twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഓസ്‌കര്‍ നേടിയ പാരസൈറ്റിന് വിജയ് ചിത്രവുമായി സാമ്യം! കണ്ടെത്തി ആരാധകര്‍

    By Prashant V R
    |

    92ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനത്തില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട സിനിമയാണ് പാരസൈറ്റ്. മികച്ച സിനിമയ്ക്കടക്കം നാല് പുരസ്‌കാരങ്ങളാണ് കൊറിയന്‍ ചിത്രം സ്വന്തമാക്കിയത്. മികച്ച ചിത്രത്തിന് പുറമെ മികച്ച സംവിധായകന്‍, തിരക്കഥ, വിദേശഭാഷാ ചിത്രം എന്നി വിഭാഗങ്ങളിലാണ് പാരസൈറ്റ് പുരസ്‌കാരം സ്വന്തമാക്കിയത്. ഒരു ദക്ഷിണ കൊറിയന്‍ ചിത്രം ആദ്യമായാണ് ഓസ്‌കറില്‍ ഈ വിഭാഗങ്ങളില്‍ പുരസ്‌കാരം നേടിയത്.

    ഓസ്‌കര്‍ നേട്ടത്തിന് പിന്നാലെ പാരസൈറ്റിന് വിജയുടെ മിന്‍സാര കണ്ണാ ചിത്രവുമായി സാമ്യമുണ്ടെന്ന് ആരാധകര്‍ കണ്ടെത്തിയിരുന്നു. വിജയ് ചിത്രത്തില്‍ നിന്നും പ്രചോദനമുള്‍കൊണ്ടാണ് കൊറിയന്‍ ചിത്രം എടുത്തിരിക്കുന്നതെന്നാണ് മിക്കവരും പറയുന്നത്.

    ഇതുസംബന്ധിച്ച്

    ഇതുസംബന്ധിച്ച് സോഷ്യല്‍ മീഡിയയിലെല്ലാം ചര്‍ച്ചകള്‍ സജീവമാണ്. ബിസിനസ്സുകാരിയായ ഖുഷ്ബുവിന്റെ വീട്ടില്‍ ബോഡിഗാര്‍ഡായി ജോലി ചെയ്യുന്ന വിജയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് മിന്‍സാര കണ്ണായുടെ കഥ. തന്റെ പ്രണയത്തില്‍ വിജയം നേടാനാണ് വിജയ് ഈ ജോലി ചെയ്യുന്നത്, തുടര്‍ന്ന് വിജയ് തന്റെ കുടുംബത്തിലെ ഓരോ അംഗത്തെയും ഖുശ്ബുവിന്റെ വീട്ടില്‍ നിയമിക്കുന്നു.

    വിജയ്

    വിജയ് വിചാരിച്ച പോലെ കാര്യങ്ങള്‍ നടക്കുകയും പ്രണയത്തില്‍ വിജയിക്കുന്നതുമാണ് ചിത്രത്തില്‍ കാണിക്കുന്നത്. ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളില്‍ ജീവിക്കുന്ന രണ്ട് കുടുംബങ്ങളുടെ കഥയാണ് പാരസൈറ്റ്. ഒരു കുടുംബം നിത്യദാരിദ്ര്യത്തില്‍ ചേരിയില്‍ കഴിയുന്നു. രണ്ടാമത്തെ കുടുംബം കൊട്ടാര സദൃശ്യമായ മാളികയില്‍ അത്യാഡംബരങ്ങളോടെ ജീവിക്കുന്നു. തുടര്‍ന്നുനടക്കുന്ന സംഭവവികാസങ്ങളാണ് പാരസൈറ്റില്‍ കാണിക്കുന്നത്.

    അതേസമയം

    അതേസമയം വിജയ് ചിത്രവുമായി പാരസൈറ്റിന് സാമ്യമില്ലെന്നാണ് മറ്റു ചിലര്‍ അഭിപ്രായപ്പെടുന്നത്. വിജയ് ചിത്രത്തില്‍ നിന്നും പ്രചോദനമുള്‍കൊണ്ടല്ല പാരസൈറ്റ് ഒരുക്കിയിരിക്കുന്നതെന്നും ഇവര്‍ പറയുന്നു. ഒരു ആണ്‍കുട്ടി പ്രണയത്തിലാകുകയും കാമുകിയുടെ കുടുംബത്തെ സ്വാധീനിക്കാന്‍ അവളുടെ വീട്ടില്‍ ജോലിചെയ്യുകയും ചെയ്യുന്ന തരം സിനിമകള്‍ തെന്നിന്ത്യയിലും ഹിന്ദി സിനിമകളിലും വര്‍ഷങ്ങളായി വളരെ സാധാരണവും വിജയകരവുമാണ്.

    ലൂസിഫറിനേക്കാള്‍ വലിയ ബഡ്ജറ്റ് വേണം എമ്പുരാന്‍ ചെയ്യാന്‍! ആന്റണി പെരുമ്പാവൂരിന് മുന്നില്‍ പൃഥ്വിരാജ്ലൂസിഫറിനേക്കാള്‍ വലിയ ബഡ്ജറ്റ് വേണം എമ്പുരാന്‍ ചെയ്യാന്‍! ആന്റണി പെരുമ്പാവൂരിന് മുന്നില്‍ പൃഥ്വിരാജ്

    കമല്‍ ഹാസന്റെ

    കമല്‍ ഹാസന്റെ കാതലാ കാതലാ, അമിതാഭ് ബച്ചന്‍ അഭിനയിച്ച ചുപ്‌കെ ചുപ്‌കെ, ഗോവിന്ദയുടെ ഹീറോ നമ്പര്‍ 1 തുടങ്ങിയ ബോളിവുഡ് റിലീസുകളിലും സമാനമായ കഥകളായിരുന്നു. ലോകമെമ്പാടുമുള്ള നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ ഇത്തരം കഥാസന്ദര്‍ഭങ്ങള്‍ തങ്ങളുടെ സിനിമകളില്‍ ഉപയോഗിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ തീമില്‍ സമാനതകളുണ്ടെങ്കിലും മിന്‍സാര കണ്ണായും പാരസൈറ്റും തമ്മില്‍ യാതൊരു വിധ ബന്ധവുമില്ലെന്നാണ് മറ്റു ചിലര്‍ അഭിപ്രായപ്പെടുന്നത്‌.

    ശോഭനയുടെ ചിത്രമായിരുന്നു വെല്ലുവിളി! സെലിബ്രിറ്റി ഫോട്ടോഷൂട്ടിനെക്കുറിച്ച് ഫോട്ടോഗ്രാഫര്‍ശോഭനയുടെ ചിത്രമായിരുന്നു വെല്ലുവിളി! സെലിബ്രിറ്റി ഫോട്ടോഷൂട്ടിനെക്കുറിച്ച് ഫോട്ടോഗ്രാഫര്‍

    Read more about: vijay oscar
    English summary
    fans claim that parasite was inspired by vijay's minsara kanna movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X