»   » ലോഹം സെന്‍സര്‍കോപ്പി പ്രചരിച്ചുവെന്ന വാര്‍ത്ത വ്യാജമോ?

ലോഹം സെന്‍സര്‍കോപ്പി പ്രചരിച്ചുവെന്ന വാര്‍ത്ത വ്യാജമോ?

Posted By: AkhilaKS
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ നായകനായി എത്തുന്ന ലോഹം എന്ന ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി പ്രചരിക്കുന്നു എന്ന് പറഞ്ഞ് വാര്‍ത്തകള്‍ വന്നിരുന്നു. സെന്‍സര്‍ കോപ്പി എന്ന അടയാളത്തോടെ ചിത്രങ്ങള്‍ ഫേസ്ബുക്കിലും വാട്‌സപ്പിലും പ്രചരിച്ചതിനെ തുടര്‍ന്നായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍ സെന്‍സര്‍ കോപ്പി എന്ന് പറഞ്ഞ് പ്രചരിച്ച ചിത്രങ്ങള്‍, ടീസറില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങളുടെ മേല്‍ സെന്‍സര്‍ കോപ്പി എന്ന് രേഖപ്പെടുത്തി പുറത്തിറക്കിയതായിരുന്നു. ഇക്കാര്യവുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ സംവിധായകനോ മറ്റ് അണിയറ പ്രവര്‍ത്തകരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

loham-mohanlal

സ്പിരിറ്റ് എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുക്കെട്ടില്‍ പിറക്കുന്നതാണ് ലോഹമെന്ന ചിത്രം. ആന്‍ഡ്രിയ ജറമിയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്. ചിത്രം ഓഗസ്റ്റ് 20നാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക.

നിഗൂഢതകള്‍ നിറഞ്ഞ ഒരു ഡാക്‌സി ഡ്രൈവറുടെ വേഷമാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. രഞ്ജി പണിക്കര്‍, സിദ്ധിക്, അജ്മല്‍ അമീര്‍,വിജയരാഘവന്‍,മുത്തുമണി, അജുവര്‍ഗ്ഗീസ്, അബുസലിം,മണിക്കുട്ടന്‍ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

English summary
As per the talk from the industry, Loham is a film to watch out for and Ranjith- Mohanlal team is coming up with a fresh as well as fabulous one.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam