പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന്

പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ കെവി ആനന്ദ് അന്തരിച്ചു. ഹൃദയാഘാതം മൂലം ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. 54 വയസായിരുന്നു. മലയാള സിനിമയ്ക്ക് ഏറെ പ്രിയപ്പെട്ട കെവി ആനന്ദിന് ആദരാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം ഒന്നടങ്കം എത്തിയിരിക്കുകയാണ്. നടന്മാരായ പൃഥ്വിരാജ്, മോഹന്‍ലാല്‍. ഉണ്ണി മുകുന്ദന്‍ എന്നിവരെല്ലാം സംവിധായകന് ആദരാഞ്ജലി നേര്‍ന്നിരിക്കുകയാണ്.

ഛായാഗ്രാഹകനായിട്ടാണ് കെ വി ആനന്ദിന്റെ സിനിമാ ജീവിതം തുടങ്ങുന്നത്. പ്രിയദര്‍ശന്റെ തേന്‍മാവിന്‍ കൊമ്പത്തിലൂടെയായിരുന്നു സ്വതന്ത്ര്യ ഛായാഗ്രാഹകനായി അരങ്ങേറിയത്. ആ ചിത്രത്തിലൂടെ തന്നെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരവും സ്വന്തമാക്കി. ശേഷം ചന്ദ്രലേഖ, മിന്നാരം തുടങ്ങിയ മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ചത് കെവി ആനന്ദായിരുന്നു. തമിഴില്‍ സൂര്യയെ നായകനാക്കി അയന്‍, കാപ്പാന്‍, മാട്രാന്‍ എന്നിങ്ങനെയുള്ള സിനിമകള്‍ സംവിധാനം ചെയതു.

kv-anand

കതിർ സംവിധാനം ചെയ്ത 'കാതൽദേശം' എന്ന സിനിമയിലൂടെയാണ് കെ.വി. ആനന്ദ് തമിഴിൽ തുടക്കം കുറിച്ചത്. തുടർന്ന് മുതൽവൻ, നായക്, ബോയ്സ്, ശിവാജി അടക്കം നിരവധി സിനിമകളിൽ ഛായാഗ്രാഹകനായി. ഷാരൂഖ് ഖാൻ ചിത്രം ജോഷ്, അമിതാഭ് ബച്ചൻ ചിത്രം കാക്കി അടക്കം നാല് ഹിന്ദി സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ചു.

നീല സാരിയിൽ മനോഹരിയായി ഐശ്വര്യ അർജുൻ, ആരെയും മയക്കുന്ന താരപുത്രിയുടെ ചിത്രങ്ങൾ കാണാം

Recommended Video

ചിത്രത്തേക്കുറിച്ച് രസകരമായ ചില കാര്യങ്ങള്‍ | OneIndia Malayalam

2005ൽ പൃഥ്വിരാജ്-ശ്രീകാന്ത്-ഗോപിക ടീമിന്‍റെ 'കനാ കണ്ടേനി'ലൂടെ കെ.വി. ആനന്ദ് സംവിധായകനായി മാറി. തുടർന്ന് സൂര്യ-തമന്ന ചിത്രം അയൻ, ജീവയുടെ കോ കൂടാതെ മാട്രാൻ, അനേകൻ, കാവൻ കാപ്പാൻ തുടങ്ങിയ ഹിറ്റ് തമിഴ് സിനിമകൾ സംവിധാനം ചെയ്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X