Don't Miss!
- News
ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വന്‍ തീപ്പിടുത്തം, 14 മരണം, മരിച്ചവരില്‍ 3 കുട്ടികളും
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
സര് ജി, നിങ്ങളുടെ എറ്റവും വലിയ ആരാധിക ഞാന്‍, ഫഹദിനെ പ്രശംസിച്ച് നസ്രിയ, ചിത്രം വൈറല്‍
ഫഹദ് ഫാസിലിന്റെ മാലിക്കിലെ പ്രകടനത്തെ പ്രശംസിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. മലയാളികള്‍ക്കൊപ്പം അന്യഭാഷാ പ്രേക്ഷകരും ചിത്രം ഏറ്റെടുത്തിരിക്കുകയാണ്. ഒടിടി വഴി ലക്ഷക്കണക്കിന് പേരാണ് ചിത്രം ആദ്യ ദിനം കണ്ടത്. ഫഹദിന്റെ മുന്‍ചിത്രങ്ങളായ സീ യൂ സൂണ്‍, ജോജി, ഇരുള് തുടങ്ങിയവയും ഒടിയിയിലൂടെയാണ് റിലീസ് ചെയ്തത്. അതേസമയം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ് മാലിക്ക് എന്ന ചിത്രം. ഫഹദിനൊപ്പം ചിത്രത്തിലെ മറ്റുതാരങ്ങളെയും എല്ലാവരും പ്രശംസിക്കുന്നുണ്ട്.
സമാന്തയുടെ ഗ്ലാമര്‍ ലുക്ക് ചിത്രങ്ങള്‍ വൈറലാകുന്നു, കാണാം
ടേക്ക് ഓഫ്, സീ യു സൂണ്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് ഫഹദ്-മഹേഷ് നാരായണന് കൂട്ടുകെട്ടില്‍ മാലിക് വന്നത്. അതേസമയം ഫഹദിനെ കുറിച്ചുളള നസ്രിയയുടെ എറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഫഹദിനൊപ്പമുളള പുതിയ സെല്‍ഫി ചിത്രം പങ്കുവെച്ചാണ് നസ്രിയയുടെ പോസ്റ്റ് വന്നത്.

ഫഹദിന് പുറമെ നസ്രിയയും ഇപ്പോള്‍ സിനിമയില്‍ സജീവമാണ്. വിവാഹ ശേഷം കൂടെ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയ നസ്രിയ മണിയറയിലെ അശോകന്, ട്രാന്‍സ് എന്നീ സിനിമകളിലും അഭിനയിച്ചു. തെലുങ്ക് ചിത്രങ്ങള്‍ നസ്രിയയുടെയും ഫഹദിന്റെതുമായി വരാനുണ്ട്. അഭിനയത്തിനൊപ്പം ഇപ്പോള്‍ നിര്‍മ്മാതാവായും സജീവമാണ് നടി. ഫഹദിനും സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നാണ് നസ്രിയ സിനിമകള്‍ നിര്‍മ്മിക്കാറുളളത്.

ബാംഗ്ലൂര്‍ ഡേയ്സിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ബാംഗ്ലൂര്‍ ഡേയ്സ് സമയത്ത് നസ്രിയ പ്രൊപ്പോസ് ചെയ്തതിനെ കുറിച്ച് ഫഹദ് മുന്‍പ് തുറന്നുപറഞ്ഞിട്ടുണ്ട്. കൂടാതെ ജീവിതത്തില്‍ നസ്രിയയുടെ പിന്തുണയെയും കരുതലിനെയും കുറിച്ചും ഫഹദ് പറഞ്ഞു. അതേസമയം മാലിക്കിന്റെ റീലീസിന് ശേഷമുളള നസ്രിയയുടെ പുതിയ പോസ്റ്റാണ് ശ്രദ്ധേയമാവുന്നത്.

സര് ജി, ഞാന്‍ നിങ്ങളുടെ വലിയൊരു ഫാനാണ് എന്ന് പറഞ്ഞുകൊണ്ടാണ് നസ്രിയയുടെ പോസ്റ്റ് തുടങ്ങുന്നത്. 'ഞാന്‍ നിങ്ങളുടെ വലിയൊരു ആരാധികയാണ്. ഓരോദിവസവും നിങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തുന്നു. ഞാന്‍ പക്ഷപാതത്തോടെ സംസാരിക്കുകയല്ല, ഇതൊരു ഫാന്‍ ഗേള്‍ മൊമെന്റ് സെല്‍ഫിയാണ് എന്നാണ് നസ്രിയ ഫഹദിനെ കുറിച്ച് കുറിച്ചത്. ഫഫ ബോയ്, മൈ ബോയ് എന്നീ ഹാഷ് ടാഗുകളും നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടുണ്ട്.
Recommended Video

അതേസമയം മാലിക്കിന് ശേഷം മലയന്‍ കുഞ്ഞ് ആണ് ഫഹദിന്റെ പുതിയ സിനിമ. ഫാസില്‍ നിര്‍മ്മിക്കുന്ന ചിത്രം മഹേഷ് നാരായണന്റെ തിരക്കഥയിലാണ് ഒരുങ്ങുന്നത്. മലയന്‍ കുഞ്ഞിന് പുറമെ തെലുങ്കില്‍ അല്ലു അര്‍ജുന്റെ പുഷ്പയില്‍ വില്ലന്‍ വേഷത്തിലും ഫഹദ് എത്തുന്നു. അണ്ടെ സുന്ദരാനികി ആണ് നസ്രിയയുടെ എറ്റവും പുതിയ ചിത്രം. സൂപ്പര്‍ താരം നാനിയുടെ നായികയായിട്ടാണ് നസ്രിയ ആദ്യമായി തെലുങ്കില്‍ എത്തുന്നത്.
-
'സാമന്തയെ ആദ്യം കണ്ട മൊമന്റ് ഭയങ്കര ഫണ്ണിയാണ്, ആൾ സെറ്റിലേക്ക് വന്നാലേ എനർജിയാണ്; ദുൽഖർ ജ്യേഷ്ഠനെ പോലെ': ദേവ്
-
വസ്ത്രം ശരിയല്ല, പിള്ളേര് നശിച്ചു പോകും! പ്രിന്‍സിപ്പല്‍ അപമാനിച്ചെന്ന് നടി രേവതി സമ്പത്ത്
-
'കുട്ടിമണി എന്റെ മകളാണെന്ന് അറിയാമോ?, വൈകാതെ അത് അറിയും, അവൾ എന്നെ അമ്മയെന്നാണ് വിളിക്കുന്നത്'; റിമി ടോമി