»   » 22 വര്‍ഷങ്ങള്‍ക്ക് ശേഷം മണിച്ചിത്രത്താഴിന്റെ ട്രെയിലര്‍ ഇറങ്ങിയാലോ, ദേ ദിങ്ങനെ...

22 വര്‍ഷങ്ങള്‍ക്ക് ശേഷം മണിച്ചിത്രത്താഴിന്റെ ട്രെയിലര്‍ ഇറങ്ങിയാലോ, ദേ ദിങ്ങനെ...

Posted By:
Subscribe to Filmibeat Malayalam

ട്രെയിലറോ, ടീസറോ അത്തരത്തിലുള്ള പ്രമോഷന്‍ പരിപാടികള്‍ ഒന്നുമില്ലാതെ സിനിമാ ലോകത്ത് ഹിറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. അതിലൊരു ചിത്രമാണ് 1993 ല്‍ ഫാസില്‍ സംവിധാനത്തില്‍ പുറത്തിറങ്ങിയ മലയാളത്തിലെ എവര്‍ഗ്രീന്‍ സൂപ്പര്‍ഹിറ്റ് ചിത്രം മണിച്ചിത്രത്താഴ്.

റിലീസ് ചെയ്ത് 22 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാ മണിച്ചത്രത്താഴിന് ഒരു ട്രെയിലര്‍ ഇറങ്ങിയിരിക്കുന്നു. ദ ലോസ്റ്റ് എന്റര്‍ടൈന്‍മെന്റ് എന്ന യൂടൂബ് വെബസൈറ്റ് വഴി പുറത്തിറങ്ങിയ മണിച്ചിത്രത്താഴിന്റെ ട്രെയിലര്‍ കാണാം...

22 വര്‍ഷങ്ങള്‍ക്ക് ശേഷം മണിച്ചിത്രത്താഴിന്റെ ട്രെയിലര്‍ ഇറങ്ങിയാലോ, ദേ ദിങ്ങനെ...

ഒരുമിനിട്ട് നാല് സെക്കന്റ് ദൈര്‍ഘ്യമുള്ള മണിച്ചിത്രത്താഴിന്റെ ആ ട്രെയിലര്‍. പ്രധാന കഥാപാത്രങ്ങളെല്ലാമുണ്ടെങ്കിലും നാഗവല്ലിയുടെ ഫെയിംമസ് ഡയലോഗോ പപ്പുവിന്റെ തമാശകളോ ട്രെയിലറില്‍ ഇല്ല എന്നത് നിരാശയാണ്. എങ്കിലും സസ്‌പെന്‍സ് നിലനിര്‍ത്തികൊണ്ടാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്

22 വര്‍ഷങ്ങള്‍ക്ക് ശേഷം മണിച്ചിത്രത്താഴിന്റെ ട്രെയിലര്‍ ഇറങ്ങിയാലോ, ദേ ദിങ്ങനെ...

ഫാസില്‍ സംവിധാനം ചെയ്ത 1993ലെ പ്രശസ്തമായ ഒരു മലയാളചലചിത്രമാണ് മണിച്ചിത്രത്താഴ്. മധു മുട്ടം തിരക്കഥ രചിച്ച ഈ ചിത്രത്തില്‍ മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സ്വര്‍ഗ്ഗചിത്രയുടെ ബാനറില്‍ അപ്പച്ചന്‍ ആണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

22 വര്‍ഷങ്ങള്‍ക്ക് ശേഷം മണിച്ചിത്രത്താഴിന്റെ ട്രെയിലര്‍ ഇറങ്ങിയാലോ, ദേ ദിങ്ങനെ...

പത്തൊന്‍പതാം നൂറ്റാണ്ടില്‍ മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ ആലുമൂട്ടില്‍ കൊട്ടാരത്തിലെ ഒരു ഈഴവ കുടുംബത്തില്‍ നടന്ന ദുരന്തസംഭവം ഈ കഥയെ സ്വാധീനിച്ചിട്ടുണ്ട്

22 വര്‍ഷങ്ങള്‍ക്ക് ശേഷം മണിച്ചിത്രത്താഴിന്റെ ട്രെയിലര്‍ ഇറങ്ങിയാലോ, ദേ ദിങ്ങനെ...

മനുഷ്യ മനോനിലയുമായി ബന്ധപ്പെട്ട സ്‌തോഭജനകമായ, എന്നാല്‍ മലയാള ചലച്ചിത്രത്തില്‍ മുന്‍പെങ്ങുമില്ലാത്ത ഇതിവൃത്തമാണ് മണിച്ചിത്രത്താഴിന്റേത്

22 വര്‍ഷങ്ങള്‍ക്ക് ശേഷം മണിച്ചിത്രത്താഴിന്റെ ട്രെയിലര്‍ ഇറങ്ങിയാലോ, ദേ ദിങ്ങനെ...

1993ലെ ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ ഈ ചിത്രം നേടി. ഗംഗ എന്ന കേന്ദ്രകഥാപാത്രത്തെ അനശ്വരമാക്കിയ ശോഭനയ്ക്ക് ഏറ്റവും നല്ല നടിക്കുള്ള ദേശീയ പുരസ്‌കാരവും ലഭിക്കുകയുണ്ടായി.

22 വര്‍ഷങ്ങള്‍ക്ക് ശേഷം മണിച്ചിത്രത്താഴിന്റെ ട്രെയിലര്‍ ഇറങ്ങിയാലോ, ദേ ദിങ്ങനെ...

ഈ ചിത്രത്തിന്റെ തകര്‍പ്പന്‍ ജയം പത്തുവര്‍ഷങ്ങള്‍ക്ക് ശേഷമാണെങ്കിലും ഇന്ത്യയിലെ വിവിധ ഭാഷകളില്‍ പുനര്‍നിര്‍മ്മിക്കുവാന്‍ കാരണമായി. കന്നടയില്‍ ആപ്തമിത്ര, തമിഴിലും തെലുങ്കിലും ചന്ദ്രമുഖി, ഹിന്ദിയില്‍ ഭൂല്‍ ഭുലയ്യ എന്നീ പേരുകളിലാണിവ ഇറങ്ങിയത്. എല്ലാ ചിത്രങ്ങളും വന്‍ വിജയമാണ് നേടിയത്.

22 വര്‍ഷങ്ങള്‍ക്ക് ശേഷം മണിച്ചിത്രത്താഴിന്റെ ട്രെയിലര്‍ ഇറങ്ങിയാലോ, ദേ ദിങ്ങനെ...

മണിച്ചിത്രത്താഴിന് രണ്ടാം ഭാഗം ഒരുക്കുന്നതായി പല കോണില്‍ നിന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അങ്ങനെ ഒരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ല. 2013 ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ചെയ്ത സണ്ണി എന്ന കഥാപാത്രത്തെ പുനഃര്‍ജ്ജനിപ്പിച്ചിട്ടുണ്ട്.English summary

 Fan made trailer of Manichithrathazhu to be released

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam