'ഒരുമ്മ തരട്ടെ ലാലേട്ടാ'! പ്രിയ താരത്തെ നേരിട്ട് കണ്ട സന്തോഷത്തില്‍ ആരാധിക! വീഡിയോ
Recommended Video
മോഹന്‍ലാല്‍ ചിത്രങ്ങളുടെ റിലീസിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. സൂപ്പര്‍ താരത്തിന്റെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങളും എല്ലാവരും ആഘോഷമാക്കാറുണ്ട്. ലാലേട്ടനെ നേരിട്ട് കാണാനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും ആഗ്രഹിക്കുന്നവരാണ് മിക്കവരും. നടന്റെ കഥാപാത്രങ്ങളും വേഷവിധാനവുമെല്ലാം പലപ്പോഴും ആരാധകര്‍ അനുകരിക്കാറുണ്ട്.

സ്വന്തം വീട്ടിലെ അംഗത്തെ പോലെയാണ് ലാലേട്ടനെ ആരാധകര്‍ കാണാറുളളത്. മോഹന്‍ലാലിനെ നേരില്‍കണ്ടതിന്റെ സന്തോഷത്തില്‍ താരത്തെ ഉമ്മ വെച്ച ആരാധികയുടെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. ലാലേട്ടനെ കണ്ടപ്പോള്‍ ഓടിയെത്തി സെല്‍ഫിയെടുത്ത യുവതി പിന്നീട് അദ്ദേഹത്തോട് ഒരു ഒരുമ്മ തരട്ടെയെന്ന് ചോദിച്ചു. മോഹന്‍ലാല്‍ സമ്മതിച്ചതും ആരാധിക കവിളില്‍ ഒരുമ്മ നല്‍കുകയായിരുന്നു. ശേഷം നന്ദി പറഞ്ഞുകൊണ്ട് താരം നടന്നുനീങ്ങി.
ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വ്യാപകമായി പ്രചരിക്കുകയാണ്. അതേ സമയം ബിഗ് ബ്രദറാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രം. സിദ്ധിഖ് സംവിധാനം ചെയ്യുന്ന സിനിമ ജനുവരിയിലാണ് റിലീസ് ചെയ്യുന്നത്. ബിഗ് ബ്രദറിന് പിന്നാലെയാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications











