ഇതു ഞങ്ങളുടെ ലാലേട്ടന്‍ അല്ല, ഞങ്ങളുടെ ഏട്ടന്‍ ഇങ്ങനല്ല! പുത്തന്‍ ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍?
Recommended Video

മോഹന്‍ലാല്‍ തന്റെ കരിയറിലെ ഏറ്റവും വലിയ ശാരീര മാറ്റമാണ് ഒടിയന് വേണ്ടി മോഹന്‍ലാല്‍ നടത്തിയിരിക്കുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തവും പ്രതീക്ഷയുണര്‍ത്തുന്നതുമായ ചിത്രമാണ് ഒടിയന്‍. പരസ്യ ചിത്ര സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തില്‍ മോഹന്‍ലാല്‍ വ്യത്യസ്തമായ ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്നു എന്നതായിരുന്നു ചിത്രത്തിന്റെ പ്രധാന സവിശേഷത. അതില്‍ ആരാധകര്‍ ഏറ്റവും അധികം പ്രേക്ഷകര്‍ പ്രതീക്ഷ അര്‍പ്പിച്ചത് യൗവനത്തിലെ ലുക്കിലാണ്. പുറത്ത് വന്ന പുതിയ ചിത്രത്തോട് വളരെ അവിശ്വസനിയതോടെയാണ് ആരാധകര്‍ പ്രതികരിക്കുന്നത്.

ഒടിയന്‍ മാണിക്യന്‍
ഒടിയന്‍ എന്ന ചിത്രത്തിലെ നായക കഥാപാത്രമായ ഒടിയന്‍ മാണിക്യന്റെ യൗവന കാലത്തിലെ ദൃശ്യങ്ങളാണ് ഇനി ചിത്രീകരിക്കാനുള്ളത്. ശാസ്ത്രീയ സംവിധാനങ്ങളിലൂടെ ശരീരഭാരം പതിനഞ്ച് കിലോയോളം കുറച്ചാണ് മോഹന്‍ലാല്‍ പുതിയ ലുക്കിലെത്തുന്നത്.

ചിത്രം ചോര്‍ന്നു
തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഒടിയനിലെ പുതിയ ലുക്ക് പുറത്ത് വിടുമെന്നായിരുന്നു മോഹന്‍ലാല്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അതിനും ഒരു ദിവസം മുമ്പ് തന്നെ മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം പുറത്ത് വന്നിരിക്കുകയാണ്. മനോരമ പത്രമാണ് മോഹന്‍ലാലിന്റെ ചിത്രം പുറത്ത് വിട്ടിരിക്കുന്നത്.

ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍
25 ദിവസത്തോളം നീണ്ട കഠിന മുറകളിലൂടെയാണ് മോഹന്‍ലാല്‍ 35 വയസുകാരന്റെ രൂപത്തിലേക്ക് തന്റെ ശരീരത്തെ എത്തിച്ചത്. ഇതിനിടെ ഒരിക്കല്‍ പോലും പൊതു വേദികളില്‍ പ്രത്യക്ഷപ്പെടുകയോ ക്യാമറയ്ക്ക് മുഖം കൊടുക്കുകയോ ചെയ്തിട്ടില്ല താരം. എന്നിട്ടും പുതിയ ലുക്ക് പുറത്ത് വിടുന്നതിന് ഒരു ദിവസം മുമ്പ് താരത്തിന്റെ ഫോട്ടോ ചോര്‍ന്നിരിക്കുകയാണ്.

മനോരമയുടെ ചിത്രം
ഇന്നത്തെ മനോരമ പത്രത്തിലാണ് മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം പ്രത്യക്ഷപ്പെട്ടത്. കറുത്ത ഷര്‍ട്ടും നീല ജീന്‍സും അണിഞ്ഞ് ഇന്‍ഷേര്‍ട്ട് ചെയ്ത് കറുത്ത കൂളിംഗ് ഗ്ലാസും അണിഞ്ഞ് ആന്റണി പെരുമ്പാവൂരിനൊപ്പം നടന്ന് നീങ്ങുന്നതാണ് ചിത്രം.

വൈറലായി ചിത്രം
മോഹന്‍ലാലിനെ പുതിയ രൂപത്തില്‍ കാണാന്‍ ആകാംഷയോടെ കാത്തിരുന്ന ആരാധകര്‍ക്ക് മുന്നിലേക്കാണ് പുതിയ ചിത്രമെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ അതിവേഗം പ്രചരിക്കുന്ന ചിത്രമിപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.

ഇത് മോഹന്‍ലാലല്ല
അതേ സമയം ഇത് മോഹന്‍ലാല്‍ അല്ലെന്നാണ് ഒരു വിഭാഗം ആരാധകര്‍ അവകാശപ്പെടുന്നത്. ശരീരി ഭാരം കുറഞ്ഞ് ശാരീരിക മാറ്റത്തിന് വിധേയനായ മോഹന്‍ലാലിന്റെ മുഖത്തിനും ചെറിയ രൂപ മാറ്റം സംഭവിച്ചിട്ടുണ്ടത്രേ. അത് മോഹന്‍ലാല്‍ തന്നെയാണെന്ന് വിശ്വസിക്കാന്‍ പ്രയാസപ്പെടുകയാണ് ഒരു വിഭാഗം.

അത്ര മണ്ടത്തരം കാണിക്കുമോ?
25 ദിവസത്തോളം ക്യാമറയ്ക്ക് മുഖം കൊടുക്കാതിരിക്കുകയും പുതിയ രൂപം തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിടുമെന്ന് പറഞ്ഞതിന്റെ തലേ ദിവസം ക്യാമറയ്ക്ക് മുന്ന് പോസ് കൊടുക്കാന്‍ മാത്രം മണ്ടത്തരം കാണിക്കില്ലെന്ന് വിശ്വസിക്കുന്ന ആരാധകരും ഉണ്ട്.

വിദഗ്ധ സംഘം
ഫ്രാന്‍സില്‍ നിന്നുള്ള ഡോക്ടര്‍മാരും ഫിസിയോ തെറാപ്പിസ്റ്റുകളും അടങ്ങുന്ന വദഗ്ധ സംഘമാണ് മോഹന്‍ലാലിന്റെ ശാരീരിക മാറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ലോക നിലവാരമുള്ള കായിക താരങ്ങളേയും ഹോളിവുഡ് താരങ്ങളേയും പരിശീലിപ്പിക്കുന്ന സംഘമാണിത്.

ജനുവരി ആദ്യം
ഒടിയന്‍ മാണിക്യന് വേണ്ടിയുള്ള മോഹന്‍ലാലിന്റെ പരിശീലനങ്ങള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. മോഹന്‍ലാല്‍ ചെന്നൈയ്ക്ക് തിരിച്ചതായാണ് വിവരം. മോഹന്‍ലാല്‍ ഉള്‍പ്പെടുന്ന ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം ജനുവരി ആദ്യം ആരംഭിക്കും.


Click it and Unblock the Notifications