കാവ്യ മാധവന്‌റെ ഫാന്‍ ഗേള്‍, ഇഷ്ട താരത്തിനൊപ്പമുളള ചിത്രവുമായി ഗൗരി കൃഷ്ണന്‍, ഏറ്റെടുത്ത് ആരാധകര്‍

By Midhun Raj

നടി കാവ്യാ മാധവന്‌റെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. കുടുംബത്തിനൊപ്പമുളള ചിത്രങ്ങള്‍ കാവ്യയുടെയും ദിലീപിന്‌റെയും ആരാധക ഗ്രുപ്പൂകളില്‍ വ്യാപകമായി പ്രചരിക്കാറുണ്ട്. വിവാഹ ശേഷം സിനിമ വിട്ട താരം കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കുകയായിരുന്നു. ബാലതാരമായി സിനിമയിലെത്തിയ കാവ്യ നായികയായും സഹനടിയായുമൊക്കെ തിളങ്ങിയ ശേഷമാണ് സിനിമ വിട്ടത്. കാവ്യക്കും ദിലീപിനുമൊപ്പം മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയുമെല്ലാം വാര്‍ത്തകളില്‍ നിറയാറുണ്ട്.

gowri-kavyamadhavan

കാവ്യ മാധവന്‌റെ തിരിച്ചുവരവിനായും വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. നടിയുടെ എറ്റവും പുതിയ വിശേഷങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അതേസമയം കാവ്യാ മാധവനൊപ്പമുളള പൗര്‍ണമി തിങ്കള്‍ താരം ഗൗരി കൃഷ്ണന്റെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു. ഗൗരിക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് കാവ്യാ മാധവന്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് കാവ്യക്കൊപ്പമുളള ചിത്രം ഗൗരി പോസ്റ്റ് ചെയ്തത്.

സാരി ലുക്കില്‍ തിളങ്ങി നടി സയാനി പ്രധാന്‍, എറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

കണ്ണഞ്ചിപ്പിക്കുന്ന ലുക്കില്‍ കാവ്യ മാധവന്‍ | Filmibeat Malayalam

കാവ്യാ മാധവന്‌റെ ഫാന്‍ ഗേളാണ് താനെന്ന് ഗൗരി പറയുന്നു. കാവ്യാ മാധവന്‍ ഫാന്‍സ് ഗ്രൂപ്പിലെ ചിത്രമാണ് ഗൗരിയും ഷെയര്‍ ചെയ്തത്. ഗൗരി പ്രധാന വേഷത്തിലെത്തിയ പരമ്പര അടുത്തിടെയാണ് അവസാനിച്ചത്. പൗര്‍ണമിത്തിങ്കള്‍ പരമ്പരയില്‍ പൗര്‍ണമിയായി ഗൗരിയും പ്രേം ആയി വിഷ്ണു നായരും ആയിരുന്നു അഭിനയിച്ചത്. മൂന്ന് വര്‍ഷമാണ് പരമ്പര എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തത്.

ഇക്കഴിഞ്ഞ എപ്രില്‍ 17നായിരുന്നു പരമ്പര അവസാനിച്ചത്. അഭിനയ തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് ഗൗരി. 2017ല്‍ വന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രം പിന്നെയും ആണ് കാവ്യ മാധവന്‌റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തില്‍ ദിലീപിന്‌റെ നായികയായാണ് കാവ്യ എത്തിയത്. പിന്നാലെ വിവാഹ ശേഷം സിനിമ വിടുകയായിരുന്നു താരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X