കല്യാണം കഴിഞ്ഞാല്‍ പ്രാധാന്യം കുടുംബത്തിന്: അമല
ഏത് ഭാഷാസിനിമയിലായാലും നായികനടിമാര്‍ വിവാഹിതാരാകാന്‍ പോകുന്നുവെന്ന് വാര്‍ത്തവരുമ്പോള്‍ ഉയരുന്ന ആദ്യചോദ്യം വിവാഹശേഷം അഭിനയം തുടരുമോയെന്നുള്ളതാണ്. തെന്നിന്ത്യന്‍ താരസുന്ദരി അമല പോളും ഇത്തരമൊരു ചോദ്യത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്.
സംവിധായകന്‍ എഎല്‍ വിജയിയുമായുള്ള പ്രണയം വിവാഹത്തിലെത്തിയതിന്റെ സന്തോഷത്തിലാണ് താരം, ഒപ്പം കരാര്‍ ചെയ്ത ചിത്രങ്ങളെല്ലാം ചെയ്തു തീര്‍ക്കാനുള്ളതിരക്കിലും.

വിവാഹശേഷം സിനിമയേക്കാള്‍ താന്‍ പ്രാധാന്യം നല്‍കുക കുടുംബത്തിനായിരിക്കുമെന്നാണ് അമല പറയുന്നത്. വിവാഹം നിശ്ചയിച്ചതിന് പിന്നാലെ അമല തുടര്‍ന്ന് അഭിനയിക്കില്ലെന്നും വിജയ് ആണ് അതിന് സമ്മതം നല്‍കാത്തതെന്നുമുള്ള രീതിയില്‍ പല റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്. എന്നാല്‍ അമല പറയുന്നത് കുടുംബത്തിന് പ്രാധാന്യം നല്‍കാനുള്ള തീരുമാനം തന്റേത് മാത്രമാണെന്നാണ്.
വിവാഹശേഷം അഭിനയിക്കാന്‍ ഇപ്പോള്‍ പദ്ധതിയൊന്നുമില്ല. കുടുംബത്തിനാണ് ഞാന്‍ പ്രാധാന്യം കൊടുക്കുക. പക്ഷേ വളരെ നല്ല വേഷങ്ങള്‍ വല്ലതും തേടിയെത്തിയാല്‍ അഭിനയിക്കുന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിക്കാതിരിക്കുകയുമില്ല. ഇപ്പോള്‍ ഞാന്‍ വിവാഹത്തിനായുള്ള തിരക്കുകളിലാണ്, ഈ തിരക്കുകളെല്ലാം ഞാന്‍ ആസ്വദിക്കുകയാണ്- അമല പറയുന്നു.
More from Filmibeat
amala paul marriage love al vijay acting tamil അമല പോള്‍ വിവാഹം പ്രണയം കരിയര്‍ നടി നായിക എഎല്‍ വിജയ് തമിഴ്


Click it and Unblock the Notifications











