ധര്‍മ്മജന് നല്ല ബുദ്ധി പറഞ്ഞുകൊടുത്തൂടേ! രമേഷ് പിഷാരടിയോട് ആരാധകരുടെ ചോദ്യം! പോസ്റ്റ് വൈറല്‍!
പ്രളയബാധിതര്‍ക്ക് സഹായം നല്‍കുന്ന കാര്യത്തില്‍ പാകപ്പിഴകളുണ്ടെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് വ്യാപകമായ വിമര്‍ശനമാണ് ധര്‍മ്മജന് നേരെ ഉയര്‍ന്നുവന്നിട്ടുള്ളത്. ദുരിതാശ്വാസനിധിയില്‍ പെട്ടെന്ന് തന്നെ പണമെത്തിയെന്നും എന്നാല്‍ അര്‍ഹതപ്പെട്ടവരിലേക്ക് അത് കൃത്യമായി എത്തുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. റിപ്പോര്‍ട്ടര്‍ ചാനലിന്റെ എഡിറ്റേഴ്‌സ് അവറില്‍ പങ്കെടുത്തപ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. താരത്തെ അനുകൂലിച്ചും വിമര്‍ശിച്ചുമായി സോഷ്യല്‍ മീഡിയയും രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തിന് നല്ല ബുദ്ധി പറഞ്ഞുകൊടുത്തൂടേയെന്നാണ് വിമര്‍ശകര്‍ രമേഷ് പിഷാരടിയോടും ചോദിച്ചിട്ടുള്ളത്.
മലയാളത്തിന്റെ പുതുവത്സ പുലരിയില്‍ ആശംസ നേര്‍ന്ന് എത്തിയതായിരുന്നു രമേഷ് പിഷാരടി. അദ്ദേഹത്തിന്റെ പോസ്റ്റിന് കീഴിലായാണ് ധര്‍മ്മജനെക്കുറിച്ചുള്ള കമന്റുകള്‍ വന്നിട്ടുള്ളത്.കലങ്ങി മറിഞ്ഞത് ഇനിയും തെളിയും, നിറങ്ങൾ തിരിച്ചു വരും ,ആത്മവിശ്വാസത്തിന്റെ അതിജീവനത്തിന്റെ
പ്രതീക്ഷകളുടെ കിരണങ്ങൾ പരക്കുന്ന പുതുവത്സര പുലരിയിൽ കോർത്ത കൈകൾ ചേർത്ത് തന്നെ മുന്നേറാമെന്ന ആശംസയുമായാണ് പിഷാരടി എത്തിയത്. ഇതിന് കീഴിലായാണ് സുഹൃത്തിനെക്കുറിച്ചുള്ള ചോദ്യവുമായി ആരാധകര്‍ എത്തിയത്.

മിമിക്രി വേദിയില്‍ നിന്നും സിനിമയിലേക്കെത്തിയ ഇരുവര്‍ക്കും ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ധര്‍മജന്‍ അഭിനയവുമായി മുന്നേറുന്പോള്‍ സംവിധാനത്തിലേക്കും ചുവടുവെച്ചിരിക്കുകയാണ് പിഷാരടി. പഞ്ചവര്‍ണ്ണതത്തയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കിയാണ് പിഷാരടി സിനിമയൊരുക്കുന്നത്. ഗാനഗന്ധര്‍വന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ്.


Click it and Unblock the Notifications











