twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'അപ്പൂസിന്റെ സ്വന്തം പപ്പയ്ക്ക് പിറന്നാൾ'... ആശംസകളുമായി ഫഹദും ഫർഹാനും... സമ്മാനമെന്തെന്നോ...?

    തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനം വാപ്പയാണെന്ന് ഫർഹാന് ഫേസ്ബുക്കിൽ കുറിയ്ക്കുന്നു.

    By Deepa
    |

    മലയാളത്തിന്‌റെ പ്രിയപ്പെട്ട സൂപ്പര്‍ ഹിറ്റ് സംവിധായകന് പിറന്നാള്‍ മധുരം. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്ത് തന്‌റേതായ വ്യക്തി മുദ്രപതിപ്പിച്ച മലയാളികളുടെ സ്വന്തം ഫാസിലിന്‌റെ പിറന്നാളാണ് ശനിയാഴ്ച.

    പ്രിയപ്പെട്ട വാപ്പയ്ക്ക് ആശംസകളുമായി താരങ്ങളായ മക്കളുമെത്തി. നടന്മാരായ ഫഹദ് ഫാസിലും, ഫര്‍ഹാന്‍ ഫാസിലും സ്‌നേഹനിധിയായ വാപ്പയ്ക്ക് ആശംസ അര്‍പ്പിച്ച് ഫേസ്ബുക്കില്‍ മനോഹരമായ ഒരു കുടുംബ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

    പ്രചോദനമാകുന്ന വാപ്പയ്ക്ക്...

    പ്രചോദനമാകുന്ന വാപ്പയ്ക്ക്...

    മക്കളായ അഹമ്മദയ്ക്കും, ഫാത്തിമയ്ക്കും, ഫഹദിനും, കുഞ്ഞ് ഹര്‍ഹാനേയും ചേര്‍ത്ത് പിടിച്ച് ഫാസില്‍ ഇരിക്കുന്ന ഫോട്ടോ ആണ് ഫര്‍ഹാന് പോസ്റ്റ് ചെയ്തിരിക്കുന്നത്.

    സ്‌നേഹം മാത്രം...

    സ്‌നേഹം മാത്രം...

    ഞങ്ങളുടെ സ്‌നേഹമായ, പ്രചോദമായ വാപ്പയ്ക്ക് പിറന്നാള്‍ ആശംസകള്‍ എന്നും ഫര്‍ഹാന്‍ പോസ്റ്റ് ചെയ്തിരിക്കുന്നു.

    ആശംസകളുമായി

    ആശംസകളുമായി

    ഫാസില്‍ ചിത്രമായ 'ഒന്ന് മുതല്‍ പൂജ്യം' വരെ എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ ഗീതു മോഹന്‍ദാസും, ഫാസിലിന്‌റെ അസിസ്റ്റന്‌റായും ഇപ്പോള്‍ കോമഡി വേഷങ്ങളിലും തിളങ്ങുന്ന സൗബിന്‍ ഷാഹിറും ഫാസിലിന് ആശംസയര്‍പ്പിച്ചിട്ടുണ്ട്.

    പാച്ചിയ്ക്കയ്ക്ക് സ്‌നേഹത്തോടെ...

    പാച്ചിയ്ക്കയ്ക്ക് സ്‌നേഹത്തോടെ...

    'പാച്ചിക്ക' എന്നാണ് മലയാള സിനിമാ രംഗത്ത് ഉള്ളവര്‍ ഫാസിലിനെ വിളിയ്ക്കുന്നത്. ഇന്നത്തെ പ്രശസ്ത സംവിധായകരില്‍ പലരും അദ്ദേഹത്തെ അസിസ്റ്റന്‌റുമാരായിരുന്നു. സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റാക്കിയ ഡയറക്ടര്‍ എന്ന ടൈറ്റിലും ഫാസിലിന് സ്വന്തം.

    ആലപ്പുഴയുടെ സ്വന്തം...

    ആലപ്പുഴയുടെ സ്വന്തം...

    1953 ആലപ്പുഴയിലാണ് ഫാസില്‍ ജനിച്ചത്. മകനെ ഡോക്ടറാക്കണമെന്നായിരുന്നു അച്ഛന്‌റെ ആഗ്രഹം. എന്നാല്‍ കുഞ്ഞ് ഫാസിലിന് താല്‍പര്യം കലയിലും എഴുത്തിലുമായിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ കലാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ഇദ്ദേഹം.

    മിമിക്രിയിലും...

    മിമിക്രിയിലും...

    കേരളത്തിലെ ആദ്യകാല മിമിക്രി കലാകാരന്മാരില്‍ പ്രധാനിയാണ് ഫാസില്‍. സത്യന്‍, പ്രേംനസീര്‍, ശിവാജി ഗണേശന്‍ എന്നിവരെയാണ് പ്രധാനമായും അനുകരിച്ചിരുന്നത്.

    കലാകുടുംബം...

    കലാകുടുംബം...

    അച്ഛന്‌റെ ചിത്രത്തിലൂടെ തന്നെയാണ് മൂത്തമകന്‍ ഫഹദ്ഫാസില്‍ ആദ്യമായി അഭിനയ രംഗത്ത് എത്തിയത്. 'കൈ എത്തും ദൂരത്ത്' എന്ന സിനിമയിലൂടെ. ഇളയ മകന്‍ ഹര്‍ഹാന്‍ നായകനായി അഭിനയിച്ചത് രാജീവ് രവിയുടെ 'ഞാന്‍ സ്റ്റീവ് ലോപ്പസ്' എന്ന ചിത്രയിലായിരുന്നു. ഫാസിലിന്‌റെ മരുമകളാണ് പ്രശസ്ത സിനിമാ താരം നസ്രിയ നസിം.

    English summary
    Famous Malayalam Movie Director Fazil Celebrates his B Day with Farhan And Fahad
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X