»   » നടിമാരെല്ലാം വേശ്യകള്‍, ആരാധകന്റെ ആവശ്യം നഗ്ന ഫോട്ടോ!!! ഒടുക്കം നടി ചെയ്തതോ???

നടിമാരെല്ലാം വേശ്യകള്‍, ആരാധകന്റെ ആവശ്യം നഗ്ന ഫോട്ടോ!!! ഒടുക്കം നടി ചെയ്തതോ???

Posted By: Karthi
Subscribe to Filmibeat Malayalam

സിനിമ നടിമാരേക്കുറിച്ചും സെലിബ്രിറ്റികളേക്കുറിച്ചും തെറ്റിദ്ധാരാണാ ജനകമായ കാര്യങ്ങളാണ് പലരുടേയും മനസിലുള്ളത്. പലപ്പോഴും ഇത് സ്വകാര്യ ഇടങ്ങളില്‍ അവര്‍ വെളിപ്പെടുത്തുകയും ചെയ്യുന്നു. പലപ്പോഴും ഇത്തരക്കാരില്‍ നിന്നും നടിമാര്‍ക്ക് പല മോശം അനുഭവങ്ങളും ഉണ്ടാകാറുണ്ട് എന്നാല്‍ പലരും ഇത് പുറത്ത് പറയാന്‍ തയാറാകാറില്ല. 

ദുല്‍ഖര്‍ ചിത്രത്തിന് ശേഷം, 'പ്രതി പൂവന്‍ കോഴി'യുമായി ഉണ്ണി ആര്‍!!! നായകന്‍???

പൃഥ്വിരാജിന്റെ പെരുന്നാള്‍ ചിത്രം ടിയാന്‍ വൈകും??? റിലീസ് തിയതി പ്രഖ്യാപിച്ചു, ആരാധകര്‍ ഞെട്ടി!!!

മലയാളത്തിലെ യുവനായിക അക്രമിക്കപ്പെട്ടപ്പോള്‍ അത് തുറന്ന് പറയാനും പരാതിപ്പെടാനും  അവര്‍ തയാറായി. അതിന് പിന്നാലെ പല നായികമാരും തങ്ങള്‍ക്ക് സിനിമയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും നേരിട്ട ദുരനുഭവങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി. ഇപ്പോഴിതാ കന്നട നായിക സംഗീത ഭട്ടിന് ആരാധകനില്‍ നേരിട്ട ദുരനുഭവം അവര്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.

ഇന്‍സ്റ്റഗ്രാമിലെ പെണ്‍കുട്ടി

താരങ്ങളില്‍ ഏറിയ പങ്കും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. സംഗീതയും ഇക്കൂട്ടത്തിലുള്ള ആളാണ്. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും സജീവമാണ് സംഗീത. ഇന്‍സ്റ്റഗ്രാമില്‍ സംഗീതയെ ഫോളോ ചെയ്യുന്ന ഒരു അക്കൗണ്ടില്‍ നിന്നുമാണ് താരത്തിന് മോശം അനുഭവം ഉണ്ടായത്. ഒരു പെണ്‍കുട്ടിയുടെ പേരിലുള്ളതാണ് അക്കൗണ്ട്.

നടിമാര്‍ വേശ്യകള്‍

നടിമാര്‍ വേശ്യകളാണെന്നും നഗ്ന ചിചത്രം നല്‍കണമെന്നുമായിരുന്നു ആവശ്യം. ഇന്‍സ്റ്റഗ്രാമിലൂടെ മെസേജ് അയച്ചായിരുന്നു ആവശ്യം ഉന്നയിച്ചത്. പെണ്‍കുട്ടിയുടെ പേരിലുള്ള ആ പ്രൊഫൈലില്‍ നിന്നുമായിരുന്നു ആരാധകന്‍ ആവശ്യം ഉന്നയിച്ചത്.

അത് പെണ്‍കുട്ടിയല്ല

തന്റെ നഗ്ന ചിത്രം ആവശ്യപ്പെട്ടത് പെണ്‍കുട്ടയല്ലെന്നാണ് സംഗീത പറയുന്നത്. ഒരു പെണ്‍കുട്ടിക്ക് എങ്ങനെയാണ് മറ്റൊരു യുവതിയുടെ നഗ്ന ചിത്രം ആവശ്യപ്പെടാന്‍ കഴിയുന്നത്. അതിനാല്‍ പെണ്‍കുട്ടിയുടെ പേരിലുള്ള പ്രൊഫൈല്‍ വ്യാജമാണെന്ന് താരം പറയുന്നു.

താരം കൊടുത്ത മറുപണി

തന്റെ നഗ്ന ചിത്രം ആവശ്യപ്പെട്ട് മെസേജ് അയച്ച വ്യക്തിക്ക് സംഗീതയും നല്‍കി ഒരു മറുപണി. അയാളുടെ പ്രൊഫൈലിന്റെ സ്‌ക്രീന്‍ ഷോട്ടും തനിക്ക് അയച്ച മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ടും സംഗീത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

വ്യാജ ഐഡി

താരത്തില്‍ നിന്നും ഇങ്ങനെ ഒരു മറുപണി അയാളും പ്രതീക്ഷിച്ചിരിക്കും. അതുകൊണ്ടായിരിക്കാം ഇത്തരം പ്രവര്‍ത്തികള്‍ക്കായി വ്യാജ പ്രൊഫൈല്‍ തയാറാക്കിയത്. വ്യാജ ഐഡി ആയതിനാല്‍ സംഗീതയുടെ മറുപണി ഉദ്ദേശിച്ച ഗുണം ചെയ്യില്ലെങ്കിലും മറ്റുള്ളവര്‍ക്കൊരു പാഠമായിരിക്കും.

കേസ് കൊടുത്തു

അയാളുടെ ചാറ്റ് സ്‌ക്രീന്‍ ഷോട്ട് പുറത്ത് വിട്ടതിന് പിന്നാലെ അയാളെ താരം ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും ബ്ലോക്ക് ചെയ്തു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ സൈബര്‍ പോലീസിലും പരാതി നല്‍കി. പരാതി കൊടുക്കണമെന്ന് സംഗീതയുടെ മറ്റ് ആരാധകര്‍ പോസ്റ്റില്‍ കമന്റ് ചെയ്തിരുന്നു.

സംഗീത ഭട്ടിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം...

English summary
In yet another case of harassment on social media, a Sandalwood actor Sangeetha Bhat has said that she was at the receiving end of lewd messages online. In her Facebook post, actor Sangeetha said that she received several messages from a user on Instagram, asking her to share nude photos.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam