»   » ഇവര്‍ അച്ഛന്റ വഴിയില്‍ സിനിമയിലേക്ക് നടന്നവര്‍

ഇവര്‍ അച്ഛന്റ വഴിയില്‍ സിനിമയിലേക്ക് നടന്നവര്‍

Posted By:
Subscribe to Filmibeat Malayalam

അച്ഛന്‍ നടന്ന വഴിയിലൂടെ നടന്നെത്തിയ താരങ്ങളാണ് ഇന്ന് മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന യുവതാരങ്ങളത്രെയും. മോഹന്‍ ലാലും മമ്മൂട്ടിയും ജയറാമുമെല്ലാം അരങ്ങ് വാണിരുന്ന കാലത്ത് ബാലതാരങ്ങളായി പ്രത്യക്ഷപ്പെട്ട മക്കളെല്ലാം ഇന്ന് നായകന്മാരായി വെള്ളിത്തരയില്‍ നിറഞ്ഞു നില്‍ക്കുകയാണ്.

അച്ഛന്റെ വഴിയിലാണ് നടന്നതെങ്കിലും ഇവരില്‍ പലരും സിനിമയില്‍ തങ്ങളുടെ സ്വന്തം സ്ഥാനം കണ്ടു പിടിക്കുകയും ആ പേരില്‍ അറിയപ്പെടാനും തുടങ്ങിയിരിക്കുന്നു. ദുല്‍ഖറും ഫഹദും പൃഥ്വിയും കാളിദാസനും അങ്ങനെ നീളുന്നും അച്ഛന്റെ മക്കള്‍. അവരിലൂടെ ഒരു യാത്ര.

അച്ഛന്റെ വഴിയില്‍ സിനിമയിലെത്തിയവര്‍

സെക്കന്റ് ഷോ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ മകനെന്ന മേല്‍വിലാസിത്തിലാണ് വന്നതെങ്കിലും രണ്ടാമത്തെ ചിത്രത്തില്‍ തന്നെ ദുല്‍ഖര്‍ സല്‍മാന്‍ ദുല്‍ഖര്‍ സല്‍മാനായി ബാപ്പയുടെ മകനെന്ന പേരിലറിയപ്പെട്ടു.

അച്ഛന്റെ വഴിയില്‍ സിനിമയിലെത്തിയവര്‍

സംവിധായകന്‍ ഫാസിലിന്റെ മകനെന്ന മേല്‍വിലാസത്തിലാണ് ഫഹദ് ഫാസില്‍ കൈ എത്തും ദൂരത്ത് എന്ന ചിത്രത്തില്‍ നായക വേഷത്തിലെത്തിയത്. സിനിമ എട്ടു നിലയില്‍ പൊട്ടിയതിന് ശേഷം ആരം ആ നായകനെ കുറിച്ചന്വേഷിച്ചില്ല. പക്ഷേ ഒരു തിരിച്ചു വരവ്, വെള്ളിത്തിരയെ മുഴുവന്‍ കൈയ്യിടക്കികൊണ്ടായിരുന്നു. ഇന്ന് മലയാള സിനിമ വാഴുന്ന യുനടന്മമാരിലൊരാളും ഫഹദ് തന്നെ

അച്ഛന്റെ വഴിയില്‍ സിനിമയിലെത്തിയവര്‍

മല്ലിക സുകുമാരന്റെയും സുകുമാരന്റെയും മകന്‍. ഒരു ചോക്ലേറ്റ് പയ്യന്‍. അങ്ങനെയാണ് നക്ഷത്രകണ്ണുള്ള രാജ കുമാരന്‍ അവനുണ്ടൊരു രാജ കുമാരി എന്ന ചിത്രത്തിലെത്തിയത്. പടം പൊട്ടി. പക്ഷേ നന്ദനം എന്ന രഞ്ജിത്ത് ചിത്രത്തിലൂടെയുള്ള തിരിച്ചുവരവ് പൃഥ്വിയുടെ തലവര മാറ്റി. മലയാളത്തില്‍ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് നീങ്ങുമെന്ന് കുരുതുന്ന നടന്മാരുടെ പട്ടികയിലാണ് ഇപ്പോള്‍ പൃഥ്വിയുടെ സ്ഥാനം

അച്ഛന്റെ വഴിയില്‍ സിനിമയിലെത്തിയവര്‍

മല്ലിക സുകുമാരന്റെയും സുകുമാരന്റെയും ആദ്യത്തെ മകന്‍. അനുജനെ പോലെ സൂപ്പര്‍സ്റ്റാറല്ലെങ്കിലും ഇന്ദ്രജിത്തും തന്റെ സ്ഥാനം കണ്ടെത്തി. ഊമപ്പെണ്ണിന് ഉരിയാടപ്പയ്യന്‍ എന്ന ചിത്രത്തില്‍ വില്ലന്‍ വേഷമായാണ് ഇന്ദ്രജിത്തിന്റെ തുടക്കം. വില്ലന്‍ വേഷങ്ങള്‍ വേറെയും ഒരുപാട് ചിത്രങ്ങളില്‍ ചെയ്ത ഇപ്പോള്‍ മുന്‍നിര നായകപദവിയില്‍ തന്നെയാണ് ഇന്ദ്രജിത്ത്.

അച്ഛന്റെ വഴിയില്‍ സിനിമയിലെത്തിയവര്‍

അച്ഛന്റെ കുട്ടിക്കാലമഭിനയിച്ച് ഒന്നാമന്‍ എന്ന ചിത്രത്തിലൂടെയാണ് പ്രണവിന്റെ തുടക്കം. പിന്നീട് പുനര്‍ജനി എന്ന മറ്റൊരു ചിത്രത്തിലും ബാലതാരമായെത്തിയ പ്രണവ് പല ചിത്രങ്ങളിലും അതഥി വേഷങ്ങളിലാണ് പ്രത്യക്ഷപ്പെട്ടത്. മണിരത്‌നത്തിന്റെയോ, മേജര്‍ രവിയുടേയോ ചിത്രത്തില്‍ നായകനായി വൈകാതെ കാണുമെന്ന് തന്നെ പ്രതീക്ഷിക്കാം

അച്ഛന്റെ വഴിയില്‍ സിനിമയിലെത്തിയവര്‍

ശ്രീനിവാസനെ പോലെ തന്നെ എല്ലാ മേഖലയിലും കാലുറപ്പിച്ച കലാകാരന്‍. ഗായകനായെത്തി അഭിനയം, സംവിധാനം, കഥ, തിരക്കഥ, ഗാനരചന തുടങ്ങി എല്ലാ മേഖലയിലും വിനീത് ശ്രീനിവാസന്‍ വിജയം കണ്ടു.

അച്ഛന്റെ വഴിയില്‍ സിനിമയിലെത്തിയവര്‍

അച്ഛന്റെയും അമ്മയുടയെും പാദയിലൂടെയാണ് കാളിദാസനും. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചുകൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായി തുടങ്ങിയ കാളിദാസന്റെ എന്റെ വീട് അപ്പൂന്റെയും എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധേയമായിരുന്നു. ഇപ്പോള്‍ രാംരാജിന്റെ പരസ്യത്തില്‍ ജയറാമിനൊപ്പം കാളിദാസനും എത്തുന്നു എന്ന വാര്‍ത്തയുണ്ട്.

അച്ഛന്റെ വഴിയില്‍ സിനിമയിലെത്തിയവര്‍

ഒടുവിലെത്തിയ അച്ഛന്‍ മകന്‍. രണ്ട് സിനിമകളിലൂടെയാണ് അര്‍തറിന്റെ തുടക്കം. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഇടുക്കി ഗോള്‍ഡില്‍ അമ്മയോടൊപ്പം അതിഥി വേഷത്തിലും ഫിലിപ്പ് ആന്റ് മങ്കിപെന്‍ എന്ന ചിത്രത്തില്‍ ഗായകനുമായാണ് എത്തുന്നത്.

അച്ഛന്റെ വഴിയില്‍ സിനിമയിലെത്തിയവര്‍

തിലകന്റെ മകനായി എത്തിയ ഷെമ്മിതിലുകനും വില്ലന്‍ വേഷങ്ങളിലൂടെയാണ് തുടക്കം. സമീപകാലത്തിറങ്ങിയ രണ്ട് ചിത്രങ്ങളിലൂടെ ഷമ്മി തിലകന്‍ കോമഡിയിലേക്ക് മാറുകയാണ്.

അച്ഛന്റെ വഴിയില്‍ സിനിമയിലെത്തിയവര്‍

അച്ഛന്റെ പുരുഷ ഗാഭീര്യമുള്ള ശബ്ദം പകര്‍ന്നു കിട്ടിയ നടനാണ് ഷോബി തിലകന്‍. സിനിമകളില്‍ അവസരമധികം ലഭിച്ചില്ലെങ്കിലും നല്ലൊരു മിമിക്രി കലാകാരനാണ് ഷോബി

English summary
Famous Father and Son in Malayalam film industry like Dulquar Salman-Mammootty, Fahad Fazil-Fazil, Jayaram-Kalidas, Mohanlal- Pranav and etc.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam