പേരന്‍പിന് പ്രമോഷന്‍ പോര! ആന്റോ ജോസഫിന് പൊങ്കാലയുമായി ആരാധകര്‍! പ്രതിഷേധം ശക്തം! കാണൂ!
Recommended Video

ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് പേരന്‍പ് തിയേറ്ററുകളിലേക്കെത്തുകയാണ്. ഫെബ്രുവരി ഒന്നിനാണ് സിനിമയെത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ റാമും മമ്മൂട്ടിയും ഒരുമിച്ചെത്തിയ സിനിമ റിലീസിന് മുന്‍പ് തന്നെ മികച്ച പ്രതികരണങ്ങളാല്‍ നിറഞ്ഞുനിന്നിരുന്നു. നിരവധി ചലച്ചിത്രമേളകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. അഞ്ജലി അമീര്‍, അഞ്ജലി, സാധന , സുരാജ് വെഞ്ഞാറമൂട് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. ഭിന്നശേഷിക്കാരിയായ മകളും അവളുടെ അച്ഛനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. സിനിമയുടെ പോസ്റ്ററുകളും ടീസറും ട്രെയിലറുമൊക്കെ ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു. റിലീസിന് തയ്യാറെടുക്കുന്ന സിനിമയ്ക്ക് വേണ്ടത്ര പ്രമോഷന്‍ ലഭിക്കുന്നില്ലെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് മെഗാസ്റ്റാര്‍ ആരാധകര്‍.
കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത് ആന്റോ ജോസഫ് ഫിലിം കമ്പനിയാണ്. പേരന്‍പിന് വേണ്ട പ്രചാരണം ലഭിക്കുന്നില്ലെന്നാണ് ആരാധകരുടെ പരാതി. സോഷ്യല്‍ മീഡിയയിലൂടെ ഇത്തരത്തിലുള്ള ചര്‍ച്ചകളും സജീവമായി നടക്കുകയാണ്. ആന്റോ ജോസഫിന്റെ ഫേസ്ബുക്ക് പേജില്‍ നിരവധി പേരാണ് പ്രതിഷേധം രേഖപ്പെടുത്തിയിട്ടുള്ളത്. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ നാഴികക്കല്ലായി മാറിയേക്കാവുന്ന സിനിമ കൂടിയാണിത്. ഈ ചിത്രത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം താരം സ്വന്തമാക്കിയേക്കുമെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടിരുന്നു.

റിലീസിനോടനുബന്ധിച്ച് പ്രത്യേക ഫാന്‍സ് ഷോകള്‍ നടത്താറുണ്ട്്. പതിവില്‍ നിന്നും വ്യത്യസ്തമായി കേരളത്തില്‍ നിന്ന് മാത്രമല്ല തമിഴാ നാട്ടിലും ഫാന്‍സ് ഷോകള്‍ അരങ്ങേറുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അര്‍ധരാത്രി 12 മണിക്ക് തമിഴ്‌നാട്ടില്‍ ഫാന്‍സ് ഷോ നടത്തുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ലഭിച്ചിട്ടുള്ളത്. അതിനിടയിലാണ് പ്രമോഷന്‍ പോരെന്ന് ആരാധകരും പറയുന്നത്.


Click it and Unblock the Notifications