തമാശയ്ക്ക് വേണ്ടി ചെയ്തതാണ്! പ്രതികരണം ഞെട്ടിച്ചു, പിറന്നാൾ ദിനത്തിൽ ആരാധകനെ ഞെട്ടിച്ച് ജയസൂര്യ

ഹാസ്യ കഥാപാത്രങ്ങളു സീരിയസ്സ് കഥാപാത്രങ്ങളും ഒരുപോലെ വഴങ്ങുന്ന താരമാണ് ജയസൂര്യ. ഒരേസമയം ചിരിപ്പിക്കുകയും പ്രേക്ഷകരുടെ കണ്ണ് നനയിപ്പിക്കാനും ജയസൂര്യയ്ക്ക് സാധിക്കുന്നു. കുടുംബ പ്രേക്ഷകർക്ക‍ും യൂത്തിന്റേയും പ്രിയ താരമാണ് ജയസൂര്യ. പ്രേക്ഷകരുമായി അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കാൻ താരം ശ്രമിക്കാറുണ്ട്.

ജന്മദിനത്തിൽ സർപ്രൈസ് ഒരുക്കിയ ആരാധകനെ ഞെട്ടിച്ച് ജയസൂര്യ. താരത്തിന്റെ വീഡിയോ ചേർത്തു കൊണ്ടുള്ള മാഷ് അപ്പ് വീഡിയോ തയ്യാറാക്കിയ ആരാധകന് ഒരു ഉഗ്രൻ സർപ്രൈസാണ് താരം നൽകിയിരിക്കുന്നത്. യുവ എഡിറ്റർ തയ്യാറാക്കിയ വീഡിയോ ജയസൂര്യ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്.

പിറന്നാൾ സമ്മാനം

നടന്‍ ജയസൂര്യ. ജയസൂര്യയുടെ സിനിമയിലെയും അഭിമുഖങ്ങളുടെയും രംഗങ്ങള്‍ കോര്‍ത്തിണക്കി മാഷപ്പ് വിഡിയോയാണ് പിറന്നാൾ ദിനത്തിൽ യുവ യുവ എഡിറ്റര്‍ ലിന്റൊ കുര്യൻ താരത്തിന് സമ്മാനമായി നൽകിയത്.താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ലിന്റൊ ഒരുക്കിയ മാഷപ്പ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.ഇത്രയും ഗംഭീരമായ പിറന്നാള്‍ സമ്മാനം നല്‍കിയതിന് ഒരുപാടു നന്ദിയുണ്ടെന്ന് കുറിച്ചു കൊണ്ട് താരം ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തു.

 സിനിമയിൽ ക്ഷണം

പിറന്നാൾ ദിനത്തിൽ ഗംഭീരമായ പിറന്നാൾ സമ്മാനം നൽകിയ തന്ഡറെ ആരാധകനും താരം ഒരു ഉഗ്രൻ സമ്മാനം നൽകിയിട്ടുണ്ട്. തന്റെ സിനിമയിലേയ്ക്ക് ക്ഷണിച്ചിരിക്കുകയാണ് താരം. ജയസൂര്യ നേരിട്ട് വിളിച്ചാണ് ഈ സന്തോഷം വിവരം പങ്കുവെച്ചതെന്നും . ആദ്യം തനിയ്ക്ക് ഇത് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും ലിന്റെ പറഞ്ഞു. മാത്യഭൂമി ഡോട്കോമിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

 ജയസൂര്യ വീഡിയോ കാണുന്നത്

ഞാന്‍ ജയസൂര്യയുടെ ആരാധകനാണ്. എല്ലാ നടന്‍മാരുടെയും മാഷപ്പ് വീഡിയോ ചെയ്യാറുണ്ട്. ഒരിക്കല്‍ ജയേട്ടന്റെ മകന്‍ അദ്വൈത് എനിക്ക് ഒരു മെസേജ് അയച്ചു. എന്റെ വീഡിയോസ് കാണാറുണ്ട്. നല്ലതാണെന്ന് ആ കുട്ടി പറഞ്ഞു. അപ്പോഴാണ് ജയേട്ടന്റെ പിറന്നാളിന്റെ കാര്യം ഞാന്‍ ഓര്‍ക്കുന്നത്. 'ഒരു വീഡിയോ ചെയ്ത് അയച്ചു തന്നാല്‍ ജയേട്ടനെ കാണിക്കുമോ എന്ന് അദ്വൈതിനോട് ചോദിച്ചു. അങ്ങനെയാണ് വീഡിയോ ജയേട്ടന്‍ കാണുന്നത്.

ജയസൂര്യയുടെ പ്രതികരണം

ഒരു തമാശയ്ക്ക് വേണ്ടിയാണ് ചെയ്തത്.അദ്ദേഹം അത് കാണുമെന്നും ഷെയര്‍ ചെയ്യുമെന്നും ഞാന്‍ കരുതിയില്ല. അദ്ദേഹത്തിന്റെ പ്രതികരണം എന്നെ ഞെട്ടിച്ചു കളഞ്ഞുവെന്നും ലിന്റോ പറഞ്ഞു. ഞാനിപ്പോള്‍ മുംബൈയിലാണുള്ളത്. നാട്ടിലെത്തിയാല്‍ നേരില്‍ കാണാണമെന്ന് അദ്ദേഹം പറഞ്ഞു. എനിക്കിപ്പോഴും വിശ്വസിക്കാനാകുന്നില്ല- ലിന്റോ കൂട്ടിച്ചേർത്തു. ജയസൂര്യ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X