മമ്മൂട്ടിയെ കണ്ട് പൊട്ടിക്കരഞ്ഞ് ആരാധിക! ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ച് താരം, വീഡിയോ വൈറൽ
ആരാധകരുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന താരമാണ് മമ്മൂട്ടി. ഇപ്പോൾ സോഷ്യൽ ഹൃദയസ്പർശിയായ രംഗമാണ്. വീട്ടിനു മുന്നിൽ കാത്തു നിന്ന ആരാധകരെ അത്ഭതപ്പെടുത്തിയിരിക്കുകയാണ് താരം. എറണകുളത്തെ സൂപ്പർ സ്റ്റാറിന്റെ വസതിയ്ക്ക് മുന്നിൽ ഇന്ന് രാവിലെയാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്.

താരം വീട്ടിലുള്ളതറിഞ്ഞ് മമ്മൂട്ടിയെ കാണാൻ ഒരു സംഘം വിദ്യാർഥികൾ എത്തുകയായിരുന്നു. വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ താരത്തിനെ കാണമെന്നുളള പ്രതീക്ഷയിലായിരുന്നു വിദ്യാർഥി സംഘം വീട്ടിനു മുന്നിൽ തമ്പടിച്ചത്. ഒരു മണിക്കൂറോളം നീണ്ട കാത്തിരിപ്പിനൊടുവിൽ മമ്മൂക്ക വീട്ടിന് പുറത്തിറങ്ങുകയായിരുന്നു. പിന്നെയാണ് എല്ലാവരേയും അത്ഭുതപ്പെടുത്തുന്ന സംഭവം നടന്നത്.
ഷൂട്ടിങ്ങ് ലൊക്കേഷനിലേയ്ക്ക് പോകാൻ വേണ്ടിയായിരുന്നു മമ്മൂക്ക പുറത്തിറങ്ങിയത്. അപ്പോഴാണ് തന്നെ കാണാനായി നേരമായി കാത്തു നിന്ന ആരാധകരെ താരത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ കാറിൽ കയറാതെ ഇവരുടേ അടുത്തേയ്ക്ക് എത്തുകയായിരുന്നു. താരത്തിനെ നേരിൽ കാണ്ട സന്തോഷത്തിൽ ആരാധകരിൽ ഒരാൾ പൊട്ടിക്കരയുകയായിരുന്നു.കരയുന്ന ആരാധികയെ ചേർത്തുപിടിച്ച് താരം ആശ്വസിപ്പിച്ചു. നന്നായി പഠിക്കണം എന്ന ഉപദേശ നൽകിയതിനു ശേഷമാണ് താരം തിരികെ പോയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.


Click it and Unblock the Notifications











