»   » ഇതാണോ മഹാഭാരതം, ഇങ്ങനെയാണോ മഹാഭാരതം.. ആരാധകരുണ്ടാക്കിയ ട്രെയിലര്‍ കാണൂ..

ഇതാണോ മഹാഭാരതം, ഇങ്ങനെയാണോ മഹാഭാരതം.. ആരാധകരുണ്ടാക്കിയ ട്രെയിലര്‍ കാണൂ..

Posted By: Rohini
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമാ ലോകം പ്രതീക്ഷയോടെ കാത്തിരകിയ്ക്കുന്ന ചിത്രമാണ് വി എ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന മഹാഭാരതം. ബാഹുബലിയ്ക്കും മേലെ, ഇന്ത്യ കണ്ട ഏറ്റവും വലിയ ചിത്രമായിരിയ്ക്കും മഹാഭാരതം എന്നാണ് വാര്‍ത്തകള്‍.

മഹാഭാരതത്തില്‍ അഭിനയിക്കാന്‍ മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലം, ഞെട്ടാന്‍ തയ്യാറാണോ.. ?


വമ്പന്‍ ബജറ്റില്‍ ബി ആര്‍ ഷെട്ടി നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലാണ് ഭീനായി എത്തുന്നത്. ചിത്രത്തിനായി കാത്തിരിയ്ക്കുന്ന ആരാധകര്‍ ആവേശം കൊണ്ട് ഒരുക്കിയ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു.. കാണാം...


രണ്ടാമൂഴം എന്ന മഹാഭാരതം

എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് മഹാഭാരതം എന്ന ചിത്രമൊരുക്കുന്നത്. എട്ട് വര്‍ഷം കൊണ്ടാണ് എംടി മഹാഭാരത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്.


വിഎ ശ്രീകുമാര്‍

കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യ ചിത്രം സംവിധാനം ചെയ്തതിലൂടെ ശ്രദ്ധേയനായ വിഎ ശ്രീകുമാര്‍ മേനോനാണ് ഇന്ത്യയിലെ വിവിധ ഭാഷകളിലായി മഹാഭാരതം എന്ന ചിത്രം സംവിധാനം ചെയ്യുന്നത്.


ആര്‍ ബി ഷെട്ടി നിര്‍മാണം

1000 കോടി രൂപ ചെലവിട്ട് മഹാഭാരതം എന്ന ബ്രഹ്മാണ്ഡ ചിത്രം നിര്‍മിയ്ക്കുന്നത് ആര്‍ബി ഷെട്ടി എന്ന വ്യവസായിയാണ്. ഗള്‍ഫ് വ്യവസായിയായ ആര്‍ബി ഷെട്ടി ആദ്യമായിട്ടാണ് ഒരു ചിത്രം നിര്‍മിയ്ക്കുന്നത്.


മോഹന്‍ലാല്‍ ഭീമന്‍

ഭീമനായി എത്തുന്നത് മലയാളത്തിന്റെ അഭിമാനമായ മോഹന്‍ലാലാണ്. തന്റെ ഒന്നര വര്‍ഷത്തെ ഡേറ്റ് ലാല്‍ മഹാഭാരതത്തിന് നല്‍കിക്കഴിഞ്ഞു. ഈ കാലയളവില്‍ മറ്റൊരു ചിത്രവും ലാല്‍ ഏറ്റെടുക്കില്ല. 60 കോടിയാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ ലാല്‍ വാങ്ങുന്ന പ്രതിഫലം.


താരസമ്പന്നത

ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങള്‍ ആരൊക്കെ അവതരിപ്പിയ്ക്കും എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. എന്തൊക്കെയായലും ഇന്ത്യ കണ്ട ഏറ്റവും താരസമ്പന്നമായ ചിത്രമായിരിയ്ക്കും. അമിതാഭ് ബച്ചന്‍, ഐശ്വര്യ റായി, വിക്രം തുടങ്ങിയവരൊക്കെ ചിത്രത്തിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


അണിയറയില്‍

അന്താരാഷ്ട സിനിമാ പരിചയസമ്പത്തുള്ള സാങ്കേതിക പ്രവര്‍ത്തകരമാണ് അണിയറയില്‍ പ്രവൃത്തിയ്ക്കുന്നത്. പീറ്റര്‍ ഹെയിന്‍ സംഘട്ടന രംഗങ്ങള്‍ ഒരുക്കും. ഹോളിവുഡ്, ബോളിവുഡ് അണിയറ പ്രവര്‍ത്തകര്‍ സാങ്കേതിക രംഗത്തുണ്ടാവും.


കാണൂ..

ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്ന ഫാന്‍ മേഡ് ട്രെയിലര്‍. ജിഷ മാത്യുവാണ് ട്രെയിലര്‍ എഡിറ്റ് ചെയ്തിരിയ്ക്കുന്നത്.


English summary
Fanmade trailer of the Mahabharatham

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam