»   » ദിലീപിന് ഒരു മാറ്റവുമില്ല.. ആരാധകര്‍ക്കൊപ്പം നിന്ന് കൂളായി ഫോട്ടോ എടുക്കുകയാണ്.. വീഡിയോ കാണൂ

ദിലീപിന് ഒരു മാറ്റവുമില്ല.. ആരാധകര്‍ക്കൊപ്പം നിന്ന് കൂളായി ഫോട്ടോ എടുക്കുകയാണ്.. വീഡിയോ കാണൂ

Written By:
Subscribe to Filmibeat Malayalam

നടി ആക്രമിയ്ക്കപ്പെട്ട കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ ദിലീപ് മാധ്യമങ്ങള്‍ക്ക് പിടി നല്‍കുന്നതേയില്ല. ആദ്യമൊക്കെ ഒരു മാധ്യമപ്രവര്‍ത്തകനെയും നിരാശപ്പെടുത്താത്ത ദിലീപ് ഇപ്പോള്‍ അവരുടെ ഒരു ചോദ്യത്തോടും പ്രതികരിയ്ക്കുന്നില്ല.

അറസ്റ്റോ ജയില്‍ ജീവിതമോ ദിലീപേട്ടനെ ബാധിച്ചിട്ടില്ല, ഒരു മാറ്റവുമില്ലെന്ന് നമിത പ്രമോദ്

എന്നാല്‍ വ്യക്തി ജീവിതത്തില്‍ ദിലീപിന് യാതൊരു മാറ്റവുമില്ല. സിനിമാ ഷൂട്ടിങ് സെറ്റില്‍ സാധാരണ പോലെ തന്നെയാണെന്ന് പുതിയ ചിത്രത്തിലെ നായിക നമിത പ്രമോദ് പറഞ്ഞിരുന്നു. ആരാധകരെ സ്‌നേഹിക്കുന്ന കാര്യത്തിലും മാറ്റം സംഭവിച്ചിട്ടില്ല. ഇപ്പോഴിതാ ദിലീപ് ആരാധകര്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുന്ന വീഡിയോ വൈറലാകുന്നു.

യാതൊരു മടിയുമില്ല

ഒരു തരത്തിലുള്ള നീരസവും കാട്ടാതെയാണ് ദിലീപ് ആരാധകര്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുന്നത്. ചിരിച്ച മുഖവുമായി ഓരോരുത്തരെയും ദിലീപ് ചേര്‍ത്ത് നിര്‍ത്തുകയും ചെയ്തു.

ലുക്ക് മാറി

ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ദിലീപ് താടി വടിച്ചിരുന്നില്ല. കട്ടത്താടിയുമായാണ് ദിവസങ്ങള്‍ക്ക് മുന്‍പ് വരെ ദിലീപ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്ന വീഡിയോയില്‍ ദിലീപ് പഴയ രൂപത്തില്‍ തന്നെ, സുന്ദരനായിട്ടുണ്ട്.

ആരാധകരുടെ പിന്തുണ

തന്റെ ജീവിതത്തിലെ ഏറ്റവും വിഷമം പിടിച്ച ഘട്ടത്തില്‍ ഏറ്റവും പിന്തുണ നല്‍കിയത് ആരാധകരാണ്. അവരൊരിക്കലും ദിലീപിനെ അവിശ്വസിച്ചില്ല. അതുകൊണ്ട് തന്നെ ഇന്നും ദിലീപ് ആരാധകരെ ചേര്‍ത്തു നിര്‍ത്തുന്നു.

മാറ്റമില്ലെന്ന് നമിത

അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ ദിലീപിന് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല എന്ന് നടി നമിത പറഞ്ഞിരുന്നു. ദിലീപ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്ന പ്രൊഫസര്‍ ഡിങ്കന്‍, കമ്മാര സംഭവം എന്നീ രണ്ട് ചിത്രങ്ങളിലും നായിക നമിതയാണ്.

ഇനി ദിലീപ് ആരാധകര്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുന്ന വീഡിയോ കാണാം. വിജേഷ് സിആര്‍ എന്ന ദിലീപ് ആരാധകന്‍ ഷെയര്‍ ചെയ്ത വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

English summary
Fan taking photos with actor Dileep

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X