recent interview, Fahad Fazil revealed that he likes the novel Khasakkinte Ithihasam so much that he wishes someone would make a film on it.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam