»   » അഹംഭാവം മാറ്റി മോഹന്‍ലാലിനെ പോലെ സിംപിള്‍ ആയിക്കൂടെ എന്ന ചോദ്യത്തിന് മമ്മൂട്ടിയുടെ മറുപടി

അഹംഭാവം മാറ്റി മോഹന്‍ലാലിനെ പോലെ സിംപിള്‍ ആയിക്കൂടെ എന്ന ചോദ്യത്തിന് മമ്മൂട്ടിയുടെ മറുപടി

Posted By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും താരതമ്യപ്പെടുത്തി ഒപ്പം അഭിനയിച്ചവരോട് ചോദിച്ചാല്‍ മോഹന്‍ലാല്‍ വളരെ സിംപിള്‍ ആണെന്നും മമ്മൂട്ടി അല്പം ഗൗരവക്കാരനാണെന്നുമാണ് മറുപടി. അതുകൊണ്ട് തന്നെ ആരാധകര്‍ക്കും മമ്മൂട്ടി എന്ന് കേള്‍ക്കുമ്പോള്‍ ഒരു ഭയമുണ്ട്.

പൊതു പരിപാടിയില്‍ വൈകി എത്തി; മമ്മൂട്ടി ക്ഷമ പറഞ്ഞു!!

ഈ സ്വഭാവം ഒന്ന് മാറ്റിക്കൂടെ എന്ന് മമ്മൂട്ടിയോട് ചോദിക്കാന്‍ ആര്‍ക്കെങ്കിലും ധൈര്യമുണ്ടോ? ഉണ്ട് ! ഒരു പ്രവാസി മലയാളി നേരിട്ട് മമ്മൂട്ടിയോട് ഈ ചോദ്യം ചോദിച്ചു. മമ്മൂട്ടി മറുപടി പറയുകയും ചെയ്തു.

എവിടെ വച്ച്

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു മമ്മൂട്ടി. പ്രസംഗത്തിന് ശേഷം മമ്മൂട്ടിയും സദസ്സും തമ്മില്‍ നടന്ന സംവാദത്തിലാണ് ഒരു പ്രവാസി ഈ ചോദ്യം ചോദിച്ചത്.

എന്താണ് ചോദ്യം

മമ്മൂട്ടിയുടെ സ്വഭാവത്തില്‍ അഹംഭാവവും അഹന്തയുമൊക്കെയുണ്ട് എന്നാണ് പൊതുവെയുള്ള സംസാരം. നിലവിലുള്ള സ്വഭാവം ഒന്ന് മാറ്റിക്കൂടെ. മമ്മൂട്ടിയോട് അടുക്കാന്‍ മോഹന്‍ലാലിനെ പോലെ അത്ര എളുപ്പമല്ല എന്ന ഒരു പൊതുബോധമുണ്ട്.

മമ്മൂട്ടിയുടെ മറുപടി

ആ പൊതു ബോധം മാറ്റേണ്ടത് ആരാണ്, ഞാനാണോ അതോ പൊതുബോധം വച്ചിരിയ്ക്കുന്നവരാണോ എന്നായിരുന്നു മമ്മൂട്ടിയുടെ മറുചോദ്യം. ഉത്തരം കേട്ടതും സദസ്സില്‍ കൈയ്യടി മുഴങ്ങി

വീഡിയോ കാണാം

ഈ ചോദ്യത്തിന് ഉള്‍പ്പടെ സൗന്ദര്യത്തെ കുറിച്ചും ദുല്‍ഖറിനൊപ്പം അഭിനയിക്കുന്നതിനെ കുറിച്ചും കര്‍ണന്‍ എന്ന പുതിയ ചിത്രത്തെ കുറിച്ചും മമ്മൂട്ടി പ്രതികരിയ്ക്കുന്ന വീഡിയോ കാണാം

മമ്മുക്കയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Fan asks Mammootty 'why are you arrogant and don't socialise unlike Mohanlal?'

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam