യുവതാരം സൗബിന്‍ ഷാഹിര്‍ അറസ്റ്റില്‍? അങ്ങനൊരു സംഭവമുണ്ടായോ? വിശദീകരണവുമായി താരപിതാവ്! കാണൂ!

Recommended Video

വിശദീകരണവുമായി താരപിതാവ് | filmibeat Malayalam

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സൗബിന്‍ ഷാഹിര്‍. ക്യാമറയ്ക്ക് പിന്നില്‍ നിന്നും മുന്നിലേക്കെത്തി താരമായി മാറിയപ്പോഴും സംവിധാനമോഹം അദ്ദേഹം ഉപേക്ഷിച്ചിരുന്നില്ല. പറവയിലൂടയാണ് അദ്ദേഹം തന്നിലെ സംവിധായകനെ അടയാളപ്പെടുത്തിയത്.യുവതാരനിര അണിനിരന്ന സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. പഠനകാലം മുതലേ തന്നെ സിനിമാമോഹം അദ്ദേഹത്തെ അലട്ടിയിരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാബു ഷാഹിറിന്റെ മകനാണ് സൗബിന്‍. പിതാവിന്റെ വഴിയേ സിനിമയിലേക്കെത്താനായിരുന്നു മകനും ആഗ്രഹിച്ചത്. പഠനം പൂര്‍ത്തിയാക്കാതെ സിനിമയിലേക്ക് എന്‍ട്രിയില്ലെന്ന് മമ്മൂട്ടി പറഞ്ഞിരുന്നതിനെക്കുറിച്ചൊക്കെ താരം നേരത്തെ തുറന്നുപറഞ്ഞിരുന്നു. താരം അറസ്റ്റിലായെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. താരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്.

soubin

കൊച്ചിയിലെ ഫ്‌ളാറ്റില്‍ പാര്‍ക്കിങ് തര്‍ക്കത്തെച്ചൊല്ലി സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ചതുമായി ബന്ധപ്പെട്ടാണ് താരപുത്രനെ അറസ്റ്റ് ചെയ്തതെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. മുന്‍പ് നടന്ന സംഭവമാണതെന്നും അന്ന് തന്നെ തീര്‍പ്പാക്കിയിരുന്നു ആ കേസെന്നും വ്യക്തമാക്കി ബാബു ഷാഹിര്‍ രംഗത്തുവന്നതോടെയാണ് ഇക്കാര്യത്തില്‍ വ്യക്തത ലഭിച്ചത്. വ്യാജ വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. മകനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പുതിയ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് മകനെന്നും അദ്ദേഹം പറയുന്നു.

തേവരയിലെ ചാക്കോളാസ് ഫ്‌ളാറ്റിന് മുന്നില്‍ സൗബിന്‍ കാര്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് തര്‍ക്കമുണ്ടായതെന്നും വാക്കേറ്റവും കൈയ്യാങ്കളിയുമൊക്കെയായപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ പരാതിയില്‍ ഉറച്ച് നില്‍ക്കുകയും ഇതിന് പിന്നാലെയായി താരത്തെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. പുതിയ സിനിമയുടെ ലൊക്കേഷനിലാണ് താരമിപ്പോളെന്നും വ്യാജ വാര്‍ത്തയാണ് പ്രചരിച്ചതെന്നുമറിഞ്ഞതിന്റെ ആശ്വാസത്തിലാണ് ആരാധകര്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X