»   » ഇടവേളയെക്കുറിച്ച് ദിലീപ് ചിന്തിച്ചിട്ടേയില്ല, സിനിമാജീവിതം തകര്‍ക്കാനുള്ള ശ്രമം വീണ്ടും തുടങ്ങിയോ?

ഇടവേളയെക്കുറിച്ച് ദിലീപ് ചിന്തിച്ചിട്ടേയില്ല, സിനിമാജീവിതം തകര്‍ക്കാനുള്ള ശ്രമം വീണ്ടും തുടങ്ങിയോ?

Written By:
Subscribe to Filmibeat Malayalam

കുട്ടികളുടെയും കുടുംബപ്രേക്ഷകരുടെയും സ്വന്തം താരമാണ് ദിലീപ്. അയല്‍പക്കത്തെ പയ്യനെന്ന ഇമേജിലാണ് ഇപ്പോഴും താരത്തെ ആരാധകര്‍ കാണുന്നത്. ഗോപാലകൃഷ്ണനെന്ന മിമിക്രിക്കാരനില്‍ നിന്നും ദിലീപിലേക്കുള്ള ദൂരത്തെക്കുറിച്ചും ആരാധകര്‍ക്ക് കൃത്യമായി അറിയാവുന്നതുമാണ്. കുടുംബസദസ്സുകളുടെ പ്രിയതാരമായ ദിലീപിന് ശക്തമായ ആരാധകപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സിനിമാരംഗങ്ങളെ വെല്ലുന്ന കാര്യമായിരുന്നു പോയവര്‍ഷത്തില്‍ ദിലീപിന്റെ ജീവിതത്തില്‍ സംഭവിച്ചത്. വ്യക്തിജീവിതത്തിലെ ആ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ദിലീപിനെ സഹായിച്ചത് ആരാധകരുടെയും കുടുംബാഗംങ്ങളുടെയും ശക്തമായ പിന്തുണയാണ്. നിരവധി പ്രതിസന്ധികള്‍ക്കൊടുവില്‍ തിയേറ്ററുകളിലേക്കെത്തിയ രമാലീല ഗംഭീര വിജയമായി മാറിയതിന് പിന്നിലും ഈ പിന്തുണയാണ് പ്രകടമായത്. ദിലീപ് സിനിമയില്‍ നിന്നും അവധിയെടുക്കാന്‍ പോവുകയാണെന്നുള്ള അഭ്യൂഹങ്ങളായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നത്.


അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പ്രചരിച്ചത്

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ ആരംഭിക്കുന്നതിനാലാണ് ദിലീപ് സിനിമയില്‍ നിന്നും മാറി നില്‍ക്കാന്‍ തീരുമാനിച്ചതെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അത്തരത്തിലൊരു തീരുമാനവും താരം എടുത്തിട്ടില്ലെന്നും അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പ്രചരിച്ചതെന്നും താരത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.


കമ്മാരസംഭവം അവസാനഘട്ടത്തിലേക്ക്

പരസ്യ സംവിധായകനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ആദ്യ സിനിമയായ കമ്മാരസംഭവത്തിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ അവസാനഘട്ട ചിത്രീകരണമാണ് ഇപ്പോള്‍ നടക്കുന്നത്.


കമ്മാരനില്‍ നിന്നും ഡിങ്കനിലേക്ക്

കമ്മാരസംഭവം പൂര്‍ത്തിയാക്കിയതിന് ശേഷം രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രൊഫസര്‍ ഡിങ്കനിലേക്ക് താരം ജോയിന്‍ ചെയ്യുമെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു.


കൃത്യമായ തീയതി പുറത്തിവിടാത്തതിന് പിന്നില്‍

പ്രൊഫസര്‍ ഡിങ്കന്റെ ഷൂട്ടിങ്ങ് തീയതി തീരുമാനിച്ചിട്ടുണ്ടെങ്കിലും ആ ദിവസം പുറത്തുവിടാത്തതിന് പിന്നിലൊരു കാരണുണ്ട്. ഏതെങ്കിലും കാരണവശാല്‍ ചിത്രീകരണം പറഞ്ഞ ദിവസത്തില്‍ നിന്നും മാറിയാല്‍ ചിത്രീകരണം തുടങ്ങിയില്ലെന്ന് പറഞ്ഞ് വാര്‍ത്തകള്‍ പ്രചരിക്കും. ഇത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.


ഡിങ്കന്‍ വീണ്ടും തുടങ്ങുന്നു

തലസ്ഥാന നഗരിയില്‍ വെച്ചായിരുന്നു പ്രൊഫസര്‍ ഡിങ്കന്റെ ചിത്രീകരണം ആരംഭിച്ചത്. കമ്മാരസംഭവത്തിന് ശേഷം നമിത പ്രമോദും ദിലീപും ഒരുമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് വീണ്ടും ആരംഭിക്കുകയാണെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്.


പുതിയ സിനിമയേറ്റെടുക്കുന്നു

ദിലീപിന് നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന്‍ താരത്തിനോട് പുതിയ ചിത്രത്തിന്റെ കഥ പറഞ്ഞുവെന്നും താരം സിനിമ ചെയ്യാമെന്ന് സമ്മതിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.


പത്തോളം ചിത്രങ്ങള്‍

നിലവില്‍ ചിത്രീകരിക്കുന്നത് കൂടാതെ പത്തോളം ചിത്രത്തിന്റെ ചര്‍ച്ചകളാണ് നടക്കുന്നത്. അതിനിടയിലാണ് ദിലീപ് അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുന്നുവെന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിച്ചത്.


കേസിന്റെ വിചാരണ ആരംഭിക്കുന്നു

കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് ദിലീപിനെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ വിരാചണ മാര്‍ച്ച് 14നാണ് ആരംഭിക്കുന്നത്.


രാമലീലയിലെ രംഗങ്ങള്‍

അരുണ്‍ ഗോപി സംവിധാനം ചെയ്ത രാമലീലയിലെ രംഗങ്ങള്‍ക്ക് സമാനമായ കാര്യങ്ങളായിരുന്നു കഴിഞ്ഞ വര്‍ഷം അരങ്ങേറിയത്. സിനിമാമേഖലയില്‍ നിന്ന് താരത്തിനെ എതിര്‍ത്ത് നിരവധി പേര്‍ മുന്നോട്ട് വന്നിരുന്നു.


ആരാധകര്‍ക്ക് സന്തോഷം

ദിലീപ് ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമായൊരു കാര്യമാമഅ ഇപ്പോള്‍ പുറത്തുവന്നത്. സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നിലെ വാസ്തവും പുറത്തുവന്നതിന്‍റെ സന്തോഷത്തിലാണ് ആരാധകര്‍.


മനപ്പൂര്‍വ്വം ഇല്ലാതാക്കാനുള്ള ശ്രമം

തന്റെ സിനിമാജീവിതം വിജയകരമായി മുന്നേറുന്നതിനിടയിലാണ് ദിലീപിന്റെ പേര് ഈ സംഭവത്തിലേക്ക് വലിച്ചിഴച്ചത്. തുടക്കം മുതല്‍ തന്നെ ഇക്കാര്യത്തെക്കുറിച്ച് അറിയില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു.


മനപ്പൂര്‍വ്വം ഇല്ലാതാക്കാനുള്ള ശ്രമം

തന്റെ സിനിമാജീവിതം വിജയകരമായി മുന്നേറുന്നതിനിടയിലാണ് ദിലീപിന്റെ പേര് ഈ സംഭവത്തിലേക്ക് വലിച്ചിഴച്ചത്. തുടക്കം മുതല്‍ തന്നെ ഇക്കാര്യത്തെക്കുറിച്ച് അറിയില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു.


ശക്തമായ ആരാധക പിന്തുണ

ശക്തമായ ആരാധക പിന്തുണയാണ് ദിലീപിന് ലഭിച്ചത്. വ്യക്തി ജീവിതത്തിലെ പ്രതിസന്ധിയില്‍ ആരാധകരും ഒപ്പം നില്‍ക്കുകയായിരുന്നു. ഇത്തരത്തിലൊരു സംഭവത്തിന് പിന്നില്‍ താരം പ്രവര്‍ത്തിക്കില്ലെന്ന് അവര്‍ ഉറച്ചു വിശ്വസിച്ചിരുന്നു.


