നസ്‌റിയ നസീമോ നസ്‌റിയ ഫഹദോ??
നസ്‌റിയ നസീം ഫഹദ് ഫാസില്‍ വിവാഹത്തിന്റെ വാര്‍ത്തകള്‍ തീരുന്നില്ല. മൈലാഞ്ചി കല്യാണം മുതല്‍ ബന്ധുക്കള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും വേണ്ടി മാത്രം ഒരുക്കിയ സ്വകാര്യ സത്കാരം വരെയുള്ള ചടങ്ങുകളും ആഘോഷങ്ങളും ഉള്‍കൊള്ളിച്ച് ഫഹദ് നസ്‌റിയ വിവാഹത്തിന്റെ പുതിയ വീഡിയോ പുറത്തിറങ്ങി.
ചടങ്ങില്‍ നസ്‌റിയ ചേര്‍ത്ത് പിടിച്ച് ഫഹദ് പറഞ്ഞു, എന്റെ ഭാര്യ നസ്‌റിയ, നസ്‌റിയ നസീം. അപ്പോള്‍ സദസ്സില്‍ നിന്നാരോ വിളിച്ചു പറഞ്ഞു നസ്‌റിയ ഫഹദ്. ഞാന്‍ ചോദിച്ചതാണ് പേര് മാറ്റുന്ന കാര്യം, അത് ആലോചിച്ചിട്ട് പറയാം എന്ന് പറഞ്ഞു, ഫഹദ് ഫാസില്‍ സദസിന് മറുപടി നല്‍കി.

നസ്‌റിയെ സംബന്ധിക്കുന്ന കാര്യങ്ങളെ കുറിച്ച് ചോദ്യങ്ങള്‍ വന്നപ്പോള്‍ എല്ലാം ഫഹദിന് മനപാഠം ആയിരുന്നു. പാസ്‌പോര്‍ട്ട് നമ്പര്‍ പോലും ഫഹദ് കാണാതെ പറഞ്ഞു. അത് ശരിയാണെന്ന് നസ്‌റിയയും സമ്മതിച്ചു.
നേരത്തെ പുറത്തിറങ്ങിയ വിവാഹത്തിന്റെ ട്രെയിലറിനും നല്ല പ്രചാരണമാണ് ലഭിച്ചത്. വീഡിയോയില്‍ ഫഹദ് ഫാസില്‍ ഒരു റൊമാന്റിക് ഹീറോ ആണെന്ന് പറയാതെ വയ്യ. പുതിയ വീഡിയോ കാണൂ..


Click it and Unblock the Notifications











