അങ്കമാലി ഡയറീസിന്റെ തെലുങ്ക് റീമേക്കായി ഫലക്കനുമ ദാസ്! സിനിമയുടെ ട്രെയിലര്‍ വൈറല്‍! കാണൂ
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ 2017ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. ഒരുകൂട്ടം അങ്കമാലി ചെറുപ്പക്കാരുടെ കഥ പറഞ്ഞ ചിത്രത്തിന് തിയ്യേറ്ററുകളില്‍നിന്നും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. അങ്കമാലി ഡയറീസിലൂടെ നിരവധി മികച്ച പ്രതിഭകളെയായിരുന്നു മലയാളത്തിന് ലഭിച്ചത്.
ആന്റണി വര്‍ഗീസ്,അപ്പാനി ശരത്,അന്ന രാജന്‍ തുടങ്ങിയ താരങ്ങളെല്ലാം സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. പൂര്‍ണമായും പുതുമുഖങ്ങളെ അണിനിരത്തിയുളള ചിത്രമായിരുന്നിട്ടുകൂടി സിനിമയ്ക്ക് വലിയ വരവേല്‍പ്പു തന്നെയാണ് പ്രേക്ഷകര്‍ നല്‍കിയത്. ചെമ്പന്‍ വിനോദ് ജോസ് തിരക്കഥയെഴുതിയ സിനിമ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവായിരുന്നു നിര്‍മ്മിച്ചിരുന്നത്. അങ്കമാലി ഡയറീസിന്റെ തെലുങ്ക് പതിപ്പിന്‌റ ട്രെയിലര്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

തെലുങ്കില്‍ ഫലക്കനുമ ദാസ് എന്ന പേരിലാണ് ചിത്രം റീമേക്ക് ചെയ്തിരിക്കുന്നത്. വിശ്വാക് സെനാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രമായും സംവിധായകന്‍ എത്തുന്നുണ്ട്. ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്.
നേരത്തെ അങ്കമാലി ഡയറീസ് വിജയമായ സമയത്ത് മറ്റു ഭാഷകളിലുളള സംവിധായകര്‍ റീമേക്ക് ചെയ്യാനായി താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. അങ്കമാലി ഡയറീസിന്റെതായി വരുന്ന ആദ്യ റീമേക്ക് കൂടിയാണ് ഫലക്കനുമ ദാസ്.


Click it and Unblock the Notifications











