ഞാന്‍ കെട്ടാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിയാണ്, വിവാഹിതയായെങ്കില്‍ അണ്‍ഫോളോ ചെയ്യുന്നു! അപര്‍ണയോട് ആരാധകര്‍

മലയാള സിനിമയിലെ യുവതാരങ്ങളായ നടി അപര്‍ണ ദാസും നടന്‍ ദീപക് പറമ്പോലും വിവാഹിതരായി. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ഇന്നു രാവിലെ ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചാണ് താരവിവാഹം നടന്നത്. സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ വളരെ ലളിതമായിട്ടാണ് വിവാഹം നടത്തിയത്.

വിവാഹത്തിന് ഒരുങ്ങി അതിരാവിലെ അമ്പലത്തിലെത്തിയത് മുതല്‍ താരങ്ങളുടെ ചിത്രങ്ങളും വീഡിയോസുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. മാത്രമല്ല ദിവസങ്ങള്‍ക്ക് മുന്‍പേ കല്യാണത്തിനുള്ള ഒരുങ്ങളൊക്കെ പൂര്‍ത്തിയാക്കിയിരുന്നു. അത്തരത്തില്‍ അപര്‍ണ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെ രസകരമായ ചില കമന്റുമായിട്ടാണ് ആരാധകര്‍ എത്തിയത്.

aparna-das

ദീപക്കും അപര്‍ണയും തമ്മിലുള്ള ഏറെ നാളത്തെ പ്രണയമാണ് ഇപ്പോള്‍ വിവാഹത്തിലൂടെ ഒന്നിച്ചിരിക്കുന്നത്. 'ഞാന്‍ പ്രകാശന്‍' എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അപര്‍ണ 'മനോഹരം' എന്ന സിനിമയിലൂടെയാണ് ശ്രദ്ധ നേടുന്നത്. ഈ ചിത്രത്തില്‍ അപര്‍ണയ്ക്കൊപ്പം ദീപക് പറമ്പോലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അന്ന് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു.

അടുത്തിടെയാണ് തങ്ങള്‍ വിവാഹിതരാവാന്‍ പോവുകയാണെന്ന വിവരം താരങ്ങള്‍ പുറംലോകത്തെ അറിയിക്കുന്നത്. മനോഹരം സിനിമയിലെ വിനീത് ശ്രീനിവാസന്റെ ഡയലോഗ് അടക്കം ചേര്‍ത്ത് വളരെ രസകരമായിട്ടാണ് വിവാഹക്കാര്യം താരങ്ങള്‍ പറഞ്ഞത്. ഇതോടെ സോഷ്യല്‍ മീഡിയയിലും വലിയ പിന്തുണ ലഭിച്ചു. എന്നാല്‍ അപര്‍ണയെ അണ്‍ഫോളോ ചെയ്യുകയാണെന്ന് പറഞ്ഞാണ് ഒരു ആരാധകനിപ്പോള്‍ എത്തിയിരിക്കുന്നത്.

aparna-das

വിവാഹത്തോട് അനുബന്ധിച്ചുള്ള താരങ്ങളുടെ ഹല്‍ദി ആഘോഷങ്ങള്‍ കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ഹല്‍ദി ആഘോഷിക്കുന്ന അപര്‍ണയുടെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് താഴെ താരങ്ങള്‍ക്ക് ആശംസ നേര്‍ന്നുകൊണ്ട് നൂറുക്കണക്കിന് കമന്റുകളാണ് വന്നത്. അതിലൊരാള്‍ നിരാശയും പങ്കുവെച്ചതാണ് രസകരം.

നിങ്ങള്‍ വിവാഹിതയാകാന്‍ പോകുന്നതിനാല്‍ ഞാന്‍ നിങ്ങളെ അണ്‍ഫോളോ ചെയ്യുന്നു, ക്ഷമിക്കണം.. എന്നാണ് ഒരാള്‍ അപര്‍ണയോട് പറഞ്ഞത്. അപര്‍ണയെ സ്വന്തമാക്കാന്‍ സാധിച്ച ആ ഭാഗ്യവാന്‍ ആരാണ്, തമിഴിലെ പയ്യന്മാരുടെ ഹൃദയം തകര്‍ന്നു,

എന്റെ പങ്കാളിയായി ഞാന്‍ മനസില്‍ ആഗ്രഹിച്ച പെണ്‍കുട്ടിയായിരുന്നു, എന്റെ സ്വപ്ന പെണ്‍കുട്ടിയുടെ വിവാഹമെന്നാല്‍ അതെന്റെ ഹൃദയത്തിന്റെ മരണമാണ്, ഞാന്‍ നിന്നെ മിസ്സ് ചെയ്യുന്നു എന്റെ സ്വപ്ന പെണ്‍കുട്ടി.. എന്ന് തുടങ്ങി കമന്റ് സെക്ഷന്‍ മുഴുവന്‍ അപര്‍ണയോടുള്ള ട്രൂ ലവ് കമന്റുകള്‍ നിറയുകയാണ്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X