Don't Miss!
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
അങ്ങനെ, ആരുമറിയാതെ റാണി മുഖര്‍ജി വിവാഹിതയായി
റോം: ബോളിവുഡിന്റെ സ്വപ്ന സ്വന്ദരി റാണി മുഖര്‍ജിയും അങ്ങനെ വിവാഹിതയായി. സംവിധായകനും തിരക്കഥാകൃത്തും നിര്‍മ്മാതാവും ആയ ആദിത്യ ചോപ്രയാണ് വരന്. ഇറ്റലിയിലെ അജ്ഞാത കേന്ദ്രത്തില്‍ വച്ച് ഏപ്രില്‍ 21 നായിരുന്നു വിവാഹം.
റാണി വിവാഹിതയാകാന്‍ പോകുന്നു എന്ന വിവരം പാട്ടായിട്ട് കുറേ നാളായി. പല തവണ ദേശീയ പുരസ്കാരങ്ങള്‍ നേടിയ സംവിധായകന് ആദിത്യ ചോപ്രയായിരിക്കും വരന് എന്നും ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ വിവാഹം എന്ന് നടക്കും എന്നതായിരുന്നു ചോദ്യം.
സിനിമാ നിരൂപകനായ തരണ്‍ ആദര്‍ശിന്റെ ട്വീറ്റിലൂടെയാണ് വിവരം പുറത്തറിഞ്ഞത്. ആദിത്യ ചോപ്രയും റാണി മുഖര്‍ജിയും ഏപ്രില്‍ 21 ന് രാത്രി ഇറ്റലിയില്‍ വച്ച് വിവാഹിതരായി. ഏറ്റവും അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു- ഇതായിരുന്നു ആദര്‍ശിന്റെ ട്വീറ്റ്.
റാണിയുടെ ബന്ധുവായ ബോളിവുഡ് താരം കാജോളിന് പോലും അറിയില്ലായിരുന്നു എന്നായിരിക്കും വിവാഹം എന്ന്. ഒരു ടിവി ടോക് ഷോയില്‍ റാണിയുടെ വിവാഹ ദിനം എന്നായിരിക്കും എന്നറിയാന്‍ തനിക്ക് താത്പര്യമുണ്ടെന്ന് കാജോള്‍ പറയുകയും ചെയ്തിരുന്നു.
വിവാഹത്തെ കുറിച്ച റാണി മുഖര്‍ജി പറഞ്ഞ കാര്യങ്ങളും തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്തിട്ടുണ്ട്. തന്റെ ജീവിതത്തത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസം പ്രിയപ്പെട്ട ആരാധകര്‍ക്കൊപ്പം പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ് റാണി പറഞ്ഞത്.
അന്തരിച്ച സിനിമ നിര്‍മാതാവ് യാഷ് രാജ് ചോപ്രയുടെ അസാന്നിധ്യമാണത്രെ റാണിക്ക് ഏറെ ദു:ഖമുണ്ടാക്കിയത്. യാഷ് അങ്കിള്‍
എന്നാണ് റാണി യാഷ് ചോപ്രയെ വിളിച്ചിരുന്നത്. ഈ യാഷ് രാജ് ചോപ്രയുടെ മകനാണ് ആദിത്യ ചോപ്ര.
-
ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നി, പ്രണയം പൊക്കിയത് ഞാനും ബേസിലും; വൈറല്‍ ആയി വിനീതിന്റെ വാക്കുകള്‍
-
തുടക്കക്കാരാകുമ്പോൾ ഉപയോഗിക്കാൻ ശ്രമിക്കും; സ്ഥാനത്തെത്തുമ്പോൾ മാറ്റം; കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നടി
-
വളരെ പക്വതയുള്ളവളാണ്; ഞങ്ങൾ തമ്മിൽ വഴക്കുണ്ടാകുമ്പോൾ; ശാലിനിയെക്കുറിച്ച് അജിത്ത് പറഞ്ഞ വാക്കുകൾ