'സാവിത്രി' ചിത്രീകരണത്തിനിടയില്‍ കീര്‍ത്തി സുരേഷിന് പരിക്ക്??? പരിഭ്രാന്തിയോടെ ആരാധകര്‍!
Recommended Video

തെന്നിന്ത്യന്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കീര്‍ത്തി സുരേഷ്. മലയാളത്തിലാണ് തുടക്കം കുറിച്ചതെങ്കിലും ഈ താരപുത്രി ഇപ്പോള്‍ തെന്നിന്ത്യയുടെ സ്വന്തമായി മാറിയിരിക്കുകയാണ്. മലയാളത്തിന് പിന്നാലെ അന്യഭാഷയിലേക്ക് കൂടി പ്രവേശിച്ച താരത്തിന് നിരവധി ചിത്രങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒന്നിനൊന്ന് വ്യത്യസ്മായ കഥാപാത്രങ്ങളുമായി സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തി മുന്നേറുകയാണ് ഈ അഭിനേത്രി.
യുവതാരം ദുല്‍ഖര്‍ സല്‍മാനോടൊപ്പം അഭിനയിക്കുന്ന സാവിത്രിയുടെ ചിത്രീകരണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. തെലുങ്ക് താരമായ സാവിത്രിയുടെ കഥ പറയുന്ന ചിത്രത്തില്‍ സാവിത്രിയായാണ് കീര്‍ത്തി എത്തുന്നത്. ജമിനി ഗണേശന്റെ വേഷത്തിലാണ് ദുല്‍ഖര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

സാവിത്രിയായി വേഷമിടുന്നു
ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ നടി സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ സാവിത്രിയെ അവതരിപ്പിക്കുന്നത് കീര്‍ത്തി സുരേഷാണ്. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലും നിറഞ്ഞു നിന്നിരുന്ന താരത്തെ മഹാനദി സാവിത്രി എന്നും സംബോധന ചെയ്യാറുണ്ട്.

ചിത്രീകരണത്തിനിടയിലെ പരിക്ക്
സാവിത്രിയുടെ ചിത്രീകരണം പുരോഗമിച്ചു വരുന്നതിനിടയിലാണ് നായികയായ കീര്‍ത്തി സുരേഷിന് പരിക്ക് പറ്റിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ലൊക്കേഷനില്‍ നിന്നും തെന്നി വീണ്് പരിക്കേറ്റെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

മികച്ച സ്വീകാര്യത
മേനകയ്ക്ക് പിന്നാലെ സിനിമയിലേക്കെത്തിയ താരപുത്രിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തമിഴകത്തെ മുന്‍നിര താരങ്ങളായ വിജയ്, വിക്രം, സൂര്യ, ശിവകാര്‍ത്തികേയന്‍ തുടങ്ങിയവര്‍ക്കൊപ്പം അഭിനയിക്കാനുള്ള അവസരം താരപുത്രിക്ക് ലഭിച്ചിരുന്നു. മലയാളത്തിനേക്കാള്‍ മികച്ച പ്രശസ്തിയാണ് അന്യഭാഷാ ചിത്രങ്ങളില്‍ നിന്നും ലഭിച്ചത്.

ആരാധകര്‍ക്ക് ആശങ്ക
മികച്ച ആരാധക പിന്തുണയുള്ള താരത്തിന് പരിക്ക് പറ്റിയെന്നറിഞ്ഞപ്പോള്‍ വിശദാംശം അറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. വാര്‍ത്തയറിഞ്ഞ് നിരവധി പേര്‍ ബന്ധപ്പെട്ടപ്പോഴാണ് വാസ്തവം വ്യക്തമായത്.

അത് കീര്‍ത്തിയല്ല
വീഡിയോ സഹിതമായിരുന്നു വാര്‍ത്ത പ്രചരിച്ചത്. ഗാനരംഗത്തിന്റെ ചിത്രീകരണത്തിനിടയില്‍ പാറക്കെട്ടില്‍ കാല്‍വഴുതി വീഴുന്ന രംഗമായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

കീര്‍ത്തി സുഖമായിരിക്കുന്നു
വീഡിയോയിലെ താരം കീര്‍ത്തിയല്ല അത് മറ്റാരോ ആണ്. കീര്‍ത്തി സുഖമായിരിക്കുന്നു. പ്രചരിക്കുന്ന ദൃശ്യങ്ങളും കീര്‍ത്തിയുമായി ഒരു ബന്ധവുമില്ല. ഷൂട്ടിങ്ങ് തിരക്കിലാണ് താരപുത്രിയെന്നുമായിരുന്നു ഇവരോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയത്. ഇതോടെയാണ് ആരാധകരുടെ ആശങ്കകള്‍ക്ക് വിരാമമായത്.


Click it and Unblock the Notifications