For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടി അഞ്ജു മരിച്ചു? സോഷ്യല്‍ മീഡിയയിലെ പ്രചാരണം മാനസികമായി തളര്‍ത്തുന്നുവെന്ന് താരം! കാണൂ!

  |

  വിവിധ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടംനേടിയ താരങ്ങളെക്കുറിച്ചുള്ള വിശേഷങ്ങളറിയാന്‍ ആരാധകര്‍ക്ക് പ്രത്യേക താല്‍പര്യമാണ്. പ്രഖ്യാപനം മുതലേ തന്നെ പല സിനിമകളും വാര്‍ത്തകളിലിടം പിടിക്കുന്നതും ലൊക്കേഷന്‍ ചിത്രങ്ങളും ഫസ്റ്റ് ലുക്ക് പോസ്റ്ററുമൊക്കെ വൈറലായി മാറുന്നതിന് പിന്നിലെ കാരണവും ഇതാണ്. സോഷ്യല്‍ മീഡിയയുടെ കടന്നുവരവോട് കാര്യങ്ങള്‍ സുഗമമായ രീതിയിലാണ് നീങ്ങുന്നത്. നിമിഷനേരം കൊണ്ടാണ് പല പോസ്റ്റുകളും വൈറലായി മാറുന്നത്. സിനിമയ്ക്കപ്പുറത്ത് താരങ്ങളുടെ വ്യക്തി ജീവിതത്തെക്കുറിച്ചറിയാനും പ്രേക്ഷകര്‍ക്ക് താല്‍പര്യമാണ്. ഒരുകാലത്ത് സിനിമയില്‍ തിളങ്ങി നിന്നിരുന്ന നായികമാരിലൊരാളായ അഞ്ജു മരിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്.

  മമ്മൂട്ടിയുടെ കൊലമാസ് ചിത്രങ്ങള്‍! സിനിമാലോകം കാത്തിരിക്കുന്ന 15 മെഗാസ്റ്റാര്‍ ചിത്രങ്ങള്‍ ഇവയാണ്!

  താരങ്ങള്‍ മരിച്ചുവെന്ന തരത്തില്‍ നേരത്തെയും വ്യാജപ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ നടന്നിരുന്നു. കനക, ജഗതി ശ്രീകുമാര്‍, സലീം കുമാര്‍, ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയവരെക്കുറിച്ചും ഇത്തരത്തില്‍ വ്യാജപ്രാചരണം നടന്നിരുന്നു. തങ്ങള്‍ ജീവിച്ചിരിക്കുന്നുണ്ടെന്നും കൊല്ലാതെ കൊല്ലരുതെന്നും വ്യക്തമാക്കി ഇവര്‍ തന്നെ രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് ഇത്തരത്തിലുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത്. അത്തരത്തിലാണ് നടി അഞ്ജു മരിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തയും പ്രചരിച്ചത്. എന്നാല്‍ ഇത് തന്നെ വല്ലാതെ അസ്വസ്ഥയാക്കുന്നതായി താരം പറയുന്നു. വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിനിടയിലായിരുന്നു താരം ഇതേക്കുറിച്ച് വിശദീകരിച്ചത്.

  പുര കത്തുമ്പോ ലൈന്‍ വലിച്ച പൃഥ്വി! അയ്യപ്പനും മാണിക്കനും അറഞ്ചം പുറഞ്ചം ട്രോള്‍! കാണൂ!

  അഞ്ജുവിനെ ഓര്‍ക്കുന്നില്ലേ?

  അഞ്ജുവിനെ ഓര്‍ക്കുന്നില്ലേ?

  പേര് പറഞ്ഞാല്‍ ഈ അഭിനേത്രിയെ മനസ്സിലായില്ലെങ്കിലും താരം അഭിനയിച്ച സിനിമകളും ഗാനരംഗങ്ങളുമൊക്കെ പറയുമ്പോള്‍ വളരെ പെട്ടെന്ന് തന്നെ താരത്തിനെ മനസ്സിലാവും. മലയാളം തമിഴ് സിനിമികളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് ഈ താരം. ബാലതരമായാണ് അഞ്ജു സിനിമയിലേക്കെത്തിയത്. രണ്ടാമത്തെ വയസ്സില്‍ ഉതിര്‍പ്പൂക്കള്‍ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയില്‍ തുടക്കം കുറിച്ചത്. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം ഒരുപോലെ തിളങ്ങി നിന്നിരുന്ന താരം കൂടിയായിരുന്നു അഞ്ജു.

  തുമ്പീ വാ തുമ്പക്കുടത്തിന്‍

  തുമ്പീ വാ തുമ്പക്കുടത്തിന്‍

  ഓളങ്ങള്‍ എന്ന സിനിമയിലെ തുമ്പീ വാ തുഞ്ചമ്പക്കുടത്തിന്‍ എന്ന ഗാനമറിയാത്ത മലയാളികളില്ല. വലിയ പൊട്ടും അഴിച്ചിട്ട മുടിയുമൊക്കെയായി ആടിപ്പാടിയ പൂര്‍ണ്ണിമ ജയറാമിനൊപ്പം രണ്ട് കുട്ടികളുമുണ്ടായിരുന്നു ഈ ഗാനരംഗത്തില്‍. ഈ ചിത്രത്തില്‍ പൂര്‍ണഅണിമയുടെ മകനായി വേഷമിട്ടത് അഞ്ജുവായിരുന്നു. ഇന്നും മലയാളി മനസ്സിലുണ്ട് ഈ ഗാനം. ബാലതാരമായി തുടങ്ങിയ സിനിമാജീവിതം പിന്നീട് നായികയിലേക്ക് ഉയരുകയായിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയുമുള്‍പ്പടെയുള്ള താരങ്ങള്‍ക്കൊപ്പമെല്ലാം അഞ്ജു അഭിനയിച്ചിരുന്നു. കൈനിറയെ സിനിമകളുമായി ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു അഞ്ജു.

  മരിച്ചെന്ന വാര്‍ത്ത പ്രചരിച്ചു

  മരിച്ചെന്ന വാര്‍ത്ത പ്രചരിച്ചു

  തെന്നിന്ത്യന്‍ സിനിമകളില്ലെലാം അഭിനയിച്ച അഞ്ജു മരിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസം പ്രചരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ഈ വാര്‍ത്ത വൈറലായിരുന്നു. നിമിഷനേരം കൊണ്ടാണ് ഈ വാര്‍ത്ത വൈറലായി മാറിയത്. പലരും താരത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് പോസ്റ്റുകളുമിട്ടിരുന്നു. അതിനിടയിലാണ് വ്യാജ വാര്‍ത്തയ്‌ക്കെതിരെ രൂക്ഷപ്രതികരണവുമായി താരമെത്തിയത്. ഇതോടെയാണ് വാര്‍ത്തയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം വ്യക്തമായത്.

  അസ്വസ്ഥതയുളവാക്കുന്ന വാര്‍ത്ത

  അസ്വസ്ഥതയുളവാക്കുന്ന വാര്‍ത്ത

  സോഷ്യല്‍ മീഡിയയിലൂടെ വ്യാജവാര്‍ത്തയാണ് പ്രചരിക്കുന്നത്. നിരവധി പേര്‍ക്ക് ഇത്തരത്തിലുള്ള പ്രശ്‌നം നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ താനും അതാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് താരം പറയുന്നു. ആ പട്ടികയില്‍ ഇപ്പോള്‍ താനും സ്ഥാനം നേടിയെന്നും അഞ്ജു പറയുന്നു. തനിക്കും കുടുംബത്തിനും ഈ വാര്‍ത്ത അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും താരം പറയുന്നു. ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ തന്നെ മാനസികമായി തളര്‍ത്തുന്നുവെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

  സന്തോഷത്തോടെ കഴിയുന്നു

  സന്തോഷത്തോടെ കഴിയുന്നു

  താരത്തിന്റെ സുഹൃത്തുക്കളും വ്യാജവാര്‍ത്തയ്‌ക്കെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. തമിഴ്‌നാട്ടില വത്സരവക്കമെന്ന സ്ഥലത്ത് സന്തോഷത്തോടെ ജീവിക്കുകയാണ് അഞ്ജു. പിന്നെന്തിനാണ് ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്നതെന്നാണ് താരത്തിന്റെ സുഹൃത്തായ നാട്ടി ചോദിക്കുന്നത്. ബാലതാരമായി സിനിമയില്‍ തുടക്കം കുറിക്കുകയും പിന്നീട് മുന്‍നിരയിലേക്കുയരുകയും ചെയ്ത അഞ്ജുവിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. താഴ് വാരം, കാട്ടുകുതിര, കോട്ടയം കുഞ്ഞച്ചന്‍, നീലഗിരി, പണ്ടുപണ്ടൊരു രാജകുമാരി തുടങ്ങി നിരവധി സിനിമകളില്‍ താരം അഭിനയിച്ചിരുന്നു.

  സോഷ്യല്‍ മീഡിയയിലെ വ്യാജപ്രചാരണം

  സോഷ്യല്‍ മീഡിയയിലെ വ്യാജപ്രചാരണം

  സോഷ്യല്‍ മീഡിയയിലൂടെയും നേരത്തെയും ഇത്തരത്തിലുള്ള വ്യാജപ്രചാരണങ്ങള്‍ നടന്നിരുന്നു. താരങ്ങള്‍ തന്നെ പ്രതികരണവുമായി രംഗത്തെത്തിയിട്ടുമുണ്ട്. തന്നോട് നേരിട്ട് വിളിച്ച് മരണവാര്‍ത്തയെക്കുറിച്ച് ചോദിച്ചവരെക്കുറിച്ച് പലരും പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയുടെ കൊല്ലാക്കൊലയ്ക്ക് ഇത്തവണ ഇരയായത് അഞ്ജുവായിരുന്നു. രൂക്ഷവിമര്‍ശനവുമായി താരമെത്തിയതോടെയാണ് വ്യാജപ്രചാരണങ്ങള്‍അവസാനിച്ചത്.

  English summary
  Fake news about actress Anju
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X