ഒടിയന് പാലഭിഷേകം നടത്തി ആരാധകര്‍! വീഡിയോ വൈറല്‍! കാണൂ
ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഒടിയന്‍. വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ബിഗ് ബഡ്ജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഒടിയന്‍ നിര്‍മ്മിച്ചിരിക്കുന്നത്.
മോഹന്‍ലാലിന്റെ കരിയറിലെ ശ്രദ്ധേയ കഥാപാത്രങ്ങളിലൊന്നായി ഒടിയന്‍ മാണിക്യന്‍ മാറുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ചിത്രത്തിനു വേണ്ടി ലാലേട്ടന്‍ നടത്തിയ മേക്ക് ഓവര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കിയ ഒടിയന്‍ നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്.

ഒക്ടോബര്‍ പതിനൊന്നിനായിരിക്കും ചിത്രം തിയ്യേറ്ററുകളില്‍ എത്തുകായെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ഒടിയന്‍ റിലീസിങ്ങിനൊരുങ്ങുന്നതിനിടെ മോഹന്‍ലാല്‍ ആരാധകരെല്ലാം തന്നെ ആഘോഷം തുടങ്ങിയിരിക്കുകയാണ്. സിനിമ റിലീസ് ചെയ്യുന്നതിനു മുന്‍പായി ചിത്രത്തിന്റെ പോസ്റ്ററുകളും ആരാധകര്‍ ഒരുക്കിയ ഫ്‌ളെക്‌സുകളും പുറത്തിറങ്ങിയിരുന്നു.
ഒടിയന്റെ ഫ്‌ളെക്‌സില്‍ ആരാധകര്‍ പാലഭിഷേകം നടത്തുന്നൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കോട്ടയം അഭിലാഷ് തിയ്യേറ്ററിനു മുന്‍പിലാണ് ഒടിയന്റെ ഫ്‌ളെക്‌സ് സ്ഥാപിച്ച് ആരാധകര്‍ പാലഭിഷേകം നടത്തിയിരിക്കുന്നത്. ഓഗസ്റ്റ് 15നാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങുന്നത്. മെഗാസറ്റാര്‍ മമ്മൂട്ടിയാകും ചിത്രത്തിന്റ ഓഫീഷ്യല്‍ ട്രെയിലര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുക.


Click it and Unblock the Notifications











