ഫഹദ് കൊമ്പന്‍ മീശ വച്ചതെന്തിന്?
മലയാളത്തിന്റെ പുതിയ മീശമാധവനാകാനുള്ള പുറപ്പാടിലാണോ യുവതാരം ഫഹദ് ഫാസില്‍. ഫഹദിന്റെ പുത്തന്‍ ലുക്ക് കണ്ടാല്‍ ആരും അങ്ങനെ വിചാരിച്ചുപോകും. വിവാഹം അടുത്തിരിക്കുന്ന ഫഹദ് കൊമ്പന്‍ മീശയെല്ലാം വച്ച് വലിയ സീരിയസ് ലുക്കിലാണ് കഴിഞ്ഞ ദിവസം ഒരു ചടങ്ങിനെത്തിയത്.
ഹോ വെളുത്ത് തുടുത്ത ഒരു ചോക്ലേറ്റ് ഹീറോ എന്ന് ഫഹദിനെ പുച്ഛിയ്ക്കാറുള്ളവരെല്ലാം കൊമ്പന്‍മീശ കണ്ട് അന്തിച്ചിട്ടുണ്ടാകുമെന്ന കാര്യമുറപ്പാണ്. ഒരു പ്രമുഖ ജ്വല്ലറിയുടെ ഉദ്ഘാനടത്തിന് വന്നപ്പോഴാണ് ഫഹദ് ഫാസിലിന്റെ പുത്തന്‍ ലുക്ക് പുറത്തായത്. ഏത് ചിത്രത്തിന് വേണ്ടിയാണ് താരം കൊമ്പന്‍മീശ വച്ചിരിക്കുന്നത് എന്നകാര്യം വ്യക്തമല്ല.

എന്തായാലും ഇതുവരെ വന്ന പോലൊരു ചിത്രമായിരിക്കില്ല ഫഹദിന്റെ പുത്തന്‍ ലുക്കുമായി എത്തുന്നത് എന്ന കാര്യമുറപ്പാണ്. പുതുനിരയില്‍ മീശപിരിയന്‍ നായകന്മാര്‍ അധികമില്ല. പൃഥ്വിരാജാണ് ഇടയ്‌ക്കെല്ലാം മീശപിരിച്ച് എത്താറുള്ള യുവതാരം. ഇപ്പോള്‍ ഈ നിരയിലേയ്ക്ക് ഫഹദും എത്തിയിരിക്കുകയാണ്.
ഫഹദിന്റെ ഏറ്റവും പുതിയ ചിത്രമായ വണ്‍ ബൈ ടു ഏപ്രില്‍ 19നാണ് റിലീസ് ചെയ്യുന്നത്. ഫഹദ് ആദ്യമായി പൊലീസ് വേഷം ചെയ്യുന്ന ചിത്രമാണിത്. അമല്‍ നീരദിന്റെ ഇയോബിന്റെ പുസ്തകം, രമ്യ രാജിന്റെ വമ്പത്തി, എന്നിവരാണ് ഫഹദിന്റെ പുതിയ ചിത്രങ്ങള്‍.


Click it and Unblock the Notifications











