നാഗ ചൈതന്യയുടെ കൈയ്യിലെ ടാറ്റൂവിലെ രഹസ്യം ആരാധകന്‍ പുറത്താക്കി!!
ഇപ്പോഴത്തെ ഒരു സ്‌റ്റൈലാണ് ടാറ്റൂ. കൈയ്യിലും കഴുത്തിലും കാലിലും നെഞ്ചിലും പലതും പച്ച കുത്തുന്നത് ന്യൂ ജനറേഷന്‍ ട്രന്റാണ്. ചിത്രങ്ങളോ സ്‌നേഹിക്കുന്നവരുടെ പേരോ ആണ് ഇത്തരം ടാറ്റൂകളാകുന്നത്. സിനിമാ താരങ്ങളില്‍ പലരും കുത്തിയത് കണ്ടാണ് സാധാരണക്കാരും ഈ ട്രന്റ് തുടര്‍ന്ന് പോരുന്നത്.

സ്‌നേഹിച്ച ആളിന്റെ പേര് പച്ചകുത്തി, ഒടുവില്‍ പ്രണയം ബ്രേക്കപ്പായിട്ടും മായാത്ത ആ പ്രണയ സ്മാരകം കൈയ്യില്‍ കൊണ്ടു നടക്കുന്ന നായികമാരും ഇവിടെയുണ്ട്. അതുപോലെ കൈയ്യില്‍ പച്ചകുത്തിയ ഒരു ടാറ്റൂ ആണ് ഇപ്പോള്‍ സംസാര വിഷയം.
കഴിഞ്ഞ ദിവസം നാഗാര്‍ജ്ജുനയുടെ ചിത്രമായ ഓഫീസറുടെ പ്രി റിലീസ് ചടങ്ങിനെത്തിയ നാഗ ചൈതന്യയുടെ കൈയ്യിലെ ടാറ്റൂവാണ് വൈറലാവുന്നത്. എന്താണ് ആ ടാറ്റൂ.. എന്താണ് അതിന് അര്‍ത്ഥം എന്നൊക്കെ അന്വേഷിച്ച് ചൈതു ഫാന്‍സ് നാലുദിക്കും ഓടി. ഒടുവില്‍ ആ രഹസ്യം കണ്ടെത്തി.
നാഗ ചൈതന്യയുടെയും സമാന്തയുടെയും വിവാഹ തിയ്യതിയായ ഒക്ടോബര്‍ 6, 2017 ആണ് മോര്‍സ് കോഡ് പ്രകാരം ചൈതു കൈയ്യില്‍ പച്ചകുത്തിയിരിയ്ക്കുന്നത്. ആരാധകന്റെ കണ്ടുപിടുത്തം ഭാര്യ സമാന്ത അംഗീകരിച്ചിട്ടുണ്ട്.
തെന്നിന്ത്യന്‍ സിനിമാ ലോകം കാത്തിരുന്ന വിവാഹമായിരുന്നു ചൈതുവിന്റെയും സാമിന്റെയും. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഒക്ടോബര്‍ 6, 2017 ന് ഗോവയില്‍ വച്ച് ഇരുവരുടെയും വിവാഹം നടന്നത്. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും ഗോവയില്‍ വിരുന്നൊരുക്കുകയായിരുന്നു.


Click it and Unblock the Notifications











