നയന്റെ ക്ലൈമാക്സിൽ ആശയ കുഴപ്പം!! ഒന്നു കൂടി കണ്ടാൽ കിളി തിരിച്ചു വരുമെന്ന് പൃഥ്വി...

സോഷ്യൽ മീഡിയയിൽ ലൈറലാകുന്നത് നയന്റെ ക്ലൈമാക്സിനെ കുറിച്ചാണ്.

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു പൃഥ്വിരാജ് ചിത്രമായിരുന്നു പൃഥിരാജിന്റെ നയൻ. സൈലന്റ് നേച്ചറിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഇത്. അതിനാൽ തന്നെ ചിത്രത്തിനെ കുറിച്ചോ കഥയെ കുറിച്ചോ അധികം ഐഡിയ പ്രേക്ഷകർക്കില്ലായിരുന്നു. ഇത് സിനിമയെ ഒരു തരത്തിൽ ബാധിച്ചിട്ടുണ്ട്. സയൻസ് ഫിക്ഷൻ ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രമായിരുന്നു ഇത്.

prithivraj

ഫെബ്രുവരി 7 ന് പുറത്തു വന്ന ചിത്രത്തിന് രണ്ട് അഭിപ്രായമാണ് ലഭിക്കുന്നത്. സൂപ്പർ ഡ്യൂപ്പർ ഹിറ്റല്ലെങ്കിലും പുതിയ രീതിയിലുള്ള അവതരണ ശൈലിയും കണ്ടു മടുക്കാത്ത പ്രമേയവും ചിത്രത്തിന്റെ മൈലേജ് കൂട്ടുന്നുണ്ട് . ഇപ്പോൾ സോഷ്യൽ മീഡിയയിൽ ലൈറലാകുന്നത് നയന്റെ ക്ലൈമാക്സിനെ കുറിച്ചാണ്. പ്രേക്ഷകർ നേരിട്ട് പൃഥ്വിരാജിനോട് തന്നെ ചോദിച്ചിട്ടുണ്ട്. ഇതിന് താരം കൃത്യമായ മറുപടിയും നൽകിയിട്ടുണ്ട്. കാണൂ

 ക്ലൈമാക്സ് കണ്ട് കിളി  പോയി

ക്ലൈമാക്സ് കണ്ട് കിളി പോയി

സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും ക്സൈമാക്സ് പെട്ടെന്ന് ആർക്കും പിടികിട്ടില്ല. കണ്ട് മടുത്ത സയൻസ് ഫിക്ഷൻ ചിത്രങ്ങളെക്കാലും വ്യത്യസ്തമായ പ്രമേയത്തിലാണ് നയൻ ഒരുക്കിയിരിക്കുന്നത്. അതിനാൽ തന്നെ സിനിമ പ്രേക്ഷകരുടെ ഇടയിൽ ആകാംക്ഷ ജനപ്പിക്കുന്നുണ്ട്. തങ്ങൾക്കുളളിലെ സംശയം പ്രേക്ഷകർ പൃഥ്വിയോട് തന്നെ പങ്കുവെയ്ക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു ആരാധകൻ ക്ലൈമാക്സിനെ കുറിച്ച് പൃഥ്വിയോട് ചോദിച്ച ചോദ്യമാണ്.

നയന്റെ ക്ലൈമാക്സ്

നയന്റെ ക്ലൈമാക്സ്

സിനിമയെ കുറിച്ച് വ്യത്യസ്ത അഭിപ്രായമാണ് പുറത്തു വരുന്നത്. സിനിമ കണ്ടതിനു ശേഷം ഒരു ആരാധകൻ ആശയ കുഴപ്പത്തിലാണ്.സിനിമ കണ്ടുവെന്നും എന്നാൽ ക്ലൈമാക്സ് മനസ്സിലായിട്ടില്ലെന്നും. ഒന്ന് വിശദീകരിക്കാമോ എന്നും ഇയാൾ താരത്തിനോട് ചോദിക്കുന്നുണ്ട്. ട്വിറ്ററിലൂടെയാണ് ഇയാളുടെ പ്രതികരണം. പൃഥ്വി ഇതിന് കൃത്യമായ മറുപടിയും കൊടുത്തിട്ടുണ്ട്.

9  ദിവസത്തെ കഥ

9 ദിവസത്തെ കഥ

9 ദിവസത്തെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഭൂമിയെ കടന്നു പോകുന്ന ഒരു വാൽ നക്ഷത്രത്തിന്റെ കാന്തികതരംഗങ്ങൾ കാരണം ഒൻപത് ദിവസത്തേയ്ക്ക് ഭൂമിയിലെ ഇലക്ട്രോണിക് ഉപകരണങ്ങളൊക്കെ നിശ്ചലമാകുന്നു.പവർ, ഫോൺ, ഭൂരിഭാഗം വാഹനങ്ങളുടേയും പ്രവർത്തനം നിശ്ചലമാകുന്നു. ഇതിനെ കുറിച്ച് ഫീച്ചർ തയ്യാറാക്കാൻ പോകുന്ന ഭൗമ ശാസ്ത്രജ്ഞൻ ആൽബർട്ടും മകനൻ ആദമിനുമുണ്ടാകുന്ന വിചിത്ര അനുഭവമാണ് ചിത്രത്തിന്റെ പറയുന്നത്.

പോയ കിളി തിരിച്ചു വരും

പോയ കിളി തിരിച്ചു വരും

നർമത്തിന്റെ അകമ്പടിയോടെയാണ് പൃഥ്വി ഇതിന് മറുപടി നൽകിയിരിക്കുന്നത്. ഒന്നു കൂടി കണ്ടാൽ പോയ കിളി തിരിച്ചു വരുമെന്ന് താരം പറഞ്ഞു. കൂടാതെ സിനിമ കണ്ടതിനും അഭിപ്രായം അറിയിച്ചതിനുമുളള നന്ദിയും താരം നേരിട്ട് തന്നെ അറിയിച്ചിട്ടുമുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X