സിനിമയിലെ രംഗങ്ങള്‍ ജീവിതത്തിലും

സിനിമാരംഗങ്ങളെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള സംഭവങ്ങളായിരുന്നു താരത്തിന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ അരങ്ങേറിയത്. ഒടുവിലായി റിലീസ് ചെയ്ത രാമലീലയിലെ രംഗങ്ങള്‍ തന്നെയായിരുന്നു യഥാര്‍ത്ഥ ജീവിതത്തിലും ആവര്‍ത്തിച്ചത്.


വിമര്‍ശനവും ബഹിഷ്‌കരണ ഭീഷണിയും

വിമര്‍ശനവും ബഹിഷ്‌ക്കരണ ഭീഷണിയും തുടരുന്നതിനിടയിലാണ് രാമലീല തിയേറ്ററുകളിലേക്ക് എത്തിയത്. തുടക്കം മുതല്‍ തന്നെ മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.


കലക്ഷനിലും റെക്കോര്‍ഡ്

നവഗാതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത രാമലീല കലക്ഷനിലും ഏറെ മുന്നിലായിരുന്നു. ദൃശ്യത്തിന്റെ റെക്കോര്‍ഡ് തകര്‍ത്താണ് സിനിമ മുന്നേറിയത്. പുലിമുരുകന് തൊട്ടുപിന്നിലാണ് ഈ സിനിമ സ്ഥാനം പിടിച്ചത്.


കരിയറിലെ എക്കാലത്തെയും മികച്ച വിജയം

ദിലീപിന്റെ സിനിമാജീവിതത്തിലെ എക്കാലത്തെയും മികച്ച വിജയങ്ങളിലൊന്ന് കൂടിയാണ് രാമലീല. താരത്തിന്റെ സിനിമാജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട സിനിമയായി മാറുകയായിരുന്നു ഇത്.


കമ്മാരസംഭവത്തിനും മികച്ച സ്വീകാര്യത

അടുത്തതായി പുറത്തിറങ്ങുന്ന കമ്മാരസംഭവത്തിന്റെ പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. നാളുകള്‍ക്ക് ശേഷം ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റര്‍ സജീവമായത് അപ്പോഴായിരുന്നു. മികച്ച സ്വീകാര്യതയാണ് പോസ്റ്ററിന് ലഭിച്ചത്.


താരപദവിക്ക് തെല്ലും മങ്ങലേറ്റിട്ടില്ല

വ്യക്തി ജീവിതത്തിലെ അനിഷ്ട സംഭവങ്ങളൊന്നും താരത്തിന്‍റെ കരിയറിനെ ബാധിച്ചിട്ടില്ലെന്ന് ഇതിനോടകം തന്നെ വ്യക്തമായതാണ്.താരപദവിക്ക് തെല്ലും മങ്ങലേറ്റിട്ടില്ല.


കമ്മാരസംഭവം റിലീസിനായി കാത്തിരിക്കുന്നു

രാമലീലയ്ക്ക് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന ദിലീപ് ചിത്രമായ കമ്മാരസംഭവത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്‍റെ പോസ്റ്ററുകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.


അടുത്ത ഹിറ്റായി മാറും

രാമലീലയ്ക്ക് പിന്നാലെ കമ്മാരസംഭവവും ഹിറ്റായി മാറുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. കരിയറിലെ എക്കാലത്തെയും മികച്ച വിജയമായിരുന്നു രാമലീല സമ്മാനിച്ചത്.പ്രതിസന്ധി ഘട്ടത്തില്‍ നിന്നും സിനിമയെ രക്ഷിച്ച ദിലീപിന്‍റെ പുതിയ തീരുമാനത്തിന് പിന്നിലെ കാരണം?


പ്രതിഫലം വാങ്ങാതെയാണ് പ്രവര്‍ത്തിച്ചത്, ക്യാപ്റ്റനെക്കുറിച്ച് സംവിധായകന്‍റെ വെളിപ്പെടുത്തല്‍!


സംസ്ഥാന അവാര്‍ഡിനുള്ള പോരാട്ടം കടുക്കുന്നു, രണ്ടാം റൗണ്ടില്‍ 68 സിനിമകള്‍, ആരൊക്കെ നേടും?

English summary
After Kammarasambavam Dileep will join for Professor Dinkan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam