'ഐ ഡു റെസ്‌പെക്ട് വുമണ്‍'; മാസ്റ്റര്‍പീസിലെ ഡയലോഗ് പാര്‍വതിക്കുള്ള മമ്മൂട്ടിയുടെ മറുപടിയോ?

By Desk

Recommended Video

മാസ്റ്റർപീസിലെ മമ്മൂട്ടി ഡയലോഗ് ആഘോഷിച്ച് ആരാധകർ

മമ്മൂട്ടി ചിത്രമായ മാസ്റ്റര്‍പീസ് കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിനെത്തിയത്. ഏറെ ആകാംഷകള്‍ക്കും കാത്തിരിപ്പുകള്‍ക്കുമൊടുവിലാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. എന്നാല്‍ ചിത്രം കണ്ടിറങ്ങിയവരെല്ലാം പരസ്പരം ചോദിച്ച ഒരു കാര്യമുണ്ട്. മമ്മൂട്ടി സിനിമയില്‍ പറഞ്ഞ ഡയലോഗ് ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ക്കുള്ള മറുപടിയാണോ?. സിനിമയില്‍ മൂന്നോ നാലോ ഇടത്ത് മമ്മൂട്ടി പറയുന്നുണ്ട് 'ഐ ഡു റെസ്‌പെക്ട് വുമണ്‍ ബെറ്റര്‍ യു മൈന്‍ഡ് യുവര്‍ വേര്‍ഡ്‌സ്'. മമ്മൂൂട്ടി ചിത്രമായ കസബയിലെ സ്ത്രീ വിരുദ്ധ ഡയലോഗുകള്‍ ഈയിടെ വലിയ ചര്‍ച്ചയായിരുന്നു.

masternews1

കസബയിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളെ വിമര്‍ശിച്ചതിന് നടി പാര്‍വതിയും മറ്റു സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയരായികൊണ്ടിരിക്കുകയാണ്. സിനിമാമേഖലയിലെ പല പ്രമുഖരും പാര്‍വതിക്കെതിരെ രംഗത്ത് വന്നിരുന്നു. സംവിധായകന്‍ ജൂഡ് ആന്റണി, ജോയ് മാത്യൂ, നടന്‍ സിദ്ധിഖ് എന്നിവര്‍ മമ്മൂട്ടിയെ അനുകൂലിച്ച് രംഗത്തുവന്നിരുന്നു. എന്നാല്‍ ഇതുവരെയായിട്ടും മമ്മൂട്ടി വിവാദങ്ങളോട് പ്രതികരിച്ചിരുന്നില്ല.

masternews2

എന്നാല്‍ വിവാദങ്ങളെപറ്റി മമ്മൂട്ടി സുഹൃത്തുക്കളോട് പറഞ്ഞു എന്ന തരത്തില്‍ ചില വാര്‍ത്തകള്‍ വന്നിരുന്നു. എങ്കിലും ഈ കാര്യത്തില്‍ മമ്മൂട്ടിയുടെ അഭിപ്രായമെന്താണെന്ന് ആര്‍ക്കും ഇപ്പോഴും വ്യക്തമായി അറിയില്ല. ഏതായാലും ചിത്രം കണ്ടിറങ്ങിയവര്‍ പറയുന്നത് മാസ്റ്റര്‍പീസിലൂടെയാണ് വിവാദങ്ങളോട് മമ്മൂട്ടി പ്രതികരിച്ചിരിക്കുന്നത് എന്നാണ്. ആരാധകര്‍ ഇതു വലിയ ആഘോഷമാക്കുന്നുവുണ്ട്.

masterpiecenews3

പക്ഷേ യഥാര്‍ത്ഥ്യം മറ്റൊന്നാണ് ഈ വിവാദം ആരംഭിക്കുന്നതിന് എത്രയോ മാസങ്ങള്‍ക്കുമുമ്പ് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രമാണ് മാസ്റ്റര്‍പീസ്. അപ്പോള്‍പിന്നെ പിന്നെ പാര്‍വതിക്കുള്ള മറുപടി എന്ന തരത്തിലുള്ള ഈ ഡയലോഗുകള്‍ ആഘോഷിക്കുന്നതില്‍ ഒരു അര്‍ത്ഥവും ഇല്ല. എന്നാല്‍ 'കാലത്തെ തോല്‍പിക്കുന്ന ഡയലോഗ്' എന്ന തരത്തില്‍ മാസ്റ്റര്‍പീസിലെ ഡയലോഗുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X