twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിക്കെതിരെയുള്ള വ്യാജ വാര്‍ത്ത, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിന്റെ സത്യാവസ്ഥ ഇങ്ങനെ

    സിനിമാ താരങ്ങളുടെ പേരില്‍ വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്നത് ഹോബിയാക്കിയവരുണ്ട്. സിനിമാ താരങ്ങള്‍ മരിച്ചുവെന്ന് പറഞ്ഞ് വാര്‍ത്ത പ്രചരിപ്പിച്ച് സുഖം കണ്ടെത്തുന്നവരാണ് ഇവരെല്ലാം.

    By സാൻവിയ
    |

    സിനിമാ താരങ്ങളുടെ പേരില്‍ വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്നത് ഹോബിയാക്കിയവരുണ്ട്. സിനിമാ താരങ്ങള്‍ മരിച്ചുവെന്ന് പറഞ്ഞ് വാര്‍ത്ത പ്രചരിപ്പിച്ച് സുഖം കണ്ടെത്തുന്നവരാണ് ഇവരെല്ലാം. നടന്‍ ഇന്നസെന്റ്, സലിം കുമാര്‍, മാമുക്കോയ തുടങ്ങിയവരെയെല്ലാം വ്യാജ മരണ വാര്‍ത്തയില്‍ പെട്ടിട്ടുണ്ട്. പിന്നീട് വ്യാജ വാര്‍ത്ത കണ്ട് സംഭവത്തിന്റെ സത്യാവസ്ഥയുമായി താരങ്ങള്‍ തന്നെ രംഗത്ത് എത്തുകയായിരുന്നു.

    <strong><em>കുഞ്ചാക്കോയുടെ വരാനിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ വ്യാപകം,പ്രമുഖ നിര്‍മാതാവിനോട് നായകന്റെ ചോദ്യം-പോസ്റ്ററടിക്കാന്‍ പൈസയുണ്ടായിരുന്നില്ലേ?</em></strong>കുഞ്ചാക്കോയുടെ വരാനിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ വ്യാപകം,പ്രമുഖ നിര്‍മാതാവിനോട് നായകന്റെ ചോദ്യം-പോസ്റ്ററടിക്കാന്‍ പൈസയുണ്ടായിരുന്നില്ലേ?

    ഇപ്പോഴിതാ മെഗാസ്റ്റാര്‍ മമ്മൂട്ടിയുമായി ബന്ധപ്പെട്ട വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ജനപ്രിയ നായകന്‍ ദിലീപിന്റെ അറസ്റ്റിന് പിന്നാലെ മെഗാസ്റ്റാറും കള്ളകടത്ത് കേസില്‍ പോലീസ് പിടി കൂടിയെന്ന് പറഞ്ഞാണ് സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നത്. എന്നാല്‍ ഇത്തരം ഒരു സംഭവം മമ്മൂട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. പക്ഷേ ആ പ്രശ്‌നം ഇങ്ങനെയായിരുന്നില്ല.

    പോലീസ് പിടികൂടി-കേസ് ഇതാണ്

    പോലീസ് പിടികൂടി-കേസ് ഇതാണ്

    ഡ്യൂട്ടി അടയ്ക്കാതെ ടിവി കടത്താന്‍ ശ്രമിച്ച മമ്മൂട്ടിയെ പിടികൂടി എന്ന് പറഞ്ഞാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. കൊച്ചിയില്‍ നിന്നുള്ള വാര്‍ത്തയായിട്ടാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഈ വ്യാജ വാര്‍ത്ത പ്രചരിക്കുന്നത്.

    ഫോട്ടോയുമുണ്ട്

    ഫോട്ടോയുമുണ്ട്

    ജനപ്രിയ നടന്‍ ദിലീപിന് പിന്നാലെ മെഗാസ്റ്റാറും കേസില്‍പെട്ടു എന്ന് പറഞ്ഞാണ് വാര്‍ത്ത പ്രചരിക്കുന്നത്. പത്ര കട്ടിങ്‌സോടെ പ്രചരിക്കുന്ന ഈ വാര്‍ത്തയില്‍ മമ്മൂട്ടിയുടെ ഫോട്ടോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

    ഷെയറും കമന്റ്‌സും

    ഷെയറും കമന്റ്‌സും

    വ്യാജ വാര്‍ത്തയ്‌ക്കെതിരെ ആരാധകരുടെ ഒട്ടേറെ കമന്റ്‌സും ഷെയറിങുമാണ് വരുന്നത്. വിശ്വസിക്കാന്‍ പ്രയാസം തോന്നുന്ന ഈ വാര്‍ത്ത കേട്ട് ആരാധകര്‍ സംഭവത്തിന്റെ സത്യാവസ്ഥ അറിയാന്‍ ശ്രമിക്കുന്നുണ്ട്.

     ഇതുപോലെ ഒരു സംഭവം-അതിപ്പോഴല്ല

    ഇതുപോലെ ഒരു സംഭവം-അതിപ്പോഴല്ല

    യഥാര്‍ത്ഥത്തില്‍ ഇതുപോലെ ഒരു വാര്‍ത്ത നേരത്തെ വന്നിട്ടുണ്ട്. പക്ഷേ സംഭവം ഇങ്ങനെയല്ല. 13 വര്‍ഷം മുമ്പ് നടന്ന ഈ സംഭവം ഇംഗ്ലീഷ് ദിനപത്രമായ ദി ഹിന്ദു 2004 മെയ് 16നാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത ആദ്യമായി പുറത്ത് വരുന്നത്.

     കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സംഭവിച്ചത്

    കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സംഭവിച്ചത്

    ദുബൈയില്‍ നിന്ന് വാങ്ങിയ ഒരു ടിവിയുടെ കസ്റ്റംസ് ഡ്യൂട്ടി കണക്ക് കൂട്ടിയതില്‍ ചില പിഴവുകള്‍ വന്നിരുന്നു. ഒന്നര ലക്ഷം രൂപയുടെ ടിവിയ്ക്ക് 40 ശതമാനം ഈടാക്കാനാണ് കസ്റ്റംസ് ഇന്റിലിജന്‍സ് പറഞ്ഞത്. 10, 000 രൂപ മാത്രമായിരുന്നു ആദ്യം മമ്മൂട്ടി അടച്ചിരുന്നു.

    കുറച്ച് നേരം എയര്‍പോര്‍ട്ടില്‍

    കുറച്ച് നേരം എയര്‍പോര്‍ട്ടില്‍

    കസ്റ്റംസ് ഇന്റിലിജന്‍സ് ആവശ്യപ്പെട്ട 40 ശതമാനം കസ്റ്റംസ് ഡ്യൂട്ടിയായി ഈടാക്കിയ തുക ആ സമയത്ത് കൈയില്‍ നിന്ന് എടുക്കാന്‍ ഇല്ലാതിരുന്നതുകൊണ്ട് മമ്മൂട്ടിക്ക് കുറച്ച് നേരം എയര്‍പോര്‍ട്ടില്‍ ഇരിക്കേണ്ടി വന്നു. എന്നാല്‍ പോലും മമ്മൂട്ടിക്കെതിരെ നിയമലംഘനത്തിന് പോലും ഒരു കേസെടുത്തിട്ടില്ലെന്ന് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാണ്.

    വ്യാജ വാര്‍ത്ത

    വ്യാജ വാര്‍ത്ത

    ഈ വാര്‍ത്തയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. മുമ്പും ഇത്തരത്തില്‍ പ്രമുഖ താരങ്ങളെ ഉള്‍പ്പെടുത്തി വാര്‍ത്ത പ്രചരിച്ചിട്ടുണ്ട്.

    English summary
    fake news spread on social media.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X