ശല്യം ചെയ്യരുത്, ഞാനന്റെ മരണവാര്‍ത്ത കാണുകയാണ്
സലീം കുമാറിനെ പിന്നെയും കൊന്നു. ദിവസങ്ങള്‍ക്ക് മുമ്പ് പ്രഷറ് ചെറുതായൊന്ന് കൂടിയപ്പോള്‍ നടന്‍ സലീം കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഉടനെ വാര്‍ത്തകള്‍ വന്നു, നടന്‍ സലീം കുമാര്‍ ഗുരുതരാവസ്ഥയില്‍. ഇതിന്റെ ബാക്കിപത്രമെന്നോണം ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തയാണ് നടന്‍ സലീം കുമാര്‍ ഓര്‍മയായി എന്ന്.
മണിക്കൂറുകള്‍ക്ക് മുമ്പാണ് സലീം കുമാര്‍ മരിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്. ഇതിന്റെ സത്യാവസ്ഥയറിയാന്‍ സലീം കുമാറിന്റെ അടുത്ത സുഹൃത്ത് നാദിര്‍ഷയുമായി ഏഷ്യനെറ്റ് റേഡിയോ നടത്തിയ ഫോണ്‍ സംഭാഷണം രമേശ് പിഷാരടി പുറത്തുവിട്ടു.

സലീം കുമാറിന് ഒന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം തന്റെ മരണ വാര്‍ത്ത കണ്ടുകൊണ്ടിരിക്കുകയുമാണെന്ന് നാദിര്‍ഷ പറയുന്നു. നാദിര്‍ഷ സലീം കുമാറിനെ വിളിച്ചപ്പോള്‍ 'ഹലോ പരേതനായ സലീം കുമാര്‍ സ്പീക്കിങ്' എന്ന് പറഞ്ഞുകൊണ്ടാണത്രെ നടന്‍ ഫോണ്‍ എടുത്തത്.
ഇത് ആദ്യതവണയല്ല സലീം കുമാറിനെ കൊല്ലുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അഞ്ചാറു പ്രാവശ്യം ഞാന്‍ തന്നെ എന്റെ മരണവാര്‍ത്ത കണ്ടു എന്ന് സലീം കുമാര്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. എന്തായാലും മരണ വാര്‍ത്തയില്‍ തന്നെ മഹാനടനെന്ന് വിശേഷിപ്പിച്ച സന്തോഷത്തിലാണ് സലീം കുമാര്‍. മരണവാര്‍ത്ത അറിയാന്‍ വിളിക്കുന്നവരോട് ശല്യം ചെയ്യരുത് ഞാനെന്റെ മരണ വാര്‍ത്ത കണ്ടുകൊണ്ടിരിക്കുകയാണെന്ന് സലീം കുമാര്‍ പറഞ്ഞത്രെ


Click it and Unblock the Notifications











