പ്രഭാസിനെ കാണണം! ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യും! ഭീഷണി മുഴക്കി ആരാധകന്‍
ബാഹുബലി സീരീസിന്റെ വമ്പന്‍ വിജയത്തിന് ശേഷം തെന്നിന്ത്യയില്‍ ആരാധകര്‍ കൂടിയ സൂപ്പര്‍താരമാണ് പ്രഭാസ്. നടന്റെ സിനിമകള്‍ക്കായെല്ലാം വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കാറുളളത്. പ്രഭാസിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ സാഹോ എന്ന ചിത്രത്തിന് വലിയ വരവേല്‍പ്പ് തന്നെയാണ് ആരാധകര്‍ നല്‍കിയിരുന്നത്. ബാഹുബലിക്ക് ശേഷം പുറത്തിറങ്ങിയ നടന്റെ ബ്രഹ്മാണ്ഡ ചിത്രത്തെ ആഘോഷപൂര്‍വ്വമാണ് ആരാധകര്‍ സ്വീകരിച്ചത്.
നിങ്ങളുടെ ഓണത്തിന് മാറ്റ് കൂട്ടാനും മോടി കൂട്ടാനും ഈ നെക്‌ലൈസ് സെറ്റുകൾ ധരിക്കൂ

ആന്ധ്രയിലും തെലങ്കാനയിലുമെല്ലാം ഇപ്പോഴും സാഹോ തരംഗം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. മിക്ക തിയ്യേറ്ററുകളിലും ഹൗസ്ഫുളായിട്ടാണ് ചിത്രം പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും പ്രഭാസ് ചിത്രം നേട്ടമുണ്ടാക്കിയിരുന്നു.കഴിഞ്ഞ ദിവസം പ്രഭാസിന്റെ ആരാധകന്‍ നടത്തിയ ആത്മഹത്യ ശ്രമം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

പ്രഭാസിന്റെ കടുത്ത ആരാധകന്‍ കൂടിയായ ഇയാള്‍ നടനെ നേരില്‍ കാണണമെന്ന ആവശ്യവുമായി മൊബൈല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. തെലുങ്ക് സൂപ്പര്‍താരത്തെ തനിക്ക് മുന്‍പില്‍ കൊണ്ടുവരണമെന്നായിരുന്നു ആരാധകന്റെ ആവശ്യം. ഇത് അംഗീകരിച്ചില്ലെങ്കില്‍ ടവറില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു, തെലങ്കാനയിലെ ജനകം എന്ന സ്ഥലത്താണ് സംഭവം നടന്നത്.

പ്രഭാസിന്റെ ആരാധകന്‍ ടവറിന് മുകളില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വ്യാപകമായി പ്രചരിച്ചിരുന്നു.എന്നാല്‍ ആരാധകന് പിന്നീടെന്ത് സംഭവിച്ചു എന്ന കാര്യത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നില്ല. പ്രാദേശിക മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മുന്‍പ് സാഹോയെ വരവേല്‍ക്കുന്നതിനിടെ പ്രഭാസിന്റെ ആരാധകന് ദാരുണാന്ത്യം സംഭവിച്ചിരുന്നു.

സാഹോ എത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുളള സമയത്താണ് പ്രഭാസ് ആരാധകന് ദാരുണാന്ത്യം സംഭവിച്ചത്. അന്നും തെലങ്കാനയിലാണ് സംഭവം നടന്നത്. വീടിന് സമീപത്തുളള തിയ്യേറ്ററില്‍ ബാനര്‍ വലിച്ചുകെട്ടാന്‍ പോയതായിരുന്നു ആരാധകന്‍. ഇതിനിടെ കറണ്ട് കമ്പിയില്‍ കൈതട്ടി വൈദ്യുതി ആഘാതമേറ്റാണ് കുട്ടി മരിച്ചത്. 18 വയസില്‍ താഴെയുളള ആരാധകനായിരുന്നു അന്ന് മരിച്ചത്.

താരാരാധന മൂത്ത് തെന്നിന്ത്യയിലും ബോളിവുഡിലുമുളള ആരാധകര്‍ പല തരത്തിലുളള പ്രവൃത്തികളാണ് ചെയ്യാറുളളത്. ഇത് പലപ്പോഴും പല അപകടങ്ങളിലേക്കും പോകാറുണ്ട്. അതേസമയം തന്നെ ഫാന്‍സ് അസോസിയേഷനുകളുടെ നേത്വത്വത്തില്‍ നല്ല കാര്യങ്ങളും ആരാധകര്‍ ചെയ്യാറുണ്ട്. താരങ്ങളുടെ ആരാധകര്‍ ചെയ്യാറുളള പല ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും വലിയ വാര്‍ത്താപ്രാധാന്യം തന്നെയാണ് നേടാറുളളത്.


Click it and Unblock the Notifications











