മഞ്ജു ചേച്ചി പൃഥ്വിയുടെ കഞ്ഞിയില്‍ പാറ്റയിടുമല്ലോ! രസകരമായ കമന്‍റ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ!

ലൂസിഫറിലൂടെയാണ് മഞ്ജു വാര്യരും പൃഥ്വിരാജും ഒരുമിച്ച് പ്രവര്‍ത്തിച്ചത്. ഭാവിയില്‍ താന്‍ സംവിധായകനാവുമ്പോള്‍ നായകനായി മോഹന്‍ലാലും നായികയായി മഞ്ജു വാര്യരുമായിരിക്കും എന്ന കാര്യത്തെക്കുറിച്ച് വളരെ മുന്‍പേ താരപുത്രന്‍ പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം അക്കാര്യം യാഥാര്‍ത്ഥ്യമാക്കിയപ്പോള്‍ അവരെത്തന്നെയായിരുന്നു നായികനായകന്‍മാരാക്കിയത്. മഞ്ജു വാര്യരോട് കഥ പറയാന്‍ പോയതിനെക്കുറിച്ച് പൃഥ്വി തുറന്നുപറഞ്ഞിരുന്നു. പൃഥ്വിയെ നേരത്തെ കണ്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചതെന്ന് മഞ്ജു പറഞ്ഞിരുന്നു. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ പൃഥ്വിയുടെ ഇംഗ്ലീഷിന് മുന്നില്‍ അമ്പരന്ന് നിന്ന താരത്തേയും നമ്മള്‍ കണ്ടിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ആ സംഭവം വൈറലായി മാറിയിരുന്നു.

പൃഥ്വിരാജിന്റെ ഇംഗ്ലീഷിനെക്കുറിച്ച് തുറന്നുപറഞ്ഞ് നിരവധി പേര്‍ നേരത്തെ എത്തിയിരുന്നു. ഇംഗ്ലീഷിലുള്ള പോസ്റ്റുകളെ വിമര്‍ശിച്ച് ട്രോളര്‍മാരും എത്തിയിരുന്നു. ഇതിന്റെ അര്‍ത്ഥം മനസ്സിലാക്കാനായി ഇനി ആരെ സമീപിക്കുമെന്നും ട്രോളര്‍മാര്‍ ചോദിക്കാറുണ്ട്. നിമിഷനേരം കൊണ്ടാണ് താരത്തിന്റെ പോസ്റ്റുകള്‍ വൈറലായി മാറുന്നത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ മഞ്ജു വാര്യരുടെ പോസ്റ്റിനെക്കുറിച്ചുള്ള രസകരമായ കമന്റാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സുഹൃത്തുക്കളുടെ പിറന്നാള്‍ ദിനത്തിലെല്ലാം ആശംസകളുമായി മഞ്ജു വാര്യര്‍ എത്താറുണ്ട്. ഭാവന, ഗീതു മോഹന്‍ദാസ് തുടങ്ങിയവരുടെ പിറന്നാള്‍ ദിനത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഇംഗ്ലീഷിലുള്ളതായിരുന്നു.

Manju Warrier

അഭിനേത്രിയും സംവിധായികയുമായ ഗീതു മോഹന്‍ദാസിന്റെ പിറന്നാളാണ് ശനിയാഴ്ച. താരത്തിന് ആശംസ അറിയിച്ച് മഞ്ജു വാര്യര്‍ എത്തിയിരുന്നു. ഇംഗ്ലീഷിലുള്ള കുറിപ്പായിരുന്നു പോസ്റ്റ് ചെയ്തത്. ഇതിന് കീഴിലായാണ് മഞ്ജു ചേച്ചി ഇങ്ങനെ പോയാല്‍ പൃഥ്വിയുടെ കഞ്ഞിയില്‍ പാറ്റയിടുമെന്ന് ആരാധകന്‍ കമന്റ് ചെയ്തത്. ആരാധകന്റെ രസകരമായ കമന്റിനെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇതായിരുന്നു മഞ്ജു വാര്യരുടെ പോസ്റ്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X