കുടുംബം കഴിഞ്ഞിട്ടേയുള്ളൂ ബാക്കിയെല്ലാം: പൂര്‍ണിമ ഇന്ദ്രജിത്ത്

By Aswathi

വിവാഹം കഴിഞ്ഞ് വെള്ളിത്തിരയില്‍ നിന്ന് വിട്ടു നിന്നാല്‍ പിന്നെ മിക്ക താരങ്ങളെയും പിന്നീട് ഓര്‍ക്കാറില്ല. വല്ലപ്പോഴും അവരുടെ ഒരു സിനിമ ടെലിവിഷന്‍ ചാനലുകളില്‍ വന്നാല്‍ എവിടെയായിരിക്കും എന്ന് ചിന്തിക്കുമെന്ന് മാത്രം. പക്ഷെ പൂര്‍ണിമ ഇന്ദ്രജിത്തിന്റെ കാര്യം അങ്ങനെയല്ല.

വിവാഹത്തിന് ശേഷം പൂര്‍ണമായും വെള്ളിത്തിരയില്‍ നിന്ന് വിട്ടു നിന്നു. ഇപ്പോള്‍ 12 വര്‍ഷമായി. പക്ഷെ ഇപ്പോഴും മലയാളികളുടെ മുന്നില്‍ നല്ല അവതാരകയായി ബിസ്‌നസുകാരിയായി സര്‍വ്വോപരി നല്ല കുടുംബിനിയായി പൂര്‍ണിമ നില്‍ക്കുന്നു. മറ്റെന്തിനെക്കാളും പ്രാധാന്യം കുടുംബ ബന്ധത്തിന് കല്‍പിക്കുന്ന പൂര്‍ണിയുടെ വിജയത്തിന് കാരണവും അത് തന്നെയാണ്. കുടുംബം കഴിഞ്ഞിട്ടേ മറ്റെന്തുമുള്ളൂ എന്ന് പൂര്‍ണി പറയുന്നു.

കുടുംബം- കടമയും ധര്‍മവുമാണ്

കുടുംബം കഴിഞ്ഞിട്ടേയുള്ളൂ ബാക്കിയെല്ലാം

എത്ര തിരക്കാണെങ്കിലും ഞാന്‍ കുടുംബത്തിലെ എല്ലാ കാര്യങ്ങളും നിറവേറ്റാന്‍ ശ്രമിക്കും. അത് നമ്മുടെ കടമയും ധര്‍മ്മവുമാണെന്നു കരുതിയാല്‍ തീര്‍ച്ചയായും ചെയ്തിരിക്കുമെന്നാണ് പൂര്‍ണിമയുടെ പക്ഷം.

ഇന്ദ്രന്റെ തിരക്കുകള്‍

കുടുംബം കഴിഞ്ഞിട്ടേയുള്ളൂ ബാക്കിയെല്ലാം

ഇന്ദ്രന്‍ എന്ന് ഇഷ്ടമുള്ളവര്‍ വിളിക്കുന്ന ഇന്ദ്രജിത്തിന്റെ എല്ലാ തിരക്കുകളും മനസ്സിലാക്കിയ ഭാര്യയാണ് പൂര്‍ണിമ. പ്രായമുള്ള അച്ഛനും അമ്മയും രണ്ട് പെണ്‍കുട്ടികളും ഉള്‍പ്പെടുന്ന കുടുംബം നോക്കുന്നത് പൂര്‍ണിമ തന്നെയാണ്.

സന്തോഷവും കുടുംബം തന്നെ

കുടുംബം കഴിഞ്ഞിട്ടേയുള്ളൂ ബാക്കിയെല്ലാം

ഏറ്റവും സന്തോഷമുള്ള നിമിഷം കുടുംബവുമൊന്നിച്ചുള്ളതാണെന്ന് പൂര്‍ണിമ പറയുന്നു. ഇന്ദ്രന്‍ ഷൂട്ടിങ് തിരക്കുകള്‍ കഴിഞ്ഞെത്തിയാല്‍ ഒരുമിച്ച് യാത്രകള്‍ പോകും. എവിടെയെന്നോ എന്നൊന്നുമില്ല. ഒരു യാത്ര, അത്രമാത്രം

ഇന്ദ്രജിത്തിനെ കുറിച്ച്

കുടുംബം കഴിഞ്ഞിട്ടേയുള്ളൂ ബാക്കിയെല്ലാം

വീട്ടിലെത്തിയാന്‍ എന്ത് കാര്യത്തിനും താന്‍ തന്നെ വേണം. പരസ്പരം മനസ്സിലാക്കിയും സ്‌നേഹിച്ചും കഴിയുന്നതിനാല്‍ യാതൊരു പ്രശ്‌നവും ഇതുവരെയില്ല. പരസ്പരം വിട്ടുവീഴ്ചയും ക്ഷമയും നിറഞ്ഞതായിരിക്കണം ദാമ്പത്യം- പൂര്‍ണിമ പറഞ്ഞു.

ദാമ്പത്യത്തിന്റെ രഹസ്യം

കുടുംബം കഴിഞ്ഞിട്ടേയുള്ളൂ ബാക്കിയെല്ലാം

ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 12 വര്‍ഷം കഴിഞ്ഞു. ദൈവാനുഗ്രഹത്താല്‍ വളരെ സന്തോഷത്തോടെ ജീവിതം മുന്നോട്ട് പോകുന്നു. സ്‌നേഹനിധികളായ കുഞ്ഞുങ്ങളും. അവര്‍ തന്നെയാണ് ഞങ്ങളുടെ നിധിയും. സ്വയം മനസ്സിലാക്കി ജീവിതവുമായി മുന്നോട്ടു കുതിക്കാന്‍ പഠിക്കണം. ഒപ്പം പരിമിതികളെ തിരിച്ചറിയുകയും വേണം.

പ്രാണ ഒരു വര്‍ഷം പിന്നിടുന്നു

കുടുംബം കഴിഞ്ഞിട്ടേയുള്ളൂ ബാക്കിയെല്ലാം

ബ്രൈഡല്‍ കളക്ഷനുകളുടേയും ഫാഷന്‍ വസ്ത്രങ്ങളുടേയും രാജ്യാന്തര അനുഭവമാണ് എറണാകുളം പനമ്പിള്ളി നഗറിലെ പൂര്‍ണിമയുടെ പ്രാണ ഒരു വര്‍ഷം പിന്നിടുകയാണ്.

നവവധുകള്‍ക്ക് പ്രാണ

കുടുംബം കഴിഞ്ഞിട്ടേയുള്ളൂ ബാക്കിയെല്ലാം

താരങ്ങളുടേതടക്കം ധാരാളം പേര്‍ക്ക് വിവാഹവസ്ത്രങ്ങള്‍ ഒരുക്കി. ചാനലുകളിലും മറ്റുമുളള റിയാലിറ്റി ഷോകളിലുളള താരങ്ങള്‍ക്കും പ്രാണ പുതിയ ഫാഷന്‍ വസ്ത്രങ്ങള്‍ ഒരുക്കുന്നു. എല്ലാവരുടെയും പിന്തുണയോടെ പൂര്‍ണിമ ബിസ്‌നസ് പൊടി പൊടിക്കുകയാണ്.

അമ്മമാരാണ് മാതൃക

കുടുംബം കഴിഞ്ഞിട്ടേയുള്ളൂ ബാക്കിയെല്ലാം

ബിസ്‌നസില്‍ ആരാണ് മാതൃക എന്ന ചോദിച്ചാല്‍ പൂര്‍ണിമ അമ്മമാരാണെന്ന് പറയും. കുട്ടിക്കാലും മുതലേ തന്റെ അമ്മയുടെ കഷ്ടപ്പാടുകള്‍ കണ്ടാണ് വളര്‍ന്നത്. ടീച്ചറായ അമ്മ നാല് സ്‌കൂളുകള്‍ നോക്കി നടത്തിയിരുന്നു. ഡാന്‍സ് ക്ലാസും നടത്തി. പിന്നെ വിവാഹം കഴിഞ്ഞ് ചെന്ന വീട്ടിലെ ഞങ്ങളുടെ അമ്മയും കഠിനാദ്ധ്വാനിയാണ്. മല്ലികാമ്മ വിദേശത്ത് രണ്ട് സ്ഥാപനങ്ങളാണ് നടത്തുന്നത്. ബിസിനസ്സില്‍ യാതൊരു പരിചയവുമില്ലാത്ത അമ്മ എത്ര കൂളായിട്ടാണ് ബിസിനസ്സ് നടത്തുന്നത്. അങ്ങനെ എന്റെ അമ്മമാരെ തന്നെയാണ് ഞാന്‍ മാതൃകയാക്കിയത്.

സിനിമയിലേക്ക് ഇനി

കുടുംബം കഴിഞ്ഞിട്ടേയുള്ളൂ ബാക്കിയെല്ലാം

സിനിമയിലേക്ക് ഞാന്‍ ഒരിക്കലും വരില്ല എന്ന് ഇതുവരെ പറഞ്ഞിട്ടില്ല. പക്ഷേ എന്നു വരുമെന്നു ചോദിച്ചാല്‍ ഇപ്പോള്‍ ഉത്തരം പറയാന്‍ കഴിയില്ല. വിവാഹം കഴിഞ്ഞ് ഞാന്‍ പൂര്‍ണ്ണമായും എല്ലാത്തില്‍നിന്നും ഒഴിഞ്ഞ് വീട്ടില്‍ തന്നെയായിരുന്നു. അന്നും എനിക്ക് മക്കളുടെ കാര്യമായിരുന്നു വലുത്. പിന്നെ ചാനലുകളിലും മറ്റുമായി തിരക്കേറി. ഇപ്പോള്‍ അതെല്ലാം ഒഴിവാക്കി ബിസിനസ്സ് ശ്രദ്ധിക്കുന്നു- പൂര്‍ണി വ്യക്തമാക്കി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X