മോഹന്‍ലാൽ ചിത്രം ഒടിയന്റെ റിലീസ് തടയും! സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന വാര്‍ത്തയിലെ സത്യമിതാണ്?
Recommended Video

ബിഗ് ബജറ്റിലൊരുക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാപ്രേമികള്‍. ഡിസംബര്‍ പതിനാലിന് ഒടിയന്‍ തിയറ്ററുകളിലേക്ക് എത്തുകയാണ്. കേരളത്തില്‍ സിനിമയ്ക്ക് വേണ്ടിയുള്ള വമ്പന്‍ പ്രമോഷനാണ് നടന്ന് കൊണ്ടിരിക്കുന്നത്. റിലീസിനൊരുങ്ങുന്നതിനിടെ ഒടിയന്റെ പേരില്‍ ചില വിവാദങ്ങള്‍ തല ഉയര്‍ത്തിയിരിക്കുകയാണ്. യുവജന സംഘടനയായ ഡിവൈഎഫ്‌ഐ ഒടിയന്റെ റിലീസ് തടയുമെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.
സോഷ്യല്‍ മീഡിയ വഴി അതിവേഗം പ്രചരിച്ച വാര്‍ത്തകള്‍ക്ക് എതിരെ സംഘടനയുടെ ഭാരവാഹികളും രംഗത്തെത്തി. ഒടിയന്‍ തടയുമെന്ന പ്രചരണം വ്യാജമാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നുമാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.

പരസ്യ സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ഒടിയന്‍. കേരളത്തില്‍ ഒരു കാലത്ത് ഉണ്ടായിരുന്ന ഒടിയന്മാരുടെ കഥ പറയുന്ന ചിത്രം ഫാന്റസി ഗണത്തിലുള്ളൊരു ഒരു മാസ് ആക്ഷന്‍ എന്റര്‍ടെയിനറാണ്. ഒടിയന്‍ മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തിലടക്കം വമ്പന്‍ റിലീസായിരിക്കും ഒടിയന് ലഭിക്കുന്നത്. ഇന്ത്യയ്ക്ക് പുറമേ 31 ഓളം വിദേശ രാജ്യങ്ങളില്‍ സിനിമ പ്രദര്‍ശനത്തിനെത്തുമെന്നാണ് നേരത്തെ പ്രചരിച്ച വാര്‍ത്തകളില്‍ പറഞ്ഞിരുന്നത്.
ഫാന്‍സ് ഷോ കളും മറ്റുമായി കേരളക്കരയില്‍ അടുത്ത ആഴ്ച മുതല്‍ ഒടിയന്റെ തരംഗമായിരിക്കും. ബിഗ് ബജറ്റില്‍ ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചിരിക്കുന്നത്. മഞ്ജു വാര്യരാണ് നായിക. ഒടിയന്റെ പേരില്‍ ഉയരുന്ന വിവാദങ്ങളെല്ലാം സിനിമയെ യാതെരു വിധത്തിലും ബാധിക്കാതിരിക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം അണിയറ പ്രവര്‍ത്തകര്‍ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.


Click it and Unblock the Notifications