»   » ''മഞ്ജു ചേച്ചിയെ കരയിപ്പിച്ചുണ്ടാക്കുന്ന ജീവിതത്തിന് ആശംസ നേരാന്‍ എങ്ങനെ തോന്നി''

''മഞ്ജു ചേച്ചിയെ കരയിപ്പിച്ചുണ്ടാക്കുന്ന ജീവിതത്തിന് ആശംസ നേരാന്‍ എങ്ങനെ തോന്നി''

By: Pratheeksha
Subscribe to Filmibeat Malayalam

ദിലീപിനും കാവ്യമാധവനും വിവാഹ മംഗളാശംസകള്‍ അറിയിച്ച നടന്‍ കുഞ്ചാക്കോ ബോബന് ആരാധകരുടെ തെറിയഭിഷേകം. ഇരുവരുടെയും ഒരുമിച്ചുളള യാത്ര മനോഹരമാവട്ടെയെന്നും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെയെന്നും തന്റെ കുഞ്ചാക്കോ ബോബന്‍ തന്റെ ഫേസ് ബുക്ക് പേജില്‍ കുറിച്ചതോടെയാണ് ആരാധകര്‍ ഇളകി മറിഞ്ഞത്.

മഞ്ജുചേച്ചിയുടെ കണ്ണുനീര് വീണ് നനഞ്ഞ ജീവിതത്തിന് മനസ്സറിഞ്ഞ് ആശംസകള്‍ നേരാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു എന്നാണ് കുഞ്ചാക്കോ ബോബനോട് ആരാധകരുടെ ചോദ്യം. ഇവരെ ആശംസിച്ച നിങ്ങളോട് ലജ്ജ തോന്നുന്നു.

Read more:ചന്ദ്രനുദിക്കുന്ന ദിക്കു മുതല്‍ പിന്നെയും വരെ -മികച്ച കെമിസ്ട്രി ഇനി ജീവിതത്തിലും

mkl-25-1480

മനസ്സില്‍ നന്മയുള്ള മഞ്ജുവാര്യരുടെ കണ്ണു നനച്ചുകൊണ്ടുണ്ടാക്കുന്ന ജീവിതത്തിന് മനസ്സറിഞ്ഞ് മംഗളം നേരാന്‍ നിങ്ങള്‍ക്കു കഴിയുമെങ്കിലും കേരളത്തിലെ അമ്മമാര്‍ക്കും സഹേദരിമാര്‍ക്കും കഴിയുകയില്ല എന്നു തുടങ്ങി ഒട്ടേറെ  അഭിപ്രായങ്ങളാണ് നടന്റെ ഫേസ്ബുക്ക് വാളില്‍ നിറയുന്നത്.

സ്‌നേഹിച്ച പെണ്ണിനെ കൈവിടാത്ത മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും ജീവിതത്തിലെയും സൂപ്പര്‍സ്റ്റാറുകളാവുന്നത് ഇവിടെയാണെന്നും ആരാധകര്‍ പറയുന്നു. ദിലീപ് -കാവ്യ വിവാഹ ഫോട്ടോയും കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു.

English summary
Fans blame kunchakko boban when he wish dileep and kavya
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